• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശോഭ സുരേന്ദ്രൻ വിഷയം ചർച്ചയാക്കിയതാര്? അന്വേഷണത്തിന് നിർദ്ദേശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം; സ്വർണക്കടത്തിൽ ബിജെപി നടത്തുന്ന സമരങ്ങളിൽ നിന്ന് സംസ്ഥാന ഉപാധ്യക്ഷയായ ശോഭാ സുരേന്ദ്രൻ വിട്ടു നിൽക്കുന്നതാണ് പാർട്ടിയിൽ ഉയർന്ന പ്രധാന ചർച്ച. എന്നാൽ ശോഭയെ ആരും മാറ്റി നിർത്തിയിട്ടില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നുത്. അതേസയം പാർട്ടിയിൽ ഇരുവരും തമ്മിലുള്ള ഭിന്നതയാണ് ഇതിന് പിന്നിലെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം പാർട്ടിയിൽ പോരിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇരുപക്ഷവും.ശോഭയുടെ പിൻമാറ്റം ഇപ്പോൾ ചർച്ചയാക്കിയതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ ഉണ്ടെന്നാണ് ഇരുവിഭാഗവും ആരോപിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വാർത്തകളിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിരിക്കുകയാണ് കെ സുരേന്ദ്രനെന്നാണ് വിവരം. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

എവിടെ ശോഭാ സുരേന്ദ്രൻ

എവിടെ ശോഭാ സുരേന്ദ്രൻ

പിഎസ് ശ്രീധരൻ പിള്ള സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോൾ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവായിരുന്നു ശോഭാ സുരേന്ദ്രൻ. എന്നാൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയോടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സ്‌ന്തോഷ് കരുക്കള്‍ നീക്കിയതോടെയാണ് ശോഭാ സുരേന്ദ്രൻ പുറത്തായത്. കെ സുരേന്ദ്രൻ അധ്യക്ഷനാവുകയും ചെയ്തു.

അകലം പാലിച്ചത്

അകലം പാലിച്ചത്

അന്ന് മുതൽ തന്നെ ഇരുപക്ഷവും തമ്മിലുള്ള ഭിന്നതകൾ ശക്തമായിരുന്നു. അതിനിടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ശോഭയെ മാറ്റി പാർട്ടി ഉപാധ്യക്ഷനാക്കിയത് ഒതുക്കാൻ വേണ്ടിയായണെന്നാണ് ശോഭാ സുരേന്ദ്രൻ വിഭാഗം ആരോപിക്കുന്നത്. ഇതോടെയാണ് പാർട്ടിയിൽ നിന്നും പൂർണമായി ശോഭ അകലം പാലിച്ചത്.

ഏഴ് മാസത്തോളം

ഏഴ് മാസത്തോളം

കഴിഞ്ഞ ഏഴുമായി ഇവർ പാർട്ടി പരിപാടികളിൽ സജീവമായിരുന്നില്ല. മാത്രമല്ല സ്വർണക്കടത്ത് കേസിൽ ബിജെപിയുടെ നേതൃത്വത്തൽ പലവിധ പ്രതിഷേധങ്ങൾ നടത്തുമ്പോഴും ഇതിനോട് പ്രതികരിക്കാൻ അവർ തയ്യാറായിട്ടില്ല. ബിജെപി മുഖമായി ചാനൽ ചർച്ചകൾ സ്ഥിരം സാന്നിധ്യമായിരുന്ന ശോഭാ സുരേന്ദ്രൻ നിലവിൽ ഫേസ്ബുക്കിലൂടെ മാത്രമാണ് വിവിധ വിഷയങ്ങളിൽ പ്രതികരിക്കുന്നത്.

ശോഭ കെടുത്താൻ

ശോഭ കെടുത്താൻ

ഇതോടെയാണ് ശോഭാ സുരേന്ദ്രന്റെ വിട്ടുനിൽക്കൽ ചർച്ചയായത്. എന്നാൽ സ്വർണക്കടത്ത് കേസിൽ കെ സുരേന്ദ്രന്റെ നേത‍ത്വത്തിൽ നടക്കുന്ന സമരങ്ങൾ വൻ മുന്നേറ്റം ഉണ്ടാക്കിയ സാഹചര്യത്തിൽ അതിൽ നിന്നും ശ്രദ്ധ മാറ്റാനാണ് ശോഭാ സുരേന്ദ്രന്റെ അഭാവം ഇപ്പോൾ ചർച്ചയാക്കിയിരിക്കുന്നതെന്നാണ് കെ സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നത്.

കേന്ദ്രനേതൃത്വം

കേന്ദ്രനേതൃത്വം

അതേസമയം വാർത്തകൾക്ക് പിന്നിൽ വി മുരളീധരനും കെ സുരേന്ദ്രനും തന്നെയാണെന്നാണ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നത്. അതേസമയം സംഭവത്തിൽ ഇരുവിഭാഗങ്ങളും കേന്ദ്ര നേതൃത്വത്തെ സമീപിച്ചേക്കുമെന്നാണ് സൂചന. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും പടവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഭിന്നതകൾ മാറ്റിവെച്ച് പ്രവർത്തിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

cmsvideo
  Shoba Surendran's Old Video Viral After LPG Price Hike | Oneindia Malayalam
  എന്ത് നൽകും?

  എന്ത് നൽകും?

  ശോഭാ സുരേന്ദ്രൻറെ പിണക്കം പരിഹരിക്കാൻ ഇവരെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം കമ്മീഷൻ അധ്യക്ഷയായല്ല മറിച്ച മഹിളാ മോർച്ച അധ്യക്ഷയായാണ് പരിഗണിക്കുന്നതെന്ന തരത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

  കെഎസ്യു സംസ്ഥാന പ്രസിഡന്റ് വ്യാജ പേരിൽ കൊവിഡ് ടെസ്റ്റ് നടത്തി? കെഎം അഭിജിത്തിനെതിരെ പരാതി

  വര്‍ഷകാല സമ്മേളനം വെട്ടിക്കുറച്ചു; ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

  കൊവിഡ് ആശങ്കാജനകം; പരിശോധനകൾ വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി,സ്ഥിതി രൂക്ഷം 60 ജില്ലകളിൽ

  നിങ്ങളുടെ പങ്കാളിയുടെ ചിത്രങ്ങൾ അഡൽറ്റ് സൈറ്റിൽ വന്നാലോ?;'ചാലഞ്ചുകളിൽ' പങ്കെടുക്കരുതെന്ന് ഷാൻ റഹ്മാൻ

  English summary
  who started discussion around sobha surendran? Surendran directed for investigation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X