മെറിറ്റുകൾ നിശ്ചയിക്കേണ്ടത് കാക്കിട്രൗസറിന്റെ നീളമാണെന്ന് ആരാണ് അദ്ദേഹത്തെ പഠിപ്പിച്ചത്: വി ശിവദാസന്‍
തിരുവനന്തപുരം: കേരളത്തിലെ ഒമ്പത് സർവ്വകലാശാലകളിലെ വിസിമാർ ഇന്ന് തന്നെ രാജിവെക്കണമെന്ന നിർദേശം നല്‍കിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവും രാജ്യസഭ എംപിയുമായ വി ശിവദാസന്‍. മെറിറ്റുകൾ നിശ്‌ചയിക്കപ്പെടേണ്ടത് നാഗ്പൂരിൽ ആയുധപരിശീലനവേളയിൽ അണിഞ്ഞ കാക്കിട്രൗസറിന്റെ നീളമാണെന്ന് ആരായിരിക്കും അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ടാവുകയെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വി ശിവദാസന്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വൈസ്ചാൻസലർമാർ രാജിവെക്കണമെന്ന് ഗവർണർ തമ്പുരാൻ ഉത്തരവിട്ടിരിക്കുന്നു. നിയമനത്തിലെ മെറിറ്റിലാണത്രേഗവർണദ്ദേഹത്തിന്റെ സംശയം. അത് സംശയമല്ല. ആർ എസ് എസിന്റെ നിശ്ചയമാണെന്ന് കേരളീയർക്കറിയാം. മെറിറ്റുകൾ നിശ്‌ചയിക്കപ്പെടേണ്ടത് നാഗ്പൂരിൽ ആയുധപരിശീലനവേളയിൽ അണിഞ്ഞ കാക്കിട്രൗസറിന്റെ നീളമാണെന്ന് ആരായിരിക്കും
അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ടാവുക.

ആ പാതിരാസന്ദർശനം അതു പഠിക്കാനായായിരുന്നോ?ഗവണറദ്ദേഹം നിയമിക്കപ്പെട്ട രീതിയും മാനദണ്ഡവുമറിയാൻമാലോകർക്കും താൽപര്യം കാണുമല്ലോ. അതദ്ദേഹമൊന്ന് പറഞ്ഞാൽ നാട്ടാർക്കുമുന്നിൽ കാര്യങ്ങൾ വ്യക്തമാകും..ഇത് ജനാധിപത്യ ഇന്ത്യയാണെന്ന് രാജാവ് വിസ്മരിക്കരുത്.

അപ്രഖ്യാപിത അടിയന്തിരാവസ്ഥയ അടിപ്പിച്ചേൽപ്പിക്കുമ്പോൾതമ്പ്രാൻ വിളികളുമായി കുനിഞ്ഞുനിൽക്കുന്നഏറാൻമൂളികളെ മാത്രമാകും ഗവർണറദ്ദേഹത്തിനു പരിചയം.
ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെഒറ്റുകൊടുത്തവരുടെ സേവകർക്ക് യജമാനമാതൃകകൾ
മഹത്തരമായി തോന്നിയേക്കാം.

സവർക്കറുടെ, വാജ്പേയിയുടെ മാപ്പപേക്ഷയല്ല ഭഗത്സിങിന്റെ രക്തസാക്ഷിത്വമാണ് ജനാധിപത്യ ഇന്ത്യയെ സൃഷ്ടിച്ചത്. പരാജയത്തെക്കാൾ മരണംകൊതിച്ച പതിതരുടെ പടയാളികൾ ജനാധിപത്യത്തിനും നീതിക്കുമായി സമരം തുടരും. രാജഭവനത്തിൽ വാഴുന്നവർ അറിയുക, പണക്കൊഴുപ്പിന്റെ പിൻബലത്താലല്ല. പണമുള്ളവർ നിർമ്മിച്ച നിയമത്തിൽ പ്രതീക്ഷ വെച്ചല്ല.

ആർ എസ് എസിന്റെ, ബി ജെ പിയുടെ, യൂണിയൻ സർക്കാരിന്റെ തിണ്ണമിടുക്കിന്റെ രാഷ്ട്രീയത്തോടെതിരിടാനുള്ള കരുത്തുമായ് കേരളീയർ മുദ്രാവാക്യം മുഴക്കും. ഇന്ത്യൻ ജനത ശബ്ദമുയർത്തും. പാർലമെന്റിലും പണിശാലയിലും നാട്ടിൻപുറത്തും നഗരത്തിലും നാടിന്റെ മക്കളുടെ മുദ്രാവാക്യമുയരും. ഒറ്റുകാരുടെ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ സംരക്ഷണത്തിനായി
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം











Click it and Unblock the Notifications