• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ 'പോരിനിറങ്ങി'... പിന്നില്‍ മറ്റു ലക്ഷ്യങ്ങള്‍? സൂചനകള്‍ പുറത്ത്

കൊച്ചി: മുസ്ലിം ലീഗിന്റെ തട്ടകമാണ് വേങ്ങര നിയമസഭാ മണ്ഡലം. പാര്‍ട്ടിയിലെ പ്രമുഖനായ നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ നാട്. ലോക്‌സഭാ അംഗത്വം രാജിവച്ച് ഇത്തവണ കുഞ്ഞാലിക്കുട്ടി മല്‍സരിച്ചത് വേങ്ങരയില്‍ തന്നെ. പ്രതീക്ഷിച്ച ഭൂരിപക്ഷത്തില്‍ അല്‍പ്പം ഇടിവ് സംഭവിച്ചെങ്കിലും കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റൊരു ഒപ്ഷനും വേങ്ങരക്കാര്‍ക്കില്ലായിരുന്നു.

കോണ്‍ഗ്രസ് ഞെട്ടി; പ്രമുഖ നേതാവ് ബിജെപിയില്‍; രാഹുലിന്റെ വിശ്വസ്തന്‍!! ജി23 ഗ്രൂപ്പില്‍ ആദ്യ വിക്കറ്റ് വീണുകോണ്‍ഗ്രസ് ഞെട്ടി; പ്രമുഖ നേതാവ് ബിജെപിയില്‍; രാഹുലിന്റെ വിശ്വസ്തന്‍!! ജി23 ഗ്രൂപ്പില്‍ ആദ്യ വിക്കറ്റ് വീണു

എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സര രംഗത്തെത്തി വാര്‍ത്തയില്‍ നിറഞ്ഞ വ്യക്തിയായിരുന്നു ട്രാന്‍സ്‌ജെന്റര്‍ അനന്യകുമാരി അലക്‌സ്. ഡിഎസ്‌ജെപി സ്ഥാനാര്‍ഥിയായി എത്തിയ ഇവര്‍ പാതി വഴിയില്‍ പ്രചാരണം നിര്‍ത്തി പിന്‍വാങ്ങി. അനന്യ പോലും അറിയാതെ ചിലര്‍ ഈ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലുണ്ടായിരുന്നോ എന്ന സംശയമാണ് ബലപ്പെടുന്നത്....

മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ഡിഎസ്‌ജെപിയുടെ വരവ് ഇങ്ങനെ

ഡിഎസ്‌ജെപിയുടെ വരവ് ഇങ്ങനെ

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഡിഎസ്‌ജെപി രൂപീകൃതമായത്. സംവരണ വിഭാഗത്തില്‍പ്പെടാത്തവരുടെ ഒരു കൂട്ടായ്മയാണ് ലക്ഷ്യമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ പലയിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും ചെയ്തു.

നടിയെ സ്ഥാനാര്‍ഥിയാക്കി

നടിയെ സ്ഥാനാര്‍ഥിയാക്കി

ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് സീരിയല്‍-സിനിമാ നടി പ്രിയങ്കയായിരുന്നു. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ഡിഎസ്‌ജെപി സ്ഥാനാര്‍ഥി ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും. ഇവര്‍ ഉപയോഗിച്ച തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് പോലീസ് പരിശോധിച്ചുവരികയാണ്.

വാഹനം കത്തി, ഫണ്ട് വിവാദം

വാഹനം കത്തി, ഫണ്ട് വിവാദം

തിരഞ്ഞെടുപ്പ് ദിവസം ഇഎംസിസി ഡയറക്ടര്‍ ഷിജുവിന്റെ വാഹനം കുണ്ടറയില്‍ വച്ച് കത്തിയിരുന്നു. ഇതിന് പിന്നില്‍ ഷിജു തന്നെയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ വിഷയത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നടി പ്രിയങ്കയെയും ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചായിരുന്നു പോലീസ് ചോദിച്ചറിഞ്ഞത്.

നന്ദകുമാറിന്റെ സാന്നിധ്യം

നന്ദകുമാറിന്റെ സാന്നിധ്യം

വിവാദ ഇടനിലക്കാരന്‍ നന്ദകുമാര്‍ ആണ് ഷിജു വര്‍ഗീസിനെ പരിചയപ്പെടുത്തിയത് എന്നാണ് നടി പ്രിയങ്ക പോലീസിനോട് പറഞ്ഞത്. തിരഞ്ഞെടുപ്പ് ചെലവുകള്‍ വഹിച്ചതും നന്ദകുമാര്‍ ആണെന്ന് നടി മൊഴി നല്‍കി എന്ന വാര്‍ത്തകളും വന്നിരുന്നു. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരത്തിന് അനന്യകുമാരിയെ രംഗത്തിറക്കിയതിന് പിന്നിലും നന്ദകുമാറിന് ബന്ധമുണ്ടെന്നാണ് വിവരം.

കൊച്ചിയിലെ യോഗം

കൊച്ചിയിലെ യോഗം

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്ററാണ് അനന്യ. പ്രചാരണം തുടങ്ങിയ അവര്‍, പാര്‍ട്ടിയിലെ ചിലരുടെ മോശം പെരുമാറ്റം സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ പ്രചാരണ രംഗത്ത് നിന്ന് പിന്‍മാറുകയും ചെയ്തു. ഡിഎസ്‌ജെപി സംബന്ധിച്ച് അനന്യ അറിയുന്നത് കൊച്ചിയില്‍ നടന്ന ഒരു യോഗത്തിലാണ്. ഈ യോഗത്തില്‍ നന്ദകുമാര്‍ പങ്കെടുത്തിരുന്നുവത്രെ.

അവരുടെ ലക്ഷ്യം

അവരുടെ ലക്ഷ്യം

ഒരിക്കലും ജയിക്കില്ല എന്ന് ഉറപ്പുള്ള ഒരു മണ്ഡലത്തില്‍ എന്തിനാണ് പ്രമുഖനായ നേതാവിനെതിരെ അനന്യ മല്‍സരിച്ചത് എന്ന ചോദ്യം സ്വാഭാവികമാണ്. അവിടെയാണ് ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യം സംശയത്തിലാകുന്നത്. പാര്‍ട്ടിയെ ചര്‍ച്ചയാക്കലും വേഗത്തിലുള്ള മാധ്യമശ്രദ്ധ കിട്ടാനും വേണ്ടിയാകാം തന്നെ മല്‍സരിപ്പിച്ചത് എന്ന് അനന്യ തന്നെ റിപ്പോര്‍ട്ടര്‍ ടിവിയോട് പറയുന്നു.

തന്നത് വാട്‌സ്ആപ്പ് നമ്പര്‍

തന്നത് വാട്‌സ്ആപ്പ് നമ്പര്‍

കൊച്ചിയിലെ യോഗത്തില്‍ വച്ചാണ് ദല്ലാള്‍ നന്ദകുമാറിനെ ആദ്യം കണ്ടത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതും ആ യോഗത്തിലാണ്. അദ്ദേഹവുമായി ബന്ധപ്പെടാന്‍ യുഎഇയിലെ വാട്‌സ്ആപ്പ് നമ്പറാണ് തന്നത്. താനും പാര്‍ട്ടിയുമായി 70000 രൂപയുടെ ഇടപാട് നടന്നത്. മല്‍സരിക്കാന്‍ ഇറങ്ങിയെങ്കിലും പാര്‍ട്ടിയുടെ ശക്തമായ പിന്തുണ തനിക്ക് കിട്ടിയില്ലെന്നും അനന്യ പറയുന്നു.

cmsvideo
  കേന്ദ്രത്തെ വിമർശിച്ച് കുഞ്ഞാലിക്കുട്ടി | Oneindia Malayalam
  കുഞ്ഞാപ്പക്കെതിരെ ഒരു ട്രാന്‍സ്‌ജെന്റര്‍

  കുഞ്ഞാപ്പക്കെതിരെ ഒരു ട്രാന്‍സ്‌ജെന്റര്‍

  കുഞ്ഞാപ്പക്കെതിരെ ഒരു ട്രാന്‍സ്‌ജെന്റര്‍ എന്നതായിരിക്കാം അവരുടെ ലക്ഷ്യം. വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുമെന്നും ഒരു രൂപ പോലും ചെലവില്ലാതെ പാര്‍ട്ടിക്ക് പബ്ലിസിറ്റി കിട്ടുമെന്നും അവര്‍ക്ക് ഉറപ്പുണ്ടാകാം. ഒപ്പം കുഞ്ഞാലിക്കുട്ടിയെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ലക്ഷ്യവുമുണ്ടായിരിക്കാമെന്നും അനന്യ പറയുന്നു.

  ഹോട്ട് ആന്റ് ബ്യൂട്ടിഫുൾ ലുക്കിൽ നടി ശ്രദ്ധ കപൂർ ..ഫോട്ടോകൾ കാണാം

  English summary
  Who was behind Transgender Anannyah Kumari Alex to contest against PK Kunhalikutty in Vengara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X