'ആരായിരുന്നു കെ ഫോൺ ചെയർമാൻ?; ഇനിയെങ്കിലും വാ തുറക്കൂ', മുഖ്യമന്ത്രിയോട് സ്വപ്ന സുരേഷ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കെ ഫോണ്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കെ ഫോണിന്റെ ചെയര്‍മാന്‍ ആരായിരുന്നു എന്ന് സ്വപ്‌ന സുരേഷ് ചോദിക്കുന്നു. ഫേസ്ബുക്കിലാണ് സ്വപ്‌നയുടെ പ്രതികരണം.
സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്: 'കെ ഫോണ്‍- ആരായിരുന്നു ചെയര്‍മാന്‍. മില്യണ്‍ ഡോളര്‍ ചോദ്യം. എന്റെ മുന്‍ ഭര്‍ത്താവ് ജയശങ്കര്‍ ആയിരുന്നു ലോജിസ്റ്റിക്‌സ് മാനേജര്‍. എന്നപോലെ തന്നെ പിഡബ്ല്യുസി വിനോദിനേയും കെ ഫോണിന് വേണ്ടിയുളള ജോലിയില്‍ നിയോഗിച്ചു. ആരാണ് വിനോദ്. കോണ്‍ഗ്രസിന്റെ വിഎസ് ശിവകുമാറിന്റെ കസിന്‍ ആണെന്നാണ് അയാള്‍ എന്നോട് പറഞ്ഞത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിവി നിയമിച്ച പിഡബ്ല്യുസി ജീവനക്കാരാണ് ഞങ്ങള്‍. ഈ വിഷയം ഞാന്‍ മുന്‍പും ഉയര്‍ത്തിയിട്ടുളളതാണ്. ഹണിമൂണും പ്രീ പെയ്ഡ് ഡിന്നര്‍ രാത്രികളും ബെല്ലി ഡാന്‍സും ആസ്വദിക്കുന്നതിന് പകരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇപ്പോഴെങ്കിലും ഒന്നും വാ തുറക്കൂ'.












Click it and Unblock the Notifications