അഭയ കേസിൽ ഇടപെട്ട ആ ഉന്നതൻ ആര്? ദൈവം അഭയയ്ക്ക് ഒപ്പം, തുറന്ന് പറഞ്ഞ് ജോമോൻ പുത്തൻപുരയ്ക്കൽ
കൊച്ചി: അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ചെയ്തു. ഫാദര്‍ കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനുമാണ് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്.
ജാമ്യം മാത്രമാണ് പ്രതികൾക്ക് നൽകിയതെന്നും വെറുതെ വിട്ടിട്ടില്ലെന്നും
അഭയ കേസിൽ ഹർജി ചേർന്ന പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ പറയുന്നു. അഭയ കേസിൽ നടന്ന ഇടപെടലുകളെ കുറിച്ചും അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജോമോൻ പുത്തൻപുരയ്ക്കൽ തുറന്ന് പറയുന്നു.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വാക്കുകള്‍: ''ഒരു പ്രബലമായ സഭയിലെ വൈദികന്‍ പ്രതിയായി നില്‍ക്കുന്ന കേസില്‍ പണവും സ്വാധീനവും അധികാരവും ഉപയോഗിച്ച് എല്ലാ അന്വേഷണ ഏജന്‍സികളേയും സ്വാധീനിച്ച് തെളിവ് നശിപ്പിക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്തത് കൊണ്ടാണ് ഇത്രയും നീണ്ട് പോയത്. സിബിഐ പോലും ഏറ്റെടുത്തതിന് ശേഷം കൊലപാതകമാണ്, പക്ഷേ പ്രതിയെ പിടിക്കാനായില്ലെന്ന് മൂന്ന് പ്രാവശ്യം റിപ്പോര്‍ട്ട് കൊടുത്തു. കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു''.

''2008 നവംബര്‍ 18ന് മൂന്ന് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. വളരെ ലാഘവത്തോടെയാണ് സാക്ഷി മൊഴികളെടുത്തത്. ഒന്നാം പ്രതിയുടെ സ്വന്തം സഹോദരന്‍ ഇപ്പോഴത്തെ ലോകായുക്ത ആയ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധുവാണ്. സിറിയക് ജോസഫ് പ്രകടമായി എല്ലാ കാര്യത്തിലും ഇടപെട്ടിരുന്നു. അതെല്ലാം പുറത്ത് വന്നു. ശിക്ഷിച്ചതിന് ശേഷം കോട്ടൂർ കുറേ നാള്‍ ജയിലില്‍ കിടന്നില്ല, പരോളിലായിരുന്നു''.

''തന്റെ ജീവന് ഭീഷണിയുണ്ട്. 30 വര്‍ഷം പോരാട്ടം നടത്തി ശിക്ഷ വാങ്ങിക്കൊടുത്തതാണ്. അയാള്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ തനിക്ക് കൊട്ടേഷന്‍ കൊടുത്ത് അപായപ്പെടുത്തില്ലെന്ന് പറയാനൊക്കുമോ. ജാമ്യം കൊടുത്തപ്പോള്‍ ഇതൊക്കെ പരിശോധിക്കേണ്ടതാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ജാമ്യം കൊടുത്ത ഹൈക്കോടതി ബെഞ്ചാണ് ഉത്തരവാദിയെന്ന് പറയേണ്ടി വരും. അടയ്ക്കാ രാജുവെന്ന സാക്ഷി പറയുകയുണ്ടായി ജീവന് ഭീഷണി ഉണ്ടെന്ന്''.

''പ്രതികളെ ശിക്ഷിച്ചതിന് ശേഷം സഭയുമായി ബന്ധപ്പെട്ട നേതൃത്വത്തിലുളളവര്‍ ഒരു വാക്ക് ഉരിയാടാതെ ഒളിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ ജാമ്യം കിട്ടിയപ്പോള്‍ വാര്‍ത്തകള്‍ ഇവരെ വെറുതെ വിട്ടത് പോലെയാണ്. അത് വിശ്വസിച്ച് പൂത്തിരി കത്തിക്കുന്നു എന്നേ ഉളളൂ. ദൈവം അവരുടെ കൂടെയാണ് എന്നാണ് എപ്പോഴും പറയുന്നത്. ജാമ്യം കിട്ടിയപ്പോഴും പറയുന്നു ദൈവം അവരുടെ കൂടെയാണെന്ന്. ദൈവം അവരുടെ കൂടെയല്ല, പാവപ്പെട്ട അഭയയുടെ കൂടെയാണ്''.

''ലോക്കല്‍ പോലീസ് ഒരു അന്വേഷണവും ഈ കേസില്‍ നടത്തിയല്ല. അവരും ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്ന് പറഞ്ഞു. സിബിഐ അല്ല ആര് വന്നാലും തെളിയാന്‍ പോകുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഈ കേസ് സിബിഐക്ക് വിട്ടത് കെ കരുണാകരന്‍ ആണ്. രാഷ്ട്രീയത്തിന് അതീതമായി നിന്ന് ഈ കേസ് തെളിയിക്കാന്‍ പ്രയത്‌നിച്ച തന്നെ എല്ലാവരും പിന്തുണച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം ഇടപെട്ടതായി തന്റെ അറിവിലില്ല''.

''സിറിയക് ജോസഫ് ഡല്‍ഹിയില്‍ നിന്ന് എല്ലാം ഓപറേറ്റ് ചെയ്യുകയായിരുന്നു. സ്വന്തം അധികാരം ഉറപ്പിക്കാന്‍ വേണ്ടി കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. ഇക്കാര്യങ്ങളൊക്കെ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. കെടി ജലീല്‍ സിറിയക് ജോസഫിനെ കുറിച്ച് പറഞ്ഞിട്ടുളളത് അക്ഷരം പ്രതി ശരിയാണ്. ജുഡീഷ്യറിയില്‍ ഇരുന്നപ്പോള്‍ അധികാരം ദുരുപയോഗം ചെയ്തു എന്നത് സത്യമല്ലേ. സിറിയക് ജോസഫിന്റെ ബന്ധു ഇല്ലായിരുന്നുവെങ്കില്‍ ഈ കേസിന് 30 വര്‍ഷം വേണ്ടി വരുമായിരുന്നില്ല''.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications