കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ട്വിസ്റ്റ്!! കേരളത്തില്‍ ജയിക്കുന്ന മുന്നണി, ഐബി റിപ്പോര്‍ട്ട് പുറത്ത്! സീറ്റ് കണക്ക് ഇങ്ങനെ

  • By
Google Oneindia Malayalam News

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കേരളത്തില്‍ വന്‍ പോളിങ്ങാണ് നടന്നത്. പല മണ്ഡലതങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ചരിത്രം തിരുത്തി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കപ്പെടുന്ന വയനാടും പത്തനംതിട്ടയിലുമെല്ലാം റെക്കോഡ് പോളിങ്ങാണ് നടന്നത്.സീറ്റുകള്‍ സംബന്ധിച്ചുള്ള കണക്ക് കൂട്ടലുകള്‍ മൂന്ന് മുന്നണികളും തകൃതിയാക്കുന്നുണ്ട്.

<strong>ആറ് സീറ്റില്‍ വിജയിക്കും, 8 ഇടത്ത് മുന്‍തൂക്കം!! എല്‍ഡിഎഫിന്‍റെ കണക്ക് കൂട്ടലുകള്‍ ഇങ്ങനെ</strong>ആറ് സീറ്റില്‍ വിജയിക്കും, 8 ഇടത്ത് മുന്‍തൂക്കം!! എല്‍ഡിഎഫിന്‍റെ കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

ഇതിനിടെ കേരളത്തില്‍ മുന്നണികള്‍ എത്ര സീറ്റുകള്‍ വരെ നേടുമെന്നത് സംബന്ധിച്ചുള്ള ഐബിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിശദാംശങ്ങളിലേക്ക്

 വന്‍ ട്വിസ്റ്റ്

വന്‍ ട്വിസ്റ്റ്

ഇത്തവണ സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ഉറച്ച സീറ്റുകള്‍ എന്ന് മുന്നണികള്‍ കരുതിയിരുന്ന മണ്ഡലങ്ങളില്‍ പോലും രേഖപ്പെടുത്തിയ റെക്കോഡ് പോളിങ്ങ് മുന്നണികളെ ചെറിയ രീതിയില്‍ ആശങ്കപ്പെടുത്തുന്നുണ്ട്.

 ശബരിമല വിഷയം

ശബരിമല വിഷയം

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് ഉയര്‍ന്ന പോളിങ്ങിന് പിന്നിലെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള്‍ വര്‍ഗീയതയ്ക്കും കോണ്‍ഗ്രസിന്‍റെ പൊള്ളത്തരങ്ങള്‍ക്കും എതിരായി ജനം കൂട്ടത്തോടെ പോളിങ്ങ് ബൂത്തില്‍ എത്തിയെന്ന് എല്‍ഡിഎഫ് വാദിക്കുന്നു. അതേസമയം ശബരിമല വിഷയം ചര്‍ച്ചയായ ഈ തിരഞ്ഞെടുപ്പില്‍ തന്നെ കൂടുതല്‍ പോളിങ്ങ് നടന്നത് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകുമെന്നാണ് ബിജെപിയുടെ വാദം.

 താമര വിരിയും

താമര വിരിയും

ഫലം വരാന്‍ മെയ് 23 വരെ കാത്തിരിക്കണം എന്നിരിക്കെ കേരളത്തില്‍ ഏത് മുന്നണി വിജയിക്കുമെന്ന് കേന്ദ്ര ഇന്‍റലിജെന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കി. കേരളത്തില്‍ താമര വിരിയുമെന്നാണ് ഐബി റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപി ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 യുഡിഎഫ് സീറ്റുകള്‍

യുഡിഎഫ് സീറ്റുകള്‍

അതേസമയം യുഡിഎഫിന് 14 സീറ്റുകള്‍ സീറ്റുകള്‍ ലഭിക്കുമെന്നും എല്‍ഡിഎഫിന് നാല് സീറ്റുകള്‍ വരെയെ ലഭിക്കുള്ളൂവെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സംസ്ഥാന പോലീസിന്‍റെ നിയന്ത്രണത്തിലുള്ള ഐബി റിപ്പോര്‍ട്ടില്‍ വ്യത്യസ്തമാണ് കണക്കുകള്‍.

 ബിജെപി നിലം തൊടില്ല

ബിജെപി നിലം തൊടില്ല

റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 14 സീറ്റുകളില്‍ എല്‍ഡിഎ​ഫ് ജയിക്കുമെന്നും നാല് സീറ്റുകളാണ് യുഡിഎഫിന് സാധ്യത എന്നുമാണ് പറയുന്നത്. ബിജെപിക്ക് ഒരിടത്തും രണ്ടാം സ്ഥാനം നേടാന്‍ കഴിയില്ല.

 നാല് മണ്ഡലങ്ങള്‍

നാല് മണ്ഡലങ്ങള്‍

പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രവചനാതീതമാകും മത്സരം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റ് വിശദാംശങ്ങള്‍ ഇങ്ങനെ- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്, ലീഗിന്‍റെ ഉറച്ച കോട്ടയായ മലപ്പുറം, പൊന്നാനി, കോട്ടയം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും.

 എറണാകുളത്ത്

എറണാകുളത്ത്

എറണാകുളത്ത് അവസാന നിമിഷം ട്വിസ്റ്റ് സംഭവിക്കും.മണ്ഡലത്തില്‍ ഹൈബി ഈഡന്‍ ശക്തമായ മത്സരം കാഴ്ച വെച്ചിരുന്നെങ്കിലും അവസാനം നിമിഷം പി രാജീവ് വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ശക്തമായ മത്സരം നടക്കുന്ന വടകരയിലും വിജയം എല്‍ഡിഎഫിന് ഒപ്പമാകും.

 പി ജയരാജന്‍ തന്നെ

പി ജയരാജന്‍ തന്നെ

മണ്ഡലത്തില്‍ ബിജെപി വോട്ട് മറിക്കുമെന്ന ആരോപണങ്ങള്‍ ഇടതുമുന്നണി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ പി ജയരാജന്‍ മാത്രമേ മണ്ഡലത്തില്‍ വിജയിക്കൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ എത്രമാത്രം ഗുണം ചെയ്യുമെന്നത് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നില്ല.

 ഗുണകരമായി, പക്ഷേ

ഗുണകരമായി, പക്ഷേ

എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് കോഴിക്കോട് കോണ്‍ഗ്രസിന് ഗുണകരമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോഴവിവാദം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംകെ രാഘവന്‍റെ സാധ്യത ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 തൃശ്ശൂരിലും

തൃശ്ശൂരിലും

തൃശ്ശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടിഎന്‍ പ്രതാപനാണ് തുടക്കത്തില്‍ സാധ്യത കല്‍പ്പിക്കപ്പെട്ടത്. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ വരവോടെ ചിത്രം മാറി. യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ സുരേഷ് ഗോപി പിടിക്കും.

 എല്‍ഡിഎഫിന്

എല്‍ഡിഎഫിന്

അതുകൊണ്ട് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജാജി മാത്യൂസിന് സാധ്യത ഉണ്ട്. ചാലക്കുടിയില്‍ ശക്തമായ മത്സരമാണെങ്കിലും ഇന്നസെന്‍റ് തന്നെ അവസാന നിമിഷം വിജയിക്കും. കൊല്ലത്തും എല്‍ഡിഎഫിനാണ് വിജയം കല്‍പ്പിക്കുന്നത്.

 കേരളത്തെ തള്ളി കേന്ദ്രം

കേരളത്തെ തള്ളി കേന്ദ്രം

ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോഡ്, മാവേലിക്കര എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ കേരള ഐബിയുടെ റിപ്പോര്‍ട്ട് തള്ളുന്നതാണ് കേന്ദ്ര ഇന്‍റലിജെന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.

 രണ്ടിടത്ത് ബിജെപി

രണ്ടിടത്ത് ബിജെപി

ഐബിയുടെ കണ്ടെത്തലില്‍ ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയില്‍ ബിജെപി വിജയിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
എല്‍ഡിഎഫിന് നാല് സീറ്റുകളാണ് ലഭിക്കുക. ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ്, എന്നിവയാണ് ആ സീറ്റുകള്‍.

 മാറി മറിയും

മാറി മറിയും

മറ്റ് 14 മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കും. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.എന്നാല്‍ രാഹുലിന് വലിയ ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നും എന്നാല്‍ അവസാന നിമിഷം വരെ ട്രെന്‍റുകള്‍ മാറി മറിയുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

<strong>വയനാട്ടിലെ ചരിത്രം തിരുത്തിയ പോളിങ്ങിന് പിന്നില്‍.. 'കുറ്റസമ്മതം' നടത്തി ഇടതുപക്ഷവും</strong>വയനാട്ടിലെ ചരിത്രം തിരുത്തിയ പോളിങ്ങിന് പിന്നില്‍.. 'കുറ്റസമ്മതം' നടത്തി ഇടതുപക്ഷവും

<strong>'ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍</strong>'ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍

English summary
who wil win in kerala intelligence report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X