മാണിക്ക് പണികൊടുത്തത് ചാണ്ടിയോ വിഎസ്സോ ഐസക്കോ?
തിരുവനന്തപുരം: കെഎം മാണിക്കെതിരെ കോഴ വിവാദം ഉന്നയിച്ചതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്നാണ് പൊതുവേ ഉള്ള ആരോപണം. കെ എം മാണി മുന്നണി വിട്ട് പോയാല്‍ ഉമ്മന്‍ ചാണ്ടി അവതാളത്തിലാകുമെന്നാണ് ഇതിന്റെ ന്യായ വാദമായി പറയുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി മാത്രമായിരിക്കും ഇങ്ങനെ ഒരു വിവാദത്തിന് പിന്നിലെന്ന് കരുതാനാവില്ലെന്നാണ് ചിലരുടെ അഭിപ്രായം.
കെഎം മാണി യുഡിഎഫ് വിട്ടുപോയാല്‍ ആര്‍ക്കൊക്കെയാണ് നഷ്ടം... പ്രധാനമായും കോണ്‍ഗ്രസിനും ഉമ്മന്‍ ചാണ്ടിക്കും തന്നെ എന്ന് ഉറപ്പാണ്. വിരലിലെണ്ണാവുന്ന സീറ്റുകളുടെ ഭൂരിപക്ഷത്തിലുള്ള ഭരണത്തിന് അതോടെ അവസാനമാകുമല്ലോ!
എന്നാല്‍ മറുപക്ഷത്തും മാണിയുടെ വരവിനെ അത്ര ഇഷ്ടപ്പെടാത്തവരുണ്ട്. കെഎം മാണിയെ ഇടതിന്റെ മുഖ്യമന്ത്രിയാവാന്‍ കോടിയേരി ബാലകൃഷ്ണനെപ്പോലുള്ളവര്‍ ക്ഷണിച്ചിട്ടുണ്ട്. മാണി ഇടത് മുഖ്യമന്ത്രിയായാല്‍ ആര്‍ക്കാണ് നഷ്ടം? അല്ലെങ്കില്‍ മാണി ഇടത് പാളയത്തിലെത്തി ധനമന്ത്രിയായാല്‍ ആര്‍ക്കാണ് നഷ്ടം?

ഉമ്മന്‍ ചാണ്ടി
നിലവിലെ സാഹചര്യത്തില്‍ ഭരണം പോയാല്‍ നിലനില്‍ക്കാനാവില്ലെന്ന് ഉമ്മന്‍ ചാണ്ടിക്ക് നന്നായി അറിയാം. കെഎം മാണി ഇടതുമുന്നണിയിലേക്ക് പോകാതിരിക്കാന്‍ ചാണ്ടിയൊരുക്കിയ കെണിയാണിതെന്ന് പറഞ്ഞാല്‍ അതിനെ തള്ളിക്കളയാന്‍ പറ്റില്ല.

വിഎസ് അച്യുതാനന്ദന്‍
മാണി ഇടതുമുന്നണിയിലേക്ക് വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തനിക്ക് എതിരാളിയാകുമെന്ന് ഉറപ്പുള്ള വ്യക്തിയാണ് വിഎസ് അച്യുതാനന്ദന്‍. മാണി വരാതിരിക്കാന്‍ വിഎസ് രംഗത്തിറങ്ങില്ലെന്ന് ആര്‍ക്ക് പറയാന്‍ പറ്റും.

തോമസ് ഐസക്
കെഎം മാണി ഇടതു മുന്നണിയിലേക്ക് വന്നാല്‍ മുഖ്യമന്ത്രി സ്ഥാനം കൊടുത്തില്ലെങ്കില്‍ ധനമന്ത്രി സ്ഥാനം ഉറപ്പാണ്. ഇടതുമുന്നണിയില്‍ ധനകാര്യ വകുപ്പ് ഉറപ്പിക്കുന്ന് തോമസ് ഐസക്കിനും വേണമെങ്കില്‍ മാണിയെ ഇങ്ങനെ ഒരു കുടുക്കില്‍ കുടുക്കാം.

വിഎം സുധീരന്‍
സമ്പൂര്‍ണ മദ്യ നിരോധനത്തിന്റെ വിഷയത്തില്‍ യുഡിഎഫില്‍ കെഎം മാണിയും കേരള കോണ്‍ഗ്രസും തുടക്കത്തില്‍ എടുത്ത നിലപാടുകള്‍ക്ക് വിഎം സുധീരന്‍ കൊടുത്ത ഒരു മറുപടിയായാലോ.

പിസി ജോര്‍ജ്ജ്
പാര്‍ട്ടിയില്‍ മാണി സാറിനെ ഒതുക്കി കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ പിസി ജോര്‍ജ്ജ് തന്നെ നടത്തിയ കളിയാകാമെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.












Click it and Unblock the Notifications