Get Updates
Get notified of breaking news, exclusive insights, and must-see stories!

കമലും റഷീദലിയും അല്ല, മലപ്പുറത്ത് മമ്മൂട്ടി സിപിഎം സ്ഥാനാര്‍ത്ഥി! സഖാവ് മമ്മൂട്ടിയെ വിജയിപ്പിക്കുക!!

മലപ്പുറം: ഇ അഹമ്മദ് അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ ആകും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു ധാരണയും ആയിട്ടില്ല.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഇ അഹമ്മദ് ജയിച്ച മണ്ഡലമാണ് മലപ്പുറം. മുസ്ലീം ലീഗിനെ സംബന്ധിച്ച് ഒരു ഭയവും ഇല്ലാത്ത മണ്ഡലമാണ് മലപ്പുറം. പക്ഷേ ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രതീക്ഷ തീരെയില്ലാത്ത മണ്ഡലവും.

സംവിധായകന്‍ കമലിനെ പോലെ ഉള്ള ജനപ്രിയരും എന്നാല്‍ പ്രകടമായ കക്ഷിരാഷ്ട്രീയം ഇല്ലാത്തവരും സ്ഥാനാര്‍ത്ഥിയായാല്‍ സിപിഎമ്മിന് മലപ്പുറം പിടിക്കാന്‍ പറ്റുമോ? അങ്ങനെയെങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ തന്നെ മത്സരിപ്പിച്ചാലോ... ഇപ്പോള്‍ പ്രചരിക്കുന്ന ചില പോസ്റ്ററുകള്‍ കണ്ടാല്‍ മമ്മൂട്ടിയാണ് മലപ്പുറത്തെ സിപിഎം സ്ഥാനാര്‍ത്ഥി എന്ന് തോന്നിപ്പോകും.

മമ്മൂട്ടി

മലയാളത്തിന്റെ പ്രിയ താരമാണ് മമ്മൂട്ടി. മലയാള സിനിമയിലെ ഏക മെഗാസ്റ്റാര്‍ എന്ന വിശേഷണവും മമ്മൂട്ടിക്ക് സ്വന്തം. ആ മമ്മൂട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുമോ?

മലപ്പുറത്ത് മമ്മുട്ടി സ്ഥാനാര്‍ത്ഥി?

'ഇടതുപക്ഷ ജനാധിപത്യ മുന്നണി മലപ്പുറം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി സഖാവ് മമ്മൂട്ടിയെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക'- ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്ന പോസ്റ്റര്‍ ഇങ്ങനെ ഒന്നാണ്.

മമ്മൂട്ടി സിപിഎമ്മോ?

മമ്മൂട്ടി ഇതുവരെ തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ തന്റെ അനുഭാവം ഇടതുമുന്നണിയോടും സിപിഎമ്മിനോടും ആണ് എന്ന കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ അദ്ദേഹം മുമ്പ് പലതവണ നല്‍കിയിട്ടും ഉണ്ട്.

കൈരളി ടിവി ചെയര്‍മാന്‍

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കൈരളി ടിവിയുടെ ചെയര്‍മാന്‍ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ് വ് വ്യക്തമാക്കാന്‍ ഇത് തന്നെ ധാരാളം എന്നാണ് പലരും പറയുന്നത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍

ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും എന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊന്ന് സംഭവിക്കുകയേ ചെയ്തില്ല.

ഇന്നസെന്റ് മത്സരിച്ചത്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച് ജയിച്ചത് സിനിമ താരം ഇന്നസെന്റ് ആയിരുന്നു. മമ്മൂട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

താത്പര്യം രാജ്യസഭ സീറ്റ്

മമ്മൂട്ടിയ്ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും രാജ്യസഭയിലേക്ക് പോകാന്‍ താത്പര്യമുണ്ടെന്നും ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു ഔദ്യോഗിക സ്വഭാവവും ഇല്ലാത്തതായിരുന്നു ഈ വാര്‍ത്തകള്‍.

അങ്ങനെയുള്ള മമ്മൂട്ടി

അങ്ങനെയുള്ള മമ്മൂട്ടി മലപ്പുറത്ത് മത്സരിക്കാന്‍ ഇറങ്ങുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതിന് 'ഇല്ല' എന്ന് തന്നെ ആയിരിക്കും ഉത്തരം.

ഒരു സാധ്യതയും ഇല്ലാത്ത മണ്ഡലം

മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമാണ് മലപ്പുറം മണ്ഡലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിനെതിരെ ഒരുപാട് പ്രതിഷേധങ്ങള്‍ അരങ്ങേറിയെങ്കിലും റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹം വിജയിച്ചത്.

ഇത്തവണ കുഞ്ഞാലിക്കുട്ടി

ഇത്തവണ കുഞ്ഞാലിക്കുട്ടി ആയിരിക്കും മലപ്പുറത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. മുസ്ലീം ലീഗിലെ ഏറ്റവും ശക്തനായ നേതാവാണ് കുഞ്ഞാലിക്കുട്ടി. അതുകൊണ്ട് തന്നെ മലപ്പുറത്തിന്റെ കാര്യത്തില്‍ ഇടതുമുന്നണിക്ക് ഒരു പ്രതീക്ഷയും വേണ്ട.

ഇടത് സ്വതന്ത്രന്‍

മലപ്പുറത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ജനപ്രിയരായ സ്വതന്ത്രരെ ആണ് സിപിഎം പരിഹണിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ നീക്കം വിജയം കണ്ടിരുന്നു.

കമല്‍ എന്ന കമാലുദ്ദീന്‍

ഇടതുമുന്നണി പരിഗണിക്കുന്നവരില്‍ പ്രമുഖന്‍ സംവിധായകനായ കമല്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘപരിവാര്‍ വിരുദ്ധ നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ ഏറെ ആക്രമിക്കപ്പെട്ട ആളായിരുന്നു കമല്‍.

മലപ്പുറത്തെ മുസ്ലീം വോട്ടുകള്‍

മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ മുസ്ലീം വോട്ടുകള്‍ തന്നെയാണ് ഏറ്റവും നിര്‍ണായകം. അതുകൊണ്ട് കമലിനെ പോലെ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ ഒരാളെ മത്സരിപ്പിച്ചാല്‍ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനാകും എന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

പട്ടികയില്‍ മറ്റ് പലരും

ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെ പേരും ജില്ലാ പഞ്ചായത്ത് അംഗമായ ടികെ റഷീദിലിയുടെ പേരും സിപിഎമ്മിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞാലിക്കുട്ടിയാണ് ലീഗ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സിപിഎമ്മിന് ഒന്നും ചെയ്യാനും സാധിക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+