Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ നേതാവ് ആരാകും? പിണറായിയും വിഡി സതീശനും ഒഴിയും, രാഷ്ട്രീയ ചിത്രം മാറും

കൊച്ചി: ഭരണത്തുടര്‍ച്ച അവകാശപ്പെടുകയാണ് ഇടതുപക്ഷം. ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിലെ ചര്‍ച്ച. ലോക്‌സഭയിലും തദ്ദേശത്തിലും കണ്ട മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍. എന്നാല്‍ കാര്യങ്ങള്‍ എത്ര എളുപ്പമല്ല എന്ന് ഇരുഭാഗത്തെയും ചില നേതാക്കള്‍ പറയുന്നു. എല്‍ഡിഎഫിന് വീണ്ടും അധികാരം ലഭിച്ചാല്‍ മറ്റു ചര്‍ച്ചകള്‍ക്ക് വഴിയില്ല. പിണറായി വിജയന്‍ തന്നെയാകും മുഖ്യമന്ത്രി.

യുഡിഎഫിനാണ് അധികാരം ലഭിക്കുന്നത് എങ്കില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കും. മുഖ്യമന്ത്രി കസേര നോട്ടമിട്ടവര്‍ നിരവധിയാണത്രെ. മുസ്ലിം ലീഗ് പരോക്ഷമായി വിഡി സതീശന്റെ പേര് പരാമര്‍ശിച്ചതോടെ അദ്ദേഹത്തിന് തന്നെയാണ് സാധ്യത കൂടുതല്‍. എങ്കിലും അടിവലികളും കാലുവാരലുമെല്ലാം പ്രതീക്ഷിക്കാം. ഒടുവില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഇടപെടലിന് ശേഷം സന്തോഷത്തോടെ ഒത്തുചേരലും. എന്നാല്‍ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചോദ്യവും ഇപ്പോള്‍ ഉയരുകയാണ്.

kerala opposition leader

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകും പ്രതിപക്ഷ നേതാവ്. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്തേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ കെകെ ശൈലജ, പി രാജീവ്, കെഎന്‍ ബാലഗോപാല്‍ എന്നിവരില്‍ ആരെങ്കിലും എത്തും. കെകെ ശൈലജ പ്രതിപക്ഷ നേതാവായാല്‍ അതൊരു ചരിത്രമാകും.

കെകെ ശൈലജയും സണ്ണി ജോസഫും വാശിയേറിയ പോരാട്ടമാണ് പേരാവൂരില്‍ നടന്നത്. സണ്ണി ജോസഫ് തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലത്തില്‍ കെകെ ശൈലജയെ ഇറക്കിയ സിപിഎമ്മിന് പല ലക്ഷ്യവുമുണ്ടത്രെ. ഇവിടെ ശൈലജ ജയിക്കുകയും കേരള ഭരണം യുഡിഎഫിന് ലഭിക്കുകയും ചെയ്താല്‍ മാത്രമേ പ്രതിപക്ഷ നേതൃപദവി ശൈലജയിലേക്ക് എത്തുന്ന ചര്‍ച്ചയുള്ളൂ.

രാജീവ് ചന്ദ്രശേഖറിനെ ചെവിക്ക് പിടിക്കുമോ?

എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിച്ചാല്‍ വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകില്ല. കഴിഞ്ഞ തവണ സമാന സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് മാറി നില്‍ക്കേണ്ടി വന്നതാണ്. പകരം പിസി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള നേതാക്കളിലേക്ക് പ്രതിപക്ഷ നേതൃപദവി എത്തിയേക്കും. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആര് ഭരിക്കുമെന്ന ചോദ്യം പോലെ തന്നെ പ്രതിപക്ഷ നേതാവ് ആര് എന്ന ചോദ്യവും പ്രസക്തമാണ്.

നിലവില്‍ വലിയ പ്രതീക്ഷയിലാണ് വിഡി സതീശന്‍. യുഡിഎഫ് മികച്ച വിജയം നേടിയില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന പ്രഖ്യാപനം നടത്തിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ആഴമാണ് തെളിയിക്കുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ എല്ലാം ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ യുഡിഎഫിന് വിജയം സമ്മാനിച്ചതും സതീശന്റെ പ്രഖ്യാപനത്തിന് ധൈര്യം പകരുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ആര് ഭരിക്കും, ആര് മുഖ്യമന്ത്രിയാകും, ആര് പ്രതിപക്ഷ നേതാവാകും എന്ന ചോദ്യങ്ങളെ പോലെ നിര്‍ണായകമാണ് ബിജെപിയുടെ പ്രകടനം. 14 സീറ്റുകള്‍ വരെ ലഭിക്കുമെന്ന പ്രതീക്ഷ അവര്‍ പങ്കുവയ്ക്കുണ്ട്. എന്നാല്‍ രണ്ട് സീറ്റിലാണ് ബിജെപിക്ക് വലിയ പ്രതീക്ഷയുള്ളത്. ഒരു സീറ്റും ലഭിച്ചില്ലെങ്കില്‍ രാജീവ് ചന്ദ്രശേഖറിനെ ബിജെപി കേന്ദ്ര നേതൃത്വം ചെവിക്ക് പിടിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+