വെള്ളാപ്പള്ളിയല്ല പുതിയ പാര്‍ട്ടിയുടെ നേതാവ്....പിന്നെ ആര്?
തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹികള്‍ ആരാണ് എന്ന് ചോദിച്ചാല്‍ നിലവില്‍ ആര്‍ക്കും ഉത്തരമില്ല. ഭാരത് ധര്‍മ്മ ജന സേന (ബിഡിജെഎസ്) എന്ന പാര്‍ട്ടി പ്രഖ്യാപിച്ചത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്.
അങ്ങനെയെങ്കില്‍ വെള്ളാപ്പള്ളി തന്നെ ആകുമോ പുതിയ പാര്‍ട്ടിയുടെ അധ്യക്ഷന്‍? ആകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളാപ്പള്ളി പ്രസിഡന്റ് ആയില്ലെങ്കില്‍ പിന്നെ ആരായിക്കും ആ സ്ഥാനത്തിരിയ്ക്കുക?

അതിനും ഉണ്ട് മറുപടി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും വെള്ളാപ്പള്ളി നടേശന്റെ മകനും ആയ തുഷാര്‍ വെള്ളാപ്പള്ളിയാകും പുതിയ പാര്‍ട്ടിയുടെ പ്രസിഡന്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപിക്കാര്‍ മാത്രമായിരിക്കില്ല ഉണ്ടാവുക. യോഗ ക്ഷേമസഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി, കെപിഎംഎസ് സംസ്ഥാന നേതാക്കളായ കെഎന്‍ നീലകണ്ഠന്‍, ടിവി ബാബു എന്നിവരും സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടാകും.
പാര്‍ട്ടി പ്രഖ്യാപിച്ചത് വെള്ളാപ്പള്ളിയാണെങ്കിലും ഔദ്യോഗിക അധികാര സ്ഥാനങ്ങളിലൊന്നും അദ്ദേഹം ഉണ്ടാകാനിടില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. ബിജെപിയുമായി സഖ്യം രൂപീകരിയ്ക്കുന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായിക്കഴിഞ്ഞതായാണ് വിവരം. കേരള രാഷ്ട്രീയത്തെ ഞെട്ടിയ്ക്കുന്ന തരത്തില്‍ മറ്റ് ചില സഖ്യങ്ങള്‍ക്ക് കൂടി ബിഡിജെഎസ് ശ്രമിയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications