Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ കെപിസിസി അധ്യക്ഷന്‍ ആരാകും? സാധ്യത ഈ 4 പേര്‍ക്ക്, സാമുദായിക സമവാക്യം വെല്ലുവിളി

കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ അഴിച്ചുപണി വരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണിത്. സംസ്ഥാനതലത്തില്‍ നേതൃത്വത്തിലുണ്ടായിരുന്നവരും ജില്ലാ പ്രസിഡന്റുമാരില്‍ ചിലരും എംഎല്‍എമാരായതോടെ പുതിയ ഭാരവാഹികളെ കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം കൂടി പരിഗണിച്ച് പുതിയ അധ്യക്ഷനെ നിയമിക്കുമെന്നാണ് വിവരം.

 പെണ്‍കുട്ടിയുടെ മരണം മാധ്യമങ്ങളെ അറിയിക്കുന്നതിനിടെ പോലീസുകാര്‍ക്ക് ചിരി; വിവാദം, വീഡിയോ
പെണ്‍കുട്ടിയുടെ മരണം മാധ്യമങ്ങളെ അറിയിക്കുന്നതിനിടെ പോലീസുകാര്‍ക്ക് ചിരി; വിവാദം, വീഡിയോ

കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹന്നാല്‍, ജോസഫ് വാഴക്കന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാര്‍ പ്രചാരകന്‍ ആയിരുന്ന ഷാഫി പറമ്പിലിനെ അധ്യനാക്കിയാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സജീവത വരുമെന്ന അഭിപ്രായമുണ്ട്.

new kpcc president

കെസി വേണുഗോപാലിന്റെ തീരുമാനവും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. മുഖ്യമന്ത്രിയാവാനുള്ള കെസിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ തനിക്ക് താല്‍പ്പര്യമുള്ളവരെ നിയമിക്കുന്നതില്‍ കെസി ജയിക്കുകയും ചെയ്തു. സമാനമായ രീതിയില്‍ സംഘടനാ തലത്തിലും കെസി വേണുഗോപാല്‍ പിടിമുറുക്കിയേക്കും.

 'സുരേഷ് ഗോപി 10 ലക്ഷം വാങ്ങി; മോഹന്‍ലാല്‍ പണം ഇങ്ങോട്ട് തന്നു', അമ്മയ്ക്ക് ബാക്കി 45 ലക്ഷം
'സുരേഷ് ഗോപി 10 ലക്ഷം വാങ്ങി; മോഹന്‍ലാല്‍ പണം ഇങ്ങോട്ട് തന്നു', അമ്മയ്ക്ക് ബാക്കി 45 ലക്ഷം

സണ്ണി ജോസഫിനെ കൂടാതെ വര്‍ക്കിങ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ് എന്നിവര്‍ മന്ത്രിമാരായതോടെയാണ് സംഘടനാ തലത്തില്‍ സമ്പൂര്‍ണായ അഴിച്ചുപണി വരുമെന്ന് നേതാക്കള്‍ സൂചന നല്‍കിയത്. അഞ്ച് ഡിസിസി അധ്യക്ഷന്മാര്‍ എംഎല്‍എമാരായിട്ടുണ്ട്.

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ വേളയില്‍ കൊടിക്കുന്നില്‍ സുരേഷിനെ നിയമിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് സണ്ണി ജോസഫിനെയാണ് നിയമിച്ചത്. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് കൊടിക്കുന്നില്‍ സുരേഷ് രംഗത്തുവന്നിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടിരുന്നു.

വിവിധ നേതാക്കള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ബെന്നി ബഹ്നാനാണ് സാധ്യത കൂടുതല്‍ എന്ന് പറയപ്പെടുന്നു. കെസി വേണുഗോപാലിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട് എന്നാണ് വിവരം. സമുദായ സന്തുലനവും ഗ്രൂപ്പ് സമവാക്യങ്ങളും നോക്കി പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുകയെന്നത് ദേശീയ നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്.

ജോസഫ് വാഴക്കന്‍ കെപിസിസി അധ്യക്ഷന്‍ ആകട്ടെ എന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. മുഖ്യമന്ത്രിയെ നിയമിക്കുന്നതിലും മന്ത്രിമാരെ നിയമിക്കുന്നതിലും കാര്യമായ പരിഗണന ലഭിക്കാതിരുന്ന ചെന്നിത്തലയുടെ ഈ തീരുമാനം ഹൈക്കമാന്റ് ഗൗരവത്തിലെടുത്താല്‍ ജോസഫ് വാഴക്കന്‍ അധ്യക്ഷനാകാനുള്ള സാധ്യത തള്ളാനാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+