കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ'യുടെ നേതൃസ്ഥാനത്തേക്ക് കടിപിടി... ദിലീപ് വിഭാഗം പിടിമുറുക്കുന്നു!

  • By Desk
Google Oneindia Malayalam News

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷപദവിയില്‍ നിന്ന് ഇന്നസെന്‍റ് പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കിയതോടെ പദവിക്കായി സംഘടനയില്‍ കരുനീക്കങ്ങള്‍ സജീവം.ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ താന്‍ സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന് ഇന്നസെന്‍റ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണില്‍ നടക്കും.
നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് അമ്മയുടെ നേതൃത്വത്തിനെതിരെ താരങ്ങളില്‍ ചിലര്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്ക്കൊപ്പം നില്‍ക്കാതെ വേട്ടാകരനൊപ്പം നിന്ന നേതൃത്വം മാറണമെന്ന് നേരത്തേ ആവശ്യം ഉയര്‍ന്നിരുന്നു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് സംഘടനയുടെ നേതൃത്വത്തിലൂള്ള അംഗങ്ങളാണ് ഇത്തരം ഒരു ആവശ്യം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

അമ്മയുടെ ഇരട്ടത്താപ്പ്

അമ്മയുടെ ഇരട്ടത്താപ്പ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ ഇരട്ടത്താപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇരയ്‌ക്കൊപ്പവും കുറ്റാരോപിതന് ഒപ്പവും എന്നതായിരുന്നു അമ്മയുടെ നിലപാട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ആദ്യവട്ടം ചോദ്യം ചെയ്തതിന് പിന്നാലെ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സംഘടന ചര്‍ച്ച ചെയ്തേ ഇല്ല. തുടര്‍ന്ന് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങള്‍ ദിലീപിന് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരയായ നടിക്കും ആരോപണ വിധേയനായ നടനും അമ്മയുടെ മക്കളാണ് എന്ന വാദമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അമ്മ നേതൃത്വം നല്‍കിയത്.എന്നാല്‍ പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങള്‍ ദിലീപിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയതോടെ അമ്മ ട്രഷറര്‍ സ്ഥാനത്ത് നിന്നും നടനെ നീക്കി തല്‍ക്കാലം മുഖം രക്ഷിക്കാന്‍ ദീലീപിനെ നേതൃത്വം പുറത്താക്കി.

വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

രണ്ട് തോണിയിലും കാല്‍ വെച്ചുള്ള അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം വനിതാ താരങ്ങള്‍ ചേര്‍ന്ന് സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടനയ്ക്ക് രൂപം കൊടുത്തു. സിനിമയിലെ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളില്‍ പലരും തന്നെ ഈ നീക്കത്തെ എതിര്‍ത്തു. ഡബ്ല്യൂസിസിക്ക് അമ്മയുടെ പിന്തുണ കൂടി നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. വനിതാ സംഘടനയ്ക്ക് അമ്മയുടെ എല്ലാവിധ പിന്തുണയുമുണ്ട് എന്നായിരുന്നു അമ്മ പ്രസിഡണ്ട് ഇന്നസെന്റ് അന്ന് വ്യക്തമാക്കിയത്. എന്നാല്‍ കൂട്ടായ്മയിലെ ഒരു അംഗമായ നടി പാര്‍വ്വതിക്ക് നേരെ കസബ വിഷയത്തില്‍ ഉണ്ടായ സൈബര്‍ ആക്രമണങ്ങളിലോ വിമര്‍ശനങ്ങളിലോ ഇടപെടല്‍ നടത്താന്‍ സംഘടന കൂട്ടാക്കിയിരുന്നില്ല.

ആരാണ് അടുത്ത നേതാവ്

ആരാണ് അടുത്ത നേതാവ്

ഇടവേള ബാബുവിനെ നേതൃപദവിയില്‍ എത്തിക്കാനാണ് ഇപ്പോള്‍ ദിലീപ് വിഭാഗം ചരട് വലിക്കുന്നതെന്നാണ് വിവരം. ഇന്നസെന്‍റ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരുമ്പോഴും അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഇടവേള ബാബു നേതൃനിരയിലേക്ക് വരുന്നത് സംഘടനയുടെ പ്രവര്‍ത്തനത്തിന് ഗുണകരമാകും എന്നാണ് ഈ വിഭാഗം പറയുന്നത്. അതേസമയം ഇടവേള ബാബുവിനെ ഒരുവിധത്തിലും നേതൃസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതില്ലെന്ന നിലപാടാണ് വനിതാ സംഘടന മുന്നോട്ട് വെയ്ക്കുന്നത്. നിലവില്‍ വൈസ് പ്രസിഡന്‍റായ മോഹന്‍ലാല്‍ പ്രസിഡന്‍റ് ആകട്ടെയെന്നാണ് ചിലരുടെ ആവശ്യം. എന്നാല്‍ ഈ നീക്കത്തേയും വനിതാ കൂട്ടായ്മ എതിര്‍ക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ ആരും തന്നെ നടിയുടെ വിഷയത്തില്‍ സ്വന്തം ഇമേജ് പേടിച്ച് മിണ്ടാതിരുന്നതാണ് വനിതാ കൂട്ടായ്മ ഇക്കാര്യത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. മുതിര്‍ന്ന താരമായ ബാലചന്ദ്ര മോനോന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ചില മുതിര്‍ന്ന താരങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

പൃഥ്വിരാജ് മിണ്ടിയേ തീരു

പൃഥ്വിരാജ് മിണ്ടിയേ തീരു

സ്വന്തം നിലപാടുകള്‍ ആരേയും പേടിക്കാതെ വെട്ടിതുറന്ന് പറയാനുള്ള തന്‍റേടം കാണിക്കുന്ന പൃഥ്വിരാജ് അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് വനിതാ സംഘടനയുടെ ആവശ്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ പൃഥ്വിരാജ് സ്വീകരിച്ച നിലപാട് ഏറെ കൈയ്യടി നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇനി അമ്മയെ മുന്നോട്ട് നയിക്കുന്നത് വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന യുവതാരങ്ങള്‍ ആകണമെന്നാണ് വനിതാ കൂട്ടായ്മ ആഗ്രഹിക്കുന്നത്. അതേസമയം വിഷയത്തില്‍ ഒരു നിലപാട് വ്യക്തമാക്കാന്‍ പൃഥ്വിരാജ് ഇതവരെ തയ്യാറായിട്ടില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള മമ്മൂട്ടിയും ഇനി പദവികള്‍ ഒന്നും ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ വേണ്ട

രാഷ്ട്രീയക്കാര്‍ വേണ്ട

നടന്‍മാരും എംഎല്‍എമാരുമായ ഗണേഷ്കുമാറും മുകേഷുമൊന്നും പദവികള്‍ ഏറ്റെടുക്കേണ്ടതില്ലെന്നാണ് താരങ്ങളില്‍ ചിലരുടെ നിലപാട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ചെത്തിയ ഗണേഷ് കുമാര്‍ അധ്യക്ഷ പദവിയിലേക്കെത്താന്‍ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയോ, പ്രസിഡന്‌റ് പദവിയോ പൃഥ്വിരാജ് ഏറ്റെടുക്കണ ആവശ്യമാണ് സംഘടനയിലെ യുവതാരങ്ങളുടെ ആവശ്യം. എന്തായും ജൂണില്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പോടെ ഭരണ സമിതിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്.

ദളിത് ഹര്‍ത്താല്‍: വാഹനങ്ങള്‍ പരക്കെ തടയുന്നു.. ആദിവാസി നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍!ദളിത് ഹര്‍ത്താല്‍: വാഹനങ്ങള്‍ പരക്കെ തടയുന്നു.. ആദിവാസി നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍!

ദളിത് ഹര്‍ത്താല്‍: വാഹനങ്ങള്‍ പരക്കെ തടയുന്നു.. ആദിവാസി നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍!ദളിത് ഹര്‍ത്താല്‍: വാഹനങ്ങള്‍ പരക്കെ തടയുന്നു.. ആദിവാസി നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍!

English summary
who will be the next amma president discussions going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X