കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന് ശേഷം ഇനിയാര്.. മുരളീധരനോ..അതോ ഉമ്മന്‍ചാണ്ടി തന്നെയോ..

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: എ-ഐ ഗ്രൂപ്പുകളെ തീര്‍ത്തും നിരാശപ്പെടുത്തിയാണ് വി എം സുധീരന്‍ കോണ്‍ഗ്രസ്സിന്റെ കെപിസിസി പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തത്. ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ ഉള്ള സുധീരന്റെ സ്ഥാനാരോഹണം തടയാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള ഗ്രൂപ്പുകാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയതുമാണ്.

Read Also: സുചി ലീക്ക്‌സില്‍ അടുത്തതായി മലയാളതാരങ്ങളുടെ ലീലകള്‍..!! മല്ലു ലീക്ക്‌സില്‍ കേരളം ഞെട്ടിത്തെറിക്കും.

Read Also: കേക്കില്‍ മയക്കുമരുന്ന് നല്‍കി..9 പേര്‍ 9 ദിവസം പീഡിപ്പിച്ചു!വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ കേട്ടാൽ!

ആരോഗ്യപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിഎം സുധീരന്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനം രാജിവെയ്ക്കുമ്പോള്‍ ഇനിയാര് എന്ന പ്രസക്തമായ ചോദ്യമാണ് ഉയരുന്നത്.

കെ മുരളീധരനാകുമോ

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഏറ്റവും അധികം ഉയര്‍ന്നു കേള്‍ക്കുന്ന പേരും സാധ്യതയുള്ളതും കെ മുരളീധരനാണ്. അതേസമയം ഉമ്മന്‍ചാണ്ടി തന്നെയും രംഗത്തിറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഐ ഗ്രൂപ്പിനാണ് ശക്തി

സുധീരനെ നീക്കുക എന്നുള്ളത് ഐ-ഐ ഗ്രൂപ്പുകളുടെ പൊതു ആവശ്യമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ നേതാക്കള്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയിലിപ്പോള്‍ ഐ ഗ്രൂപ്പിനാണ് ശക്തി കൂടുതല്‍.

പ്രതാപമില്ലാതെ ഉമ്മൻ

കെ മുരളീധരന്‍, വിഡി സതീശന്‍, ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ നിയന്ത്രണത്തിലാണ് കോണ്‍ഗ്രസ്സ് എന്നു പറയാം. കേസുകളില്‍പ്പെട്ട് കോടതികള്‍ കയറി ഇറങ്ങുന്ന ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയില്‍ പഴയ പ്രതാപമില്ല.

തിരിച്ചുവരാൻ അവസരം

അതുകൊണ്ടുതന്നെ കെപിസിസി പ്രസിഡണ്ട് സ്ഥാനം നേടി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമെന്ന നിലയിലേക്ക് ഒരു ശക്തമായ തിരിച്ചുവരവ് ഉമ്മന്‍ചാണ്ടിയും ലക്ഷ്യമിട്ടേക്കും. കോണ്‍ഗ്രസ്സില്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് അടുത്ത ഗ്രൂപ്പ് പോര് ആകും ഇനി വരുന്നത്.

തിരഞ്ഞെടുപ്പിന് മുൻപുള്ള രാജി

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കെപിസിസി തലവന്‍ രാജിവെച്ചത് കോണ്‍ഗ്രസ്സിന് ചെറിയ തലവേദനയല്ല. മാത്രമല്ല സംഘടനാ തെരഞ്ഞെടുപ്പില്‍ താഴെ ഘടകങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ഇനി ഗ്രൂപ്പ് കളികൾ കാണാം

എ ഗ്രൂപ്പിനെ സംബന്ധിച്ചും ഐ ഗ്രൂപ്പിനെ സംബന്ധിച്ചും ഒരു പോലെ തലവേദനയായിരുന്ന സുധീരന്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുമ്പോള്‍ വീണ്ടും ഗ്രൂപ്പ് കളികള്‍ പാര്‍ട്ടിയില്‍ ശക്തമാകുമെന്നുറപ്പാണ്. അടുത്തകാലത്തായി കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് കളികള്‍ കുറവാണെന്നത് നികത്തപ്പെടും.

ഉമ്മൻപക്ഷത്തെ മുരളി

ഐ ഗ്രൂപ്പ് നേതാവായ മുരളിധരന്‍ അടുത്തകാലത്തായി അടുപ്പം കാണിക്കുന്നത് ഉമ്മന്‍ചാണ്ടിയോടാണ്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ സ്ഥാനങ്ങളൊന്നും വേണ്ടന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി അടുകൊണ്ടുതന്നെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ചരടുവലിക്കുമോ എന്നത് ചോദ്യമാണ്.

മുരളിയെ മുന്നിൽ നിർത്തി ചാണ്ടി കളിക്കും

കോണ്‍ഗ്രസ്സിലെ പൊതു സമവാക്യം അനുസരിച്ച് നിലവില്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനം എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനാണ് എന്നതാണ് കാരണം. ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനുമെതിരെ തിരിഞ്ഞ മുരളീധരനെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കളിക്കാനും സാധ്യതയില്ലാതില്ല.

English summary
Who will be the next KPCC predident, K Muraleedharan or Ummenchandy?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X