എംവിആറിന്റെ പിന്‍ഗാമി നികേഷ് കുമാറോ
തിരുവനന്തപുരം: 1986 ല്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. അന്ന് മുതല്‍ പാര്‍ട്ടിയില്‍ ഒരു വാക്കേ ഉണ്ടായിരുന്നുള്ളു, അത് ജനറല്‍ സെക്രട്ടറി എംവി രാഘവന്റെ മാത്രമായിരുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ മൂലം എംവിആര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന് തുടങ്ങിയപ്പോഴേ പാര്‍ട്ടിക്കുള്ളില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങിയിരുന്നു. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് സിഎംപി രൂപീകരിക്കുമ്പോള്‍ മുതല്‍ കൂടെ നിന്ന സിപി ജോണും അരവിന്ദാക്ഷനും ആയിരുന്നു രണ്ട് ചേരികളില്‍ നിന്ന് പോരടിക്കാന്‍ തുടങ്ങിയത്.

പാര്‍ട്ടിയില്‍ എംവിആറിന് ശേഷം ആരെന്ന ചോദ്യം തന്നെ ആയിരുന്നു അടിസ്ഥാന പ്രശ്നം. എംവിആറിന് ശേഷം പാര്‍ട്ടിയുടെ നിലനില്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന തിരിച്ചറിവാണ് അരവിന്ദാക്ഷന് വിഭാഗത്തെ സിപിഎമ്മിനോട് അടുപ്പിച്ചത്. മനസ്സുകൊണ്ട് എംവിആറും ഇതിനെ അനുകൂലിച്ചിരുന്നു.
എംവിആറിന്റെ രാഷ്ട്രീയ സ്ഥാനം ഏറ്റെടുക്കാന്‍ ഇന്ന് ആ പാര്‍ട്ടിയില്‍ ആളില്ല. ഒന്നുമല്ലാതെ പോകണമെങ്കില്‍ കരുത്തുറ്റ ഒരു നേതൃത്വം ഉണ്ടാവേണ്ടത് പാര്‍ട്ടിയുടെ ആവശ്യവുമാണ്. അതുകൊണ്ട് തന്നെ നികേഷ് കുമാറിനെയാണ് അരവിന്ദാക്ഷന് വിഭാഗം പ്രതീക്ഷയോടെ നോക്കിയിരുന്നത്.

എന്നാല്‍ മുഖ്യധാര മാധ്യമപ്രവര്‍ത്തനം വിട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി നില്ക്കാന് നികേഷ് കുമാറിന് താത്പര്യമില്ലെന്നാണ് വിവരം. കഴിഞ്ഞ ലോക്സഭ തരിഞ്ഞെടുപ്പില്‍ നികേഷ് കുമാറിനെ ഇടത് സ്ഥാനാര്ത്ഥിയാക്കിയാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാര്‍ട്ടിക്കകത്തും സ്വത്ത് കാര്യത്തിലും എംവിആറിന്റെ മക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസവും തര്‍ക്കവും ഉണ്ടായിരുന്നു. ഇപ്പോള്‍ എംവിആര്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു. അടുത്ത നേതാവിനെ ചൊല്ലിയായിരിക്കുമോ ഇനി സിഎംപിയിലെ തര്‍ക്കം...
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications