കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംവിആറിന്റെ പിന്‍ഗാമി നികേഷ് കുമാറോ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: 1986 ല്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. അന്ന് മുതല്‍ പാര്‍ട്ടിയില്‍ ഒരു വാക്കേ ഉണ്ടായിരുന്നുള്ളു, അത് ജനറല്‍ സെക്രട്ടറി എംവി രാഘവന്റെ മാത്രമായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം എംവിആര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന് തുടങ്ങിയപ്പോഴേ പാര്‍ട്ടിക്കുള്ളില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങിയിരുന്നു. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് സിഎംപി രൂപീകരിക്കുമ്പോള്‍ മുതല്‍ കൂടെ നിന്ന സിപി ജോണും അരവിന്ദാക്ഷനും ആയിരുന്നു രണ്ട് ചേരികളില്‍ നിന്ന് പോരടിക്കാന്‍ തുടങ്ങിയത്.

പാര്‍ട്ടിയില്‍ എംവിആറിന് ശേഷം ആരെന്ന ചോദ്യം തന്നെ ആയിരുന്നു അടിസ്ഥാന പ്രശ്‌നം. എംവിആറിന് ശേഷം പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാകുമെന്ന തിരിച്ചറിവാണ് അരവിന്ദാക്ഷന്‍ വിഭാഗത്തെ സിപിഎമ്മിനോട് അടുപ്പിച്ചത്. മനസ്സുകൊണ്ട് എംവിആറും ഇതിനെ അനുകൂലിച്ചിരുന്നു.

എംവിആറിന്റെ രാഷ്ട്രീയ സ്ഥാനം ഏറ്റെടുക്കാന്‍ ഇന്ന് ആ പാര്‍ട്ടിയില്‍ ആളില്ല. ഒന്നുമല്ലാതെ പോകണമെങ്കില്‍ കരുത്തുറ്റ ഒരു നേതൃത്വം ഉണ്ടാവേണ്ടത് പാര്‍ട്ടിയുടെ ആവശ്യവുമാണ്. അതുകൊണ്ട് തന്നെ നികേഷ് കുമാറിനെയാണ് അരവിന്ദാക്ഷന്‍ വിഭാഗം പ്രതീക്ഷയോടെ നോക്കിയിരുന്നത്.

MV Raghavan

എന്നാല്‍ മുഖ്യധാര മാധ്യമപ്രവര്‍ത്തനം വിട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കാന്‍ നികേഷ് കുമാറിന് താത്പര്യമില്ലെന്നാണ് വിവരം. കഴിഞ്ഞ ലോക്‌സഭ തരിഞ്ഞെടുപ്പില്‍ നികേഷ് കുമാറിനെ ഇടത് സ്ഥാനാര്‍ത്ഥിയാക്കിയാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാര്‍ട്ടിക്കകത്തും സ്വത്ത് കാര്യത്തിലും എംവിആറിന്റെ മക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസവും തര്‍ക്കവും ഉണ്ടായിരുന്നു. ഇപ്പോള്‍ എംവിആര്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു. അടുത്ത നേതാവിനെ ചൊല്ലിയായിരിക്കുമോ ഇനി സിഎംപിയിലെ തര്‍ക്കം...

English summary
Who will be the successor of MV Raghavan in CMP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X