Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം വെട്ടില്‍; സീറ്റില്‍ കടുപ്പിച്ച് സിപിഐ; ജോസിനും എല്‍ജെഡിക്കും ആരൊക്കെ, എത്ര സീറ്റ് നല്‍കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങലിലേക്ക് കടന്നിരിക്കുകയാണ് സിപിഐ. മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇത്തവണ മത്സരിക്കാന്‍ അവസരം നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ പൊതു ധാരണ. സിറ്റിങ് എംഎല്‍എ മത്സരച്ചില്ലെങ്കില്‍ പരാജയപ്പെടും എന്ന അവസ്ഥ വന്നാല്‍ മാത്രം ഇളവ് ആലോചിക്കാം എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ഇതോടെ ഇത്തവണ സിപിഐ നിരയില്‍ നിന്നും കൂടുതല്‍ പുതുമുഖങ്ങള്‍ ഉയര്‍ന്ന് വരും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. അതേസമയം സീറ്റ് വീതം വെപ്പില്‍ വലിയ വലിയ ഉദാരത കാണിക്കില്ലെന്നും സിപിഐ വ്യക്തമാക്കുന്നു.

മത്സരം 27 സീറ്റില്‍

മത്സരം 27 സീറ്റില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ 27 സീറ്റിലാണ് സിപിഐ മത്സരിച്ചത്. ഇതില്‍ 19 സീറ്റില്‍ വിജയിക്കാനും പാര്‍ട്ടിക്ക് സാധിച്ചു. എന്നാല്‍ ഇത്തവണ യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് എം എല്‍ജെഡി എന്നീ പാര്‍ട്ടികള്‍ മുന്നണി മാറി എത്തിയതിനാല്‍ സീറ്റുകളുടെ കാര്യത്തില്‍ ചില വിട്ട് വീഴ്ചകള്‍ വേണ്ടി വരുമെന്ന സൂചന സിപിഎം സിപിഐക്ക് നേരത്തെ തന്നെ നല്‍കിയിരുന്നു.

കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും

കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും

എന്നാല്‍ സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് എം അടക്കമുള്ള പുതിയ ഘടകകക്ഷികളുടെ വലിയ അവകാശ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സിപിഐക്ക് ഉള്ളത്. കേരള കോണ്‍ഗ്രസ് കണ്ണ് വെച്ചിരിക്കുന്ന സീറ്റുകളില്‍ സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്.

പിസി ജോര്‍ജിന്‍റെ പൂഞ്ഞാര്‍

പിസി ജോര്‍ജിന്‍റെ പൂഞ്ഞാര്‍

കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കാന്‍ തയ്യാറാണെങ്കിലും വിജയം ഉറപ്പുള്ള മറ്റൊരു സീറ്റ് എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഐ. കോട്ടയം ജില്ലയില്‍ തന്നെയാണെങ്കില്‍ പിസി ജോര്‍ജിന്‍റെ പൂഞ്ഞാര്‍, അല്ലെങ്കില്‍ ചങ്ങനാശ്ശേരിയാണ് പിസി ജോര്‍ജ് ചോദിക്കുന്നത്. ജില്ലയ്ക്ക് പുറത്താണെങ്കില്‍ കൊല്ലം ജില്ലയില്‍ ഏതെങ്കിലും ഒരു സീറ്റാണ് ആവശ്യം.

കണ്ണൂരില്‍ തളിപ്പറമ്പ്

കണ്ണൂരില്‍ തളിപ്പറമ്പ്

കണ്ണൂരില്‍ തളിപ്പറമ്പ് സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ മത്സരിക്കാറുള്ളത്. സിറ്റിങ് സീറ്റ് വിട്ടുനല്‍കില്ലെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരിക്കൂര്‍ അല്ലെങ്കില്‍ പേരാവൂര്‍ ആണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നോട്ടം. ഇരിക്കൂര്‍ സിപിഐയുടെ സീറ്റാണ്. ഇരിക്കൂര്‍ കേരള കോണ്‍ഗ്രസിന് നല്‍കിയാല്‍ ജില്ലയില്‍ സിപിഐക്ക് തങ്ങളുടെ ഏതെങ്കിലും സീറ്റ് സിപിഎം വിട്ട് നല്‍കേണ്ടി വരും.

എല്‍ജെഡിയുടെ സംഭാവന

എല്‍ജെഡിയുടെ സംഭാവന

വലിയ അവകാശ വാദങ്ങള്‍ ഇല്ലെങ്കില്‍ പുതുതായി വന്നവര്‍ക്ക് മാന്യമായ വിട്ട് വീഴ്ചയ്ക്ക് തയ്യാറാണെന്ന് സിപിഎമ്മുമായി നടത്തിയ ആദ്യ ഉഭയകക്ഷി ചര്‍ച്ചയില്‍ തന്നെ സിപിഐ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസും എല്‍ജെഡിയും വലിയ സംഭാവനകള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന വിലയിരുത്തലിലും സിപിഐക്കുണ്ട്.

സിപിഎം പറയുന്നത്

സിപിഎം പറയുന്നത്


രണ്ട് പാര്‍ട്ടികളുടെയും സംഭാവനകളെ കുറിച്ച് ബന്ധപ്പെട്ട ജില്ലാ നേതൃത്വങ്ങള്‍ നടത്തിയ വിശകലനത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വം ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. ഇക്കാര്യം സിപിഎമ്മുമായുള്ള ചര്‍ച്ചയില്‍ അവര്‍ പങ്കുവെച്ചെന്നും സൂചനയുണ്ട്. എന്നാല്‍ ഇത്തവണ വലിയ വിട്ടുവീഴ്ചകള്‍ക്ക് എല്ലാവരും തയ്യാറാവേണ്ടി വരും എന്ന നിലപാടില്‍ തന്നെയാണ് സിപിഎം.

ഐഎന്‍എല്‍ ഉള്‍പ്പടേയുള്ളവര്‍ക്ക്

ഐഎന്‍എല്‍ ഉള്‍പ്പടേയുള്ളവര്‍ക്ക്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് 6 ഘടകക്ഷികളാണ് എല്‍ഡിഎഫില്‍ ഉണ്ടായിരുന്നത്. മുന്നണിക്ക് പുറത്ത് നിന്നും സഹകരിക്കുന്ന ഐഎന്‍എല്‍ ഉള്‍പ്പടേയുള്ളവര്‍ക്കും സീറ്റ് നല്‍കി. ഇപ്പോള്‍ അവര്‍ ഉള്‍പ്പടെ 5 പുതിയ കക്ഷികളാണ് ഇപ്പോള്‍ മുന്നണിയുടെ ഭാഗമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന സിപിഎം നിലപാട് സിപിഐ അംഗീകരിക്കുന്നുണ്ട്.

മ‍ഞ്ചേരി സീറ്റ്

മ‍ഞ്ചേരി സീറ്റ്

എന്നാൽ പ്രായോഗികമായ സമീപനം പുതിയ കക്ഷികളും സിപിഎമ്മും സ്വീകരിക്കണമെന്നാണ് അവരുടെ നിർദേശം. പാര്‍ട്ടിക്ക് സാധ്യത ഇല്ലാത്ത മ‍ഞ്ചേരി പോലുള്ള സീറ്റുകള്‍ വിട്ട് തരാന്‍ സിപിഐ സന്നദ്ധമാണ്. സീറ്റുകളുടെ എണ്ണത്തിൽ വലിയ വെട്ടിക്കുറയ്ക്കൽ നടക്കില്ലെന്ന നിലപാടിലുമാണു പാർട്ടി. പരമാവധി ഒന്നോ രണ്ടോ സീറ്റുകള്‍ മാത്രം വെട്ടിക്കുറയ്ക്കാമെന്നാണ് സിപിഐ അറിയിക്കുന്നത്.

ചവറയും സിഎംപിയും

ചവറയും സിഎംപിയും

വലിയ വിട്ടുവീഴ്ചയ്ക്ക് സിപിഐയും മറ്റ് ഘടകക്ഷികളും തയ്യാറായില്ലെങ്കില്‍ സിപിഎമ്മിനും ഇത്തവണ വലിയ തിരിച്ചടിയുണ്ടാവും. 2016 ല്‍ ഇടതുമുന്നണിയില്‍ 90 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. ചവറയില്‍ മത്സരിച്ച സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം പിന്നീട് സിപിഎമ്മില്‍ ലയിച്ചതിനാല്‍ അവരുടേത് കൂട്ടി 91 എണ്ണം സിപിഎമ്മിന് ഉണ്ട്.

ലയനം ഇല്ലെങ്കില്‍

ലയനം ഇല്ലെങ്കില്‍

12-13 സീറ്റുകളാണ് എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എല്‍ജെഡി യുഡിഎഫില്‍ മത്സരിച്ച 7 സീറ്റും ആവശ്യപ്പെടുന്നുണ്ട്. കേരള കോണ്‍ഗ്രസിന് പത്തിന് മുകളിലും ജെഡിഎസുമായി ലയനം നടന്നില്ലെങ്കില്‍ എല്‍ജെഡിക്ക് ഏറ്റവും കുറഞ്ഞത് 5 സീറ്റെങ്കിലും കണ്ടെത്തേണ്ടി വരും. ഇത് എവിടെ നിന്നെന്നാണ് എല്‍ഡിഎഫില്‍ ഉയരുന്ന പ്രധാനം ചോദ്യം.

Recommended Video

cmsvideo
    Parvathy Thiruvothu against fake news

    മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ

    ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+