
'ദിലീപിന് ലഭിക്കാത്ത എന്ത് പരിഗണനയാണ് വിജയ് ബാബുവിന് ലഭിക്കേണ്ടത്', ആ ചോദ്യം പ്രധാനമെന്ന് മാല പാർവ്വതി
നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിന് അമ്മ സംഘടനാ നേതൃത്വം നൽകിയ പിന്തുണ വലിയ വിവാദമായിരുന്നു. നിരന്തര സമ്മർദ്ദങ്ങൾക്കൊടുവിലാണ് അമ്മയിൽ നിന്ന് ദിലീപിനെ മാറ്റി നിർത്താൻ സംഘടന തയ്യാറായത്. മോഹൻലാൽ ദിലീപിനോട് രാജി ചോദിച്ച് വാങ്ങുകയായിരുന്നു.
എന്നാൽ പീഡനകേസിൽ പ്രതിയായ വിജയ് ബാബുവിനോട് അമ്മ രാജിക്കത്ത് ചോദിച്ച് വാങ്ങിയിട്ടില്ല. ഇത് ഇരട്ട നീതിയാണ് എന്ന് അമ്മയിൽ നിന്ന് ഗണേഷ് കുമാർ അടക്കമുളളവർ പറയുന്നു. അത് പ്രധാനമാണെന്ന് നടി മാലാ പാർവ്വതി പറയുന്നു.

റിപ്പോർട്ടർ ടിവിയോടാണ് മാലാ പാർവ്വതിയുടെ പ്രതികരണം. മാലാ പാര്‍വ്വതിയുടെ വാക്കുകള്‍: ''അമ്മ സംഘടന ക്ലബ്ബ് ആണോ അല്ലയോ എന്നതല്ല ഇവിടെ പ്രസക്തമായ കാര്യം. അതിജീവിത പണമിടപാട് നടത്തിയെന്ന ആരോപണവും ദുബായില്‍ ജനറല്‍ സെക്രട്ടറി വിജയ് ബാബുവിനൊപ്പമുണ്ടായിരുന്നു എന്നുളള ആരോപണവുമാണ്. ദിലീപിന് ലഭിക്കാത്ത എന്ത് പരിഗണനയാണ് വിജയ് ബാബുവിന് ലഭിക്കേണ്ടത് എന്ന ഗണേഷ് കുമാറിന്റെ ചോദ്യവും പ്രധാനമാണ്.

ഫേസ്ബുക്കിലിരുന്ന് ഇരയുടെ പേര് പറഞ്ഞതോടെ തന്നെ വിജയ് ബാബു നിയമം പരസ്യമായി ലംഘിച്ച് കഴിഞ്ഞു. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അത് മാത്രം കണ്ടാല്‍ മതി ആഭ്യന്തര പരാതി പരിഹാര സെല്ലിന് ഇടപെടാന്‍. നടപടി വേണമെന്ന് തങ്ങള്‍ പറഞ്ഞു. നടപടി വേണ്ടെന്ന് സംഘടന തീരുമാനിച്ചു. സ്വയം മാറി നില്ക്കുന്നതായി വിജയ് ബാബു തീരുമാനിച്ചു. പിന്നീട് അദ്ദേഹം കമ്മിറ്റിക്ക് വന്നു.

അപ്പോള്‍ ദീലിപിനോട് എന്തിനായിരുന്നു രാജി ആവശ്യപ്പെട്ടത്. ഗണേഷ് കുമാര്‍ പറയുന്നുണ്ട്, ദിലീപിന്റെ വിഷയത്തില്‍ മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ വിജയ് ബാബുവിനോടും രാജി ആവശ്യപ്പെടണം. എന്തിനാണ് ദിലീപിനോട് ഇരട്ട നീതി. 2013ലാണ് പോഷ് ആക്ട് വന്നത്. കാലം മാറി പുതിയ പരിരക്ഷ വന്നു. ദിലീപിനെ പുറത്താക്കിയതും ശരി, അതുപോലെ വിജയ് ബാബുവിനേയും പുറത്ത് നിര്‍ത്തണം എന്നാണ് പറയുന്നത്.

ഇത് തങ്ങളുടെ തൊഴിലിടത്തിന്റെ പ്രശ്നമാണ്. ഇവിടേക്ക് കടന്ന് വരുന്ന ഓരോ പെണ്‍കുട്ടിയുടേയും സുരക്ഷയുടെ കാര്യമാണ്. ഇനി ചിലപ്പോള്‍ ജോലി ലഭിച്ചില്ലെന്ന് വരെ വരാം. അങ്ങനെ ഒരു ഇടത്ത് നിന്ന് കൊണ്ടാണ് തങ്ങള്‍ സംസാരിക്കുന്നത്. വ്യക്തിപരമായി ഒരു തൊഴില്‍ കിട്ടാന്‍ വേണ്ടിയല്ല. ഈ തൊഴിലിടം സുരക്ഷിതമാകണം.

സിനിമ ഒരു ഗ്ലാമര്‍ ഇന്‍ഡസ്ട്രിയാണ്. ഇവിടെ വരുന്നവരുടെ മോറല്‍സ് ശരിയല്ലെന്ന് കരുതി ഒരു കൈയ്യും പെണ്‍കുട്ടികളുടെ നേര്‍ക്ക് ഉയരരുത്. അവരുടെ ഉപ്പ് നോക്കിയിട്ടല്ല അവര്‍ക്ക് വേഷം കൊടുക്കേണ്ടത്. സ്വയം അടിയറവ് വെച്ചിട്ടല്ല അവര്‍ക്ക് കഴിവ് തെളിയിക്കേണ്ടത്. അങ്ങനെ ഒരു സാഹചര്യം ഉണ്ടെങ്കില്‍ അത് വൃത്തിയാക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത് എന്നും മാലാ പാര്‍വ്വതി പറഞ്ഞു.
എന്തുകൊണ്ട് ദിലീപിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പറ്റില്ല? കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെ