കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന്റെ ബിഗ് നൊ!! മല്‍സരിക്കാത്തതിന് കാരണം ഇതാണ്, സിനിമ ബഹിഷ്‌കരിക്കുമെന്ന് ഫാന്‍സ്

Google Oneindia Malayalam News

ബെംഗളൂരു: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ മല്‍സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഏകദേശം ശമനം വന്നിരിക്കുന്നു. മല്‍സരിക്കില്ല എന്ന് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയതാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. രാഷ്ട്രീയം തനിക്ക് ചേര്‍ന്ന പണിയല്ലെന്നും അഭിനയമാണ് തന്റെ മേഖലയെന്നും ടൈംസ് ഓഫ് ഇന്ത്യയോട് മോഹന്‍ലാല്‍ വ്യക്തമാക്കുകയുണ്ടായി.

മോഹന്‍ലാലിനെ മല്‍സരിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആയിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ ഇക്കാര്യത്തില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇല്ല എന്ന് മോഹന്‍ലാല്‍ പറയാന്‍ എന്താണ് കാരണം? ഈ ചോദ്യത്തിനുള്ള മറുപടിയാണ് ദി പ്രിന്റ് പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍.....

സമ്മര്‍ദ്ദത്തിന് വഴങ്ങി

സമ്മര്‍ദ്ദത്തിന് വഴങ്ങി

ഫാന്‍സ് അസോസിയേഷന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മല്‍സരിക്കേണ്ട എന്ന് മോഹന്‍ലാല്‍ തീരുമാനിക്കാന്‍ കാരണമെന്ന് പ്രിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയില്‍ ചേര്‍ന്നാല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് ഫാന്‍സ് അസോസിയേഷനുകള്‍ ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് വിവരം. കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ വിമല്‍ കുമാറിന്റെ വാക്കുകളും റിപ്പോര്‍ട്ടിലുണ്ട്.

വ്യാപകമായ പ്രക്ഷോഭം

വ്യാപകമായ പ്രക്ഷോഭം

മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം നടക്കുമെന്ന് വിമല്‍കുമാര്‍ വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഹന്‍ലാലിന് ഒട്ടേറെ ഉത്തരവാദിത്തങ്ങളുണ്ട്. എന്നാല്‍ അത് രാഷ്ട്രീയത്തില്‍ അല്ല. രാഷ്ട്രീയം അദ്ദേഹത്തിന് യോജിക്കില്ല. പാര്‍ട്ടികള്‍ മോഹന്‍ലാലിന്റെ പേര് അവരുടെ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും വിമല്‍ കുമാര്‍ പ്രിന്റിനോട് പറഞ്ഞു.

മോഹന്‍ലാല്‍ ഉറപ്പ് നല്‍കി

മോഹന്‍ലാല്‍ ഉറപ്പ് നല്‍കി

ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്ന് മോഹന്‍ലാല്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കേരള മോഹന്‍ലാല്‍ ഫാന്‍സ് ക്ലബിന്റെ ഉണ്ണികൃഷ്ണന്‍ പറയുന്നു. വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ തങ്ങള്‍ ലാലേട്ടനോട് സംസാരിച്ചിരുന്നു. വാര്‍ത്തകളില്‍ സത്യമില്ലെന്നും താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞതെന്ന് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

കരിയര്‍ നശിക്കും

കരിയര്‍ നശിക്കും

ലാലേട്ടനെ തങ്ങള്‍ ഇഷ്ടപ്പെടുന്നു. ഇനിയും കൂടുതല്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ അദ്ദേഹത്തിന്റെ കരിയര്‍ നശിക്കുമെന്ന് ഫിലിം ക്രിറ്റിക് ശ്രീധര്‍ പിള്ള അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല

പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല

കേരളത്തില്‍ മോഹന്‍ലാലിന് ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തിന്റെ കരിയര്‍ നശിക്കും. സംസ്ഥാനത്ത് ഒട്ടനേകം ആരാധകരുള്ള വ്യക്തിയാണ് ലാല്‍. ഇതില്‍ 50 മുതല്‍ 60 ശതമാനംവരെ മലബാര്‍, ട്രാന്‍വന്‍കൂര്‍ മേഖലകളില്‍ നിന്നാണ്. ഇത് മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്നും ശ്രീധര്‍ പിള്ള വിശദീകരിച്ചു.

പ്രചാരണം ഇങ്ങനെ

പ്രചാരണം ഇങ്ങനെ

മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചേക്കുമെന്നും നേരത്തെ പ്രചാരണങ്ങള്‍ നടന്നിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കണം എന്നത് സംബന്ധിച്ച് ആര്‍എസ്എസ് പ്രത്യേക സര്‍വ്വെ നടത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെ ഒ രാജഗോപാല്‍ നടത്തിയ പ്രതികരണവും പ്രചാരണത്തിന് ശക്തി പകര്‍ന്നു.

 ബിജെപി കരുതുന്നത്

ബിജെപി കരുതുന്നത്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിനെ ബിജെപി സമീപിച്ചിട്ടുണ്ടെന്നാണ് രാജഗോപാല്‍ എന്‍ഡിടിവിയോട് പറഞ്ഞത്. തിരുവനന്തപുരം മോഹന്‍ലാലിന്റെ നാടാണ്. അദ്ദേഹത്തിന് ഒട്ടേറെ ആരാധകരും ബന്ധങ്ങളുമുള്ള മണ്ഡലമാണ്. ലാലിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

മറ്റുചില കാരണങ്ങള്‍

മറ്റുചില കാരണങ്ങള്‍

പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. അതിനിടെയാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു കൂടിക്കാഴ്ച എന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

പ്രതികരങ്ങളിലെ ചായ്‌വ്

പ്രതികരങ്ങളിലെ ചായ്‌വ്

രണ്ടാമതൊരു പത്മ പുരസ്‌കാരം മോഹന്‍ലാലിന് നല്‍കിയതും ബിജെപിയുമായുള്ള അടുപ്പമാണ് കാണിക്കുന്നതെന്ന് വിലയിരുത്തലുണ്ടായി. ജെഎന്‍യു വിവാദം മോഹന്‍ലാല്‍ ബ്ലോഗില്‍ പരാമര്‍ശിച്ചത് വിവാദമായിരുന്നു. നോട്ട് നിരോധനത്തെ പുകഴ്ത്തിയതും ചര്‍ച്ചയായി. എന്നാല്‍ പരസ്യമായി അദ്ദേഹം ബിജെപിയെ അനുകൂലിച്ച് സംസാരിച്ചതുമില്ല.

രണ്ട് മണ്ഡലങ്ങള്‍ വേണം

രണ്ട് മണ്ഡലങ്ങള്‍ വേണം

കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ ബിജെപി കഠിനമായി പരിശ്രമിക്കുന്നുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അടുത്തിടെയായി പലതവണ സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. രണ്ട് ലോക്‌സഭാ സീറ്റുകളില്‍ വിജയിക്കണമെന്ന് അമിത് ഷാ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാലുമായി സംസാരിച്ചിട്ടില്ല

ലാലുമായി സംസാരിച്ചിട്ടില്ല

ഈ സാഹചര്യത്തിലാണ് സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടിക തയ്യാറാക്കിയത്. അതിലൊന്നായിരുന്നു തിരുവനന്തപുരം. ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം പിടിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഈ വേളയിലാണ് മോഹന്‍ലാലിന്റെ പേര് സ്ഥാനാര്‍ഥിയായി ഉയര്‍ന്നുകേട്ടത്. മോഹന്‍ലാലുമായി സംസാരിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി നേതാവ് പികെ കൃഷ്ണദാസ് കഴിഞ്ഞദിവസം പ്രതകരിച്ചത്.

കേന്ദ്രത്തെ അടപടലം പൂട്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാവല്‍ക്കാരന്‍ ജാഗ്രതയിലെന്ന് മോദി, വേറിട്ട നീക്കംകേന്ദ്രത്തെ അടപടലം പൂട്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാവല്‍ക്കാരന്‍ ജാഗ്രതയിലെന്ന് മോദി, വേറിട്ട നീക്കം

English summary
Why actor Mohanlal cannot become politician Mohanlal, explain here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X