ജിഷയെ കൊല്ലാന്‍ അമിയൂര്‍ ഇസ്ലാം പറഞ്ഞ കാരണങ്ങള്‍
പെരുമ്പാവൂര്‍: ജിഷയെ അതിക്രൂരമായി വധിയ്ക്കാനുള്ള പ്രകോപനങ്ങള്‍ എത്രത്തോളം വിശ്വാസ്യയോഗ്യമാണ് എന്ന ചോദ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. നിസ്സാരമായ കാരണങ്ങളാണ് പ്രതിയായ അമിയൂര്‍ ഇസ്ലാം പറഞ്ഞതായി പോലീസ് പറയുന്നത്.
കുളിക്കടവില്‍ വച്ച് മറ്റൊരു സ്ത്രീ തല്ലിയപ്പോള്‍ ജിഷ ചിരിച്ചു എന്നതാണ് അതില്‍ ഒന്നായി പറയുന്നത്. ജിഷയെ കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ചെരുപ്പെടുത്ത് അടിയ്ക്കാന്‍ ഓങ്ങിയതാണ് മറ്റൊരു കാരണമായി പറയുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇതെല്ലാം വിശ്വസിയ്ക്കുകയല്ലാതെ മറ്റ് വഴികളില്ല. എന്തൊക്കെയാണ് അമിയൂര്‍ ഇസ്ലാം കൊലയ്ക്കുള്ള പ്രകോപനമായി പറഞ്ഞത്...

നേരത്തേ പരിചയം
വീടിന്റെ നിര്‍മാണ ജോലിയ്‌ക്കെത്തിയപ്പോഴാണ് അമിയൂര്‍ ഇസ്ലാമിനെ പരിചയപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ നല്ല സൗഹൃദമായിരുന്നു എന്നും പറയുന്നു.

മോശം പെരുമാറ്റം
അമിയൂറിന്റെ മോശം പെരുമാറ്റം കാരണം ഈ സൗഹൃദത്തെ ജിഷ തന്നെ നിയന്ത്രിച്ചിരുന്നുവത്രെ. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അമിയൂരുമായി കൂലിത്തര്‍ക്കവും ഉണ്ടായിരുന്നതായി പറയുന്നു.

ദേഷ്യത്തിന്റെ കാരണം?
വീടുപണിയുമായി ബന്ധപ്പെട്ട കൂലിത്തര്‍ക്കമാണ് ദേഷ്യത്തിന് ഒരുകാരണമായി പറയുന്നത്. ഇതേ തുടര്‍ന്ന് അമിയൂര്‍ വിളിച്ചാല്‍ ജിഷ ഫോണ്‍ എടുക്കാറില്ലായിരുന്നു എന്നും പറയുന്നു.

കുളിക്കടവിലെ സംഭവം
ഒരിയ്ക്കല്‍ കുളിക്കടവില്‍ ഒളിഞ്ഞ് നോക്കുകയായിരുന്ന അമിയൂര്‍ ഇസ്ലാമിനെ ഒരു സ്ത്രീ തല്ലി. ഇത് കണ്ട ജിഷ ചിരിച്ചു.

ചിരിയും?
അന്ന് ജിഷ അങ്ങനെ ചിരിച്ചത് വലിയ ദേഷ്യം ഉണ്ടാക്കി എന്നാണ് അമിയൂര്‍ പറഞ്ഞതായി പോലീസ് പുറത്ത് വിടുന്ന വിവരം.

മരണ ദിവസം
ജിഷ കൊല്ലപ്പെട്ട ദിവസം രാവിലെ അമിയൂര്‍ ജിഷയെ കണ്ടിരുന്നു. വെള്ളമെടുക്കാന്‍ പോയ ജിഷയോട് ഇയാള്‍ അവിടെ വച്ച് തന്നെ അപമര്യാദയായി പെരുമാറിയിരുന്നത്രെ.

പിന്തുടര്‍ന്നു
അതിന് ശേഷം ജിഷയെ പിന്തുടര്‍ന്ന് വീട്ടിലെത്തി. അവിടെ വച്ച് കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ജിഷ ചെരുപ്പെടുത്ത് അടിയ്ക്കാന്‍ ഓങ്ങി. ദേഷ്യത്തോടെ അമിയൂര്‍ അവിടെ നിന്ന് മടങ്ങി.

മദ്യപിച്ച് തിരിച്ചെത്തി
വൈകീട്ട് നാല് മണിയോടെ മദ്യലഹരിയില്‍ അമിയൂര്‍ ജിഷയുടെ വീട്ടിലെത്തി. വീണ്ടും അപമര്യാദയായി പെരുമാറി. ജിഷ ബഹളം വച്ചു.

കഴുത്ത് ഞെരിച്ച്
ജിഷയുടെ പ്രതിരോധം ഇല്ലാതാക്കാന്‍ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി. പിന്നെ കത്തികൊണ്ട് കുത്തി. അതിനേ ശേഷം ലാംഗികമായി ഉപയോഗിച്ചു. ശരീരം ക്രൂരമായി കുത്തിക്കീറി.

സംശയങ്ങള്‍ ബാക്കി
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ഇതൊക്കെ തന്നെ ആയിരുന്നോ കൊലപാതകത്തിനുള്ള കാരണം?

ലൈംഗിക വൈകൃതം
പ്രതി ലൈംഗിക വൈകൃതങ്ങളുള്ള ആളാണ് എന്ന് പറയുന്നതിലൂടെ പോലീസ് കൂടുതല്‍ സുരക്ഷിതമായ നിലയിലെത്തികയാണ്. അസമില്‍ നടത്തിയ സമാന കൊലപാതക വാര്‍ത്തയും പോലീസിന്റെ വിശദീകരണത്തെ സാധൂകരിയ്ക്കുന്നു.

കാത്തിരുന്ന് കാണാം
കൊലപാതകത്തിന്റെ പ്രകോപനങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ തന്നെ പലരും ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. എല്ലാം കാത്തിരുന്ന് കാണാം.












Click it and Unblock the Notifications