Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനെ പൃഥ്വിരാജ് ചതിച്ചു, എമ്പുരാന്‍ കാണരുതെന്ന്; കണ്ടിട്ടേയുള്ളുവെന്ന് മറുവിഭാഗം: റെക്കോർഡ് കളക്ഷന്‍

റിലീസോടെ തിയേറ്ററുകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയക്കും തീ കൊളുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. കൃത്യമായ രാഷ്ട്രീയ പ്രമേയ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രത്തിനെതിരെ സംഘപരിവാർ അനുകൂല പ്രൊഫൈലുകള്‍ വലിയ പ്രചരണമാണ് നടത്തുന്നത്. പ്രമുഖരും അപ്രമുഖരുമായ നിരവധി സംഘപരിവാർ പ്രൊഫൈലുകള്‍ വ്യാജ രാഷ്ട്രീയ പ്രചരണം നടത്തുന്ന ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി മുന്നോട്ട് വന്നു കഴിഞ്ഞു.

സംഘപരിവാര്‍ രാഷ്ട്രീയത്തെ 2002 ലെ ഗുജറാത്ത് കലാപം അടക്കം മുന്‍നിർത്തി ചിത്രം വലിയ രീതിയില്‍ വിമര്‍ശിക്കുന്നുവെന്നതാണ് വലതുപക്ഷത്തിന്റെ ബഹിഷ്കരണ ആഹ്വാനത്തിന്റെ കാതല്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയെ സിനിമയായി കാണണമെന്ന് അഭിപ്രായപ്പെട്ട് എംടി രമേശ് രംഗത്ത് എത്തിയെങ്കിലും അദ്ദേഹവും പ്രവർത്തകരുടെ വിമർശനത്തിന്റെ ചൂട് അറിയുകയാണ്.

mohanlal-prithviraj

'സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ എംടി രമേശ് സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്' എന്നായിരുന്നു എംടി രമേശ് ചോദിച്ചത്. എമ്പുരാന്‍ കാണുമെന്ന് പറഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരേയും വിമർശനമുണ്ട്.

'സിനിമയെ സിനിമയായി കാണണം എന്നാണ് എംടി രമേഷ് പറയുന്നത്. സ്വന്തം അമ്മയെയും പെങ്ങളെയും സിനിമയിലൂടെ മോശമായി ചിത്രീകരിച്ചാലും ഇങ്ങേരൊക്കെ ഇത് തന്നെ പറയുമോ? ഗോദ്രയിലെ ഹിന്ദുക്കൾ നമ്മുടെ ആരുമല്ല എന്നുള്ള തോന്നലിലാണ് ശത്രുവിനോടൊപ്പം നിൽക്കാൻ തോന്നുന്നത്. ഗോദ്രയിലെ ഹിന്ദുക്കൾ ഞങ്ങളുടെ സഹോദരങ്ങൾ ആയത് കൊണ്ട് ഞങ്ങൾ അവരോടൊപ്പം നില്കും. ആയിരകണക്കിന് കിലോമീറ്റർ അപ്പുറത്തുള്ള ഗാസയിലെ തീവ്രവാദികൾക്ക് വേണ്ടി കരയുന്ന കേരളത്തിലെ സുടാപ്പിയിൽ നിന്ന് അല്പമെങ്കിലും സാഹോദര്യം നിങ്ങളൊക്കെ പഠിക്കാനുണ്ട്.' എന്നാണ് സ്വയം സേവകന്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും വന്ന കമന്റ്.

മോഹന്‍ലാലിനെ പൃഥ്വിരാജ് ചതിച്ചതാണെന്ന രീതിയിലുള്ള കമന്റും ഇതേ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 'വിശ്വസനീയമായ സോഴ്സിൽ നിന്നറിഞ്ഞത്. ചതിച്ചത് പൃഥ്വിരാജാണ്. മുരളീ ഗോപി എഴുതിയ ആദ്യ സ്ക്രിപ്റ്റാണ് മോഹൻലാൽ കണ്ടത്. പിന്നീടതിൽ സിനിമാറ്റിക്കായ മാറ്റങ്ങളാണന്ന് എല്ലാവരേയും പറഞ്ഞ് പറ്റിച്ച് ഏതാണ്ട് ഒരു വർഷത്തോളം സമയമെടുത്ത് ടിയാൻ സ്ക്രിപ്‌റ്റിൽ തിരുകി കയറ്റങ്ങൾ നടത്തി. ഗോധ്രയൊക്കെ അങ്ങനെ കയറി വന്നതാണ്. മുൻപ് പലപ്പോഴും വിശ്വാസത്തിന്റെ പുറത്ത് പല പ്രോജക്റ്റുകളും ചെയ്ത് പണി വാങ്ങിയ ചരിത്രമുള്ള ആളാണ് മോഹൻലാൽ. എമ്പുരാനിലും അതേ അബദ്ധം ലാൽ ആവർത്തിച്ചു. പൃഥ്വിരാജിനെ കണ്ണും പൂട്ടി വിശ്വസിച്ചു. നാല്പത്തിയഞ്ചു കൊല്ലത്തെ വിശ്വാസ്യത അങ്ങനെ ലാൽ മൊത്തത്തിൽ കളഞ്ഞു കുളിച്ചു.' കുറിപ്പില്‍ പറയുന്നു.

Take a Poll

അതേസമയം, ഇത്തരത്തില്‍ കൃത്യമായ രാഷ്ട്രീയം പറയാന്‍ ധൈര്യം കാണിച്ച പൃഥ്വിരാജിനേയും മുരളി ഗോപിയേയും അഭിനന്ദിച്ചും നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്. അതില്‍ രാഷ്ട്രീയ നേതാക്കളമുണ്ട് എന്നതാണ് ശ്രദ്ധേയം. 'എമ്പുരാൻ കണ്ടിട്ടില്ല. എങ്ങനെയുണ്ടെന്ന് അറിയുകയുമില്ല. എന്നാലും ചിലർക്കൊക്കെ പിടിച്ചിട്ടില്ലാന്ന് തോന്നുന്നു.' എന്നാണ് വിടി ബല്‍റാം കുറിച്ചത്.

രാഷ്ട്രീയ വിവാദം ഇത്തരത്തില്‍ കൊഴുക്കുമ്പോള്‍ അതൊന്നും എമ്പുരാന്റെ കളക്ഷനെ ബാധിച്ചിട്ടില്ല. ചിത്രം ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടിയെന്നാണ് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്. ആദ്യദിന കളക്ഷന്റെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 22 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോള്‍ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയതായി ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നിക് റിപ്പോർട്ട് ചെയ്യുന്നു. കന്നഡ, ഹിന്ദി പതിപ്പുകള്‍ക്ക് യഥാക്രമം അഞ്ചുലക്ഷവും 50 ലക്ഷവും കളക്ഷനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+