കോൺ​ഗ്രസ് നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ എന്തിനാണ് എന്റെ പേരുമായി കൂട്ടിച്ചേർക്കുന്നത്?;കെസി വേണുഗോപാൽ

അടൂർ പ്രകാശിൻ്റെ അഭിപ്രായം എന്തിനാണ് താനുമായി കൂട്ടിക്കെട്ടുന്നതെന്ന് കെസി വേണുഗോപാൽ. സർക്കാരിനെതിരായി താൻ ഇതുവരേയും ഒരു പ്രതികരണം നടത്തിയിട്ടില്ല. കോൺ​ഗ്രസ് നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ തൻ്റെ പേരിനൊപ്പം ചേർത്ത് പറയുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

kc1-8665179

'സർക്കാരിന എതിരായിട്ടുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ നിന്നിട്ടില്ല. പിന്നെ വ്യക്തിപരമായി കോൺഗ്രസിൽ ഒരുപാട് നേതാക്കന്‍മാരുണ്ട്. അവരെല്ലാം ശക്തരും കഴിവുള്ളവരും അല്ലാത്തവരും ഒക്കെ ആയിരിക്കും .അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ പെട്ടെന്ന് കെസി വേണുഗോപാലുമായിട്ട് കൂട്ടിച്ചേർക്കാൻ എന്തിനാണ് വീണ്ടും ശ്രമിക്കുന്നത്. ,എന്റെ മനസ്സിൽ ഒറ്റ ചിന്തയേ ഉള്ളൂ, ജനാധിപത്യം തകർക്കുന്ന ഈ സർക്കാരിനെ മാറ്റി ജനാധിപത്യം നടപ്പാക്കാൻ കഴിയുന്ന ഒരു സർക്കാരിനെ കൊണ്ടുവരിക എന്നത്. അതിനുവേണ്ടി കഴിയാവുന്ന ജോലി ചെയ്യുക എന്നത്. ഇതിനുവേണ്ടി ജീവിതത്തിൽ എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായിട്ടുള്ള, ജോലി ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരാളാണ് ഞാൻ. എല്ലാവരും അങ്ങനെ ആയിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് .

ഇന്നലെ തന്നെ ഞാൻ എൻ്റെ നിലപാട് വ്യക്തമാക്കിയിരുന്നു. പാർട്ടി കാര്യങ്ങൾ പാർട്ടി വേദിയിൽ അല്ലാതെ പുറത്ത് ചർച്ച ചെയ്യുന്നുണ്ട് എനിക്ക് ഒരു ശതമാനവും യോജിപ്പില്ല. എന്റെ ക്ലിയർ സ്റ്റാൻഡ് ആണ്. ഞാൻ വെറുതെ പറയുന്നതല്ല. എന്റെ കഴിഞ്ഞ 40 കൊല്ലത്തെ ട്രാക്ക് റെക്കോഡ് എടുത്ത് നോക്കിയാൽ മതി. ഏതെങ്കിലും ഒരു പ്രാവശ്യം ഞാൻ മറിച്ച് പറഞ്ഞിട്ടുണ്ടോ? യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് ചിലപ്പോൾ ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടാവും. അതും ക്യാമ്പുകളിലൂടെ. അല്ലാതെ പറയാറില്ല.

ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കും. പാർട്ടിക്കകത്ത് ഉണ്ടാകുന്ന ഏത് ചെറിയ കാര്യങ്ങളും ചർച്ച ചെയ്യാൻ സംവിധാനം ഉണ്ട് .അങ്ങനെ ചർച്ച ചെയ്ത് സംവിധാനം ഉണ്ടാക്കി അഭിപ്രായ വ്യത്യാസങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ടു പോകാൻ വേണ്ടിയാണ് പാർട്ടി. ജനങ്ങൾക്ക് വേണ്ടിയിട്ട് ഭരിക്കേണ്ട ഒരു സർക്കാരാണിത്. ജനങ്ങൾ വലിയ പ്രതീക്ഷയോടെ നോക്കുന്ന സർക്കാരാണ്. ആ പ്രതീക്ഷകൾ നിറവേറ്റാൻ ഞങ്ങളെല്ലാം ഒറ്റക്കെട്ടായി ഉണ്ടാകും .കൊച്ചു കൊച്ചു അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഇരുന്ന് ഒന്നിച്ചിരുന്ന് സംസാരിച്ച് തീർക്കും.

കെപിസിക്ക് ഇപ്പോൾ ശക്തനായ ഒരു പ്രസിഡന്റ് ഉണ്ട്. സണ്ണി ജോസഫ് ആണ് പ്രസിഡന്‍റ്. സണ്ണി ജോസഫ് മാറണം എന്ന് തീരുമാനിക്കേണ്ടത് എഎസിസി പ്രസിഡന്റ് ആണ്. അത് തീരുമാനിക്കുമ്പോൾ സണ്ണി ജോസഫ് മാറും .പാകപ്പിഴവുകൾ ഉണ്ടെങ്കിൽ ഞങ്ങൾ പരിഹരിക്കും. ശരിയാണ് അദ്ദേഹം മന്ത്രിയായപ്പോൾ അദ്ദേഹത്തിന് ആ സ്പേസ് കുറച്ച് കുറഞ്ഞിട്ടുണ്ട്. അത് തീർച്ചയായിട്ടും പരിഹരിക്കും',അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma