കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള രാഷ്ട്രീയത്തിലേക്ക് എന്തിന് വീണ്ടുമെത്തുന്നു? മന്ത്രിയ്ക്ക് കുഞ്ഞാലിക്കുട്ടിയുടെ ഉഗ്രന്‍ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ എംപി പികെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിമയസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. വേങ്ങര മണ്ഡലത്തില്‍ തന്നെയാകും കുഞ്ഞാലിക്കുട്ടി ജനവിധി തേടുക എന്നാണ് വിവരം. മുസ്ലിം ലീഗ് നേതാവും രാജ്യസഭാ എംപിയുമായ പിവി അബ്ദുല്‍ വഹാബും കേരള രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് വിവരങ്ങള്‍.

ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് എന്തുകൊണ്ടാണ് കേരള രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നത്. ഈ ചോദ്യമാണ് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിനുള്ളത്. ചോദ്യത്തേക്കാള്‍ രസകരമാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി....

ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാന്‍ കാരണം

ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാന്‍ കാരണം

വേങ്ങര നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം കുഞ്ഞാലിക്കുട്ടിയാണ് അവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച നേതാക്കളില്‍ ഒരാളാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് കയറിയത്.

ശക്തനെ വേണം

ശക്തനെ വേണം

അഹമ്മദിന്റെ വിയോഗം മുസ്ലിം ലീഗില്‍ വലിയ വിടവാണ് സൃഷ്ടിച്ചത്. പകരം വയ്ക്കാനാര് എന്ന ചോദ്യത്തിന് ഉത്തരമായി മുസ്ലിം ലീഗ് നേതൃത്വം കണ്ടെത്തിയത് കുഞ്ഞാലിക്കുട്ടിയെ ആയിരുന്നു. ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ തീരുമാനിച്ചത് അങ്ങനെയാണ്.

ആഗ്രഹിച്ച മാറ്റം സംഭവിച്ചില്ല

ആഗ്രഹിച്ച മാറ്റം സംഭവിച്ചില്ല

ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് ആഗ്രഹിച്ച മാറ്റങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചില്ല. യുപിഎക്ക് ഭരണം ലഭിച്ചില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വന്‍ കുതിപ്പ് നടത്തുകയും ചെയ്തു.

തീരുമാനം മാറ്റി

തീരുമാനം മാറ്റി

ദേശീയ തലത്തില്‍ നരേന്ദ്ര മോദിയെ നേരിടാന്‍ മുസ്ലിംലീഗിന്റെ കരുത്തനായ നേതാവ് തന്നെ വേണമെന്നായിരുന്നു മല്‍സരിപ്പിക്കുന്ന ഘട്ടത്തില്‍ ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. പക്ഷേ, അടുത്തിടെയാണ് കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തന്നെ തിരിച്ചെത്താന്‍ തീരുമാനിച്ചു എന്ന വിവരം പുറത്തുവന്നത്.

വൈകാതെ രാജി

വൈകാതെ രാജി

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ നല്‍കുന്ന സൂചന. അതോടെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഒഴിവ് വരും. അവിടെ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനെ മല്‍സരിപ്പിക്കുമെന്നാണ് വിവരം. കുഞ്ഞാലിക്കുട്ടി കേരളത്തില്‍ സജീവമാകുകയും ചെയ്യും.

രസകരമായ ചോദ്യോത്തരം

രസകരമായ ചോദ്യോത്തരം

ഈ വേളയിലാണ് മന്ത്രി സുനില്‍ കുമാര്‍ വരാനിരിക്കുന്ന മാറ്റം സംബന്ധിച്ച് ചോദിച്ചത്. സഭാ ടിവിക്ക് വേണ്ടിയുള്ള പ്രത്യേക അഭിമുഖത്തിലായിരുന്നു ചോദ്യം. മന്ത്രിയും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള പരിപാടിയില്‍ വളരെ രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു. അതിലൊരു ചോദ്യം എന്തിനാണ് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് എന്നായിരുന്നു.

നിങ്ങളെ കൈകാര്യം ചെയ്യാന്‍

നിങ്ങളെ കൈകാര്യം ചെയ്യാന്‍

നിങ്ങളെ കൈകാര്യം ചെയ്യാന്‍ ഒരാള്‍ കൂടി ഇരിക്കട്ടെ എന്ന് കരുതി എന്നാണ് ചിരിയോടെയുള്ള കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് കേരള രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. അല്‍പ്പം രാഷ്ട്രീയവും അതോടൊപ്പം അദ്ദേഹം സംസാരിച്ചു.

ഞാനും വേണം

ഞാനും വേണം

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള തിരിച്ചുവരവ് അനിവാര്യമാണ്. മല്‍സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി തീരുമാനിക്കും. ഇടി മുഹമ്മദ് ബഷീറായിരിക്കും ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുക. മികച്ച പ്രതിപക്ഷ നേതാക്കളുടെ കൂട്ടത്തില്‍ ഞാനും വേണം എന്ന് പാര്‍ട്ടിക്ക് തോന്നി എന്നും കുഞ്ഞാലിക്കുട്ടി സുനില്‍ കുമാറിന് മറുപടി നല്‍കി.

വേങ്ങര മണ്ഡലത്തില്‍ തന്നെ

വേങ്ങര മണ്ഡലത്തില്‍ തന്നെ

കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്നാണ് അനൗദ്യോഗിക വിവരം. അബ്ദുല്‍ വഹാബ് മഞ്ചേരിയിലോ ഏറനാടോ മല്‍സരിക്കുമെന്നും ഏറനാട് എംഎല്‍എ പികെ ബഷീര്‍ മഞ്ചേരിയില്‍ ജനവിധി തേടുമെന്നും സംസാരമുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിഷയം സജീവ ചര്‍ച്ചയാകുമെന്നും നേതാക്കള്‍ പറയുന്നു.

സുപ്രധാന സാന്നിധ്യം

സുപ്രധാന സാന്നിധ്യം

നിലവില്‍ കേരള രാഷ്ട്രീയത്തിലെ നേതാക്കളില്‍ സുപ്രധാന സാന്നിധ്യമാണ് കുഞ്ഞാലിക്കുട്ടി. യുഡിഎഫിലെ പല വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണാന്‍ മുന്നിലുള്ളത് അദ്ദേഹമാണ്. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു. മുസ്ലിം ലീഗ് ഇത്തവണ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കണമെന്ന് ആലോചിക്കുന്നുണ്ട്.

കരുത്ത് തെളിയിക്കും

കരുത്ത് തെളിയിക്കും

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റിലാണ് മുസ്ലിം ലീഗ് മല്‍സരിച്ചത്. 18 സീറ്റില്‍ ജയിച്ചു. ഇത്തവണ ജോസ് കെ മാണി പോയ ഒഴിവിലുള്ള സീറ്റുകളില്‍ മുസ്ലിം ലീഗും അവകാശവാദം ഉന്നയിക്കും. കൂടുതല്‍ സീറ്റ് നേടി കരുത്ത് തെളിയിക്കുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം. മാത്രമല്ല, യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ സുപ്രധാന പദവികളില്‍ മുസ്ലിം ലീഗ് നേതാക്കളുണ്ടാകുമെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നു.

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാ

Recommended Video

cmsvideo
കേരള സർക്കാരിനെ അഭിനന്ദിച്ച് കുഞ്ഞാലികുട്ടി | Oneindia Malayalam

English summary
Why are you come back to Kerala Politics? Minister Sunil Kumar question to Muslim League leader PK Kunhalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X