• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മടിയിൽ കനമില്ലെന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് സിബിഐ വന്നപ്പോൾ എന്തേ ഒരു മ്ലാനത?;വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം; സിബിഐയെ കാണിച്ച് സിപിഎമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ആര് അന്വേഷിച്ചാലും പ്രശ്നം ഇല്ല എന്ന് പറഞ്ഞ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ഇപ്പോൾ രോഷാകുലനാകുന്നത് എന്തിനാണെന്ന് മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രധാനമന്ത്രിക്കുള്ള കത്തയപ്പൊക്കെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള വെറും വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നോവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുരളീധരൻ ചോദിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സിബിഐയെ കാണിച്ച് സിപിഎമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വരുന്നത് . എന്തൊക്കെയായിരുന്നു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നേരത്തെ പറഞ്ഞു കൊണ്ടിരുന്നത് ?ബിജെപിക്ക് മുന്നിൽ സിപിഎമ്മോ ഇടതു സർക്കാരോ കീഴടങ്ങില്ലെന്നാണ് അടുത്ത ക്യാപ്സൂൾ ഡയലോഗ്. ലൈഫ് മിഷൻ കേസ് സിബിഐ ഏറ്റെടുത്തത് സദുദ്ദേശപരമായല്ല എന്നു പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥം? നിങ്ങളുദ്ദേശിക്കുന്ന തരത്തിൽ അന്വേഷിക്കാനാണോ അപ്പോൾ കേസ് വിജിലൻസിന് കൈമാറിയതും തിടുക്കത്തിൽ ഫയൽ കൊണ്ടുപോയതും ?

മനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രിമനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രി

മടിയിൽ കനം ഇല്ല എന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് ഇപ്പോൾ സി ബി ഐ അന്വേഷണം വന്നപ്പോൾ എന്തേ ഒരു ഒരു മ്ലാനത ? ആര് അന്വേഷിച്ചാലും പ്രശ്നം ഇല്ല എന്ന് പറഞ്ഞ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ഇപ്പോൾ രോഷാകുലനാകുന്നത് എന്തിനാണ് ? മടിയിലെ കനം വെളിയിൽ ആകുമെന്ന പേടിയാണോ സിപിഎമ്മിന് ?

ബാർക്കോഴ കെ.എം. മാണി നടത്തിയിട്ടില്ലെന്നും അന്ന് അതെല്ലാം എൽ.ഡി.എഫ്. പറഞ്ഞത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നുവെന്നുമാണ് ഇടതുമുന്നണി കൺവീനർ 5 കൊല്ലത്തിനിപ്പുറം നടത്തിയ വെളിപ്പെടുത്തൽ . പ്രശ്നമായപ്പോൾ അദ്ദേഹം തന്നെ പ്രസ്താവന തിരുത്തിയതും നമ്മൾ കണ്ടു. "വ്യാജവാർത്ത , വളച്ചൊടിക്കൽ" ഈ രണ്ടു വാക്ക് ഉപയോഗിച്ച് ആണല്ലോ പിടിച്ചു നിൽപ്പ്.

ഏത് അന്വേഷണത്തെയും ഭയക്കുന്നില്ല , ആര് അന്വേഷിച്ചാലും കുഴപ്പമില്ല എന്ന ഡയലോഗ് ഒക്കെ ഇതുപോലെ പാർട്ടി ഇനി തിരുത്തുമോ? പാർട്ടി സെക്രട്ടറിയുടെ ഇന്നത്തെ പ്രതികരണം അതിനുള്ള ഒരു കർട്ടൻ റെയ്സർ ആയാണ് തോന്നുന്നത് . ഒരു കാര്യം കൂടി , നമ്മുടെ മുഖ്യമന്ത്രിയുടെ പ്രധാനമന്ത്രിക്കുള്ള കത്തയപ്പൊക്കെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള വെറും വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നോ ? തരംപോലെ നിലപാട് മാറ്റുന്ന പാരമ്പര്യമുള്ള പാർട്ടി ആയതുകൊണ്ട് ചോദിച്ചു പോയതാണ് !!

കൊവിഡ് വാക്സിൻ വാങ്ങാൻ 80,000 കോടി രൂപയുണ്ടോ? അടുത്ത വെല്ലുവിളി, സർക്കാരിനോട് സെറം മേധാവികൊവിഡ് വാക്സിൻ വാങ്ങാൻ 80,000 കോടി രൂപയുണ്ടോ? അടുത്ത വെല്ലുവിളി, സർക്കാരിനോട് സെറം മേധാവി

ലൈഫ്‌ മിഷന്‍; രേഖകള്‍ വിജിലന്‍സ്‌ പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് മുല്ലപ്പെള്ളിലൈഫ്‌ മിഷന്‍; രേഖകള്‍ വിജിലന്‍സ്‌ പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് മുല്ലപ്പെള്ളി

'ആവി വാരാചരണം' കൊറോണ വൈറസ്‌ മൂക്കിനകത്ത്‌ വെന്ത് മരിക്കും'; വ്യാജ പ്രചരണത്തിനെതിരെ ഷിംന അസീസ്'ആവി വാരാചരണം' കൊറോണ വൈറസ്‌ മൂക്കിനകത്ത്‌ വെന്ത് മരിക്കും'; വ്യാജ പ്രചരണത്തിനെതിരെ ഷിംന അസീസ്

അടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചനഅടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന

English summary
Why are you worried about CBI enquiry? V muraleedharan slams Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X