എന്താണ് ബിനീഷ് കോടിയേരിക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത്? ചോദ്യങ്ങളുമായി ഹരീഷ് പേരടി
കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് നടന്‍ ഹരീഷ് പേരടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ജയിലില്‍ കഴിയുകയാണ്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാല്‍ അച്ഛനെ കാണാന്‍ പോയി വരാന്‍ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ബിനീഷ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ബിനീഷിന്റെ ജാമ്യാപേക്ഷയെ ഇഡി കോടതിയിൽ ശക്തമായി എതിർത്തു. മെയ് 12ന് ആണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ബിനീഷിന്റെ കാര്യത്തിൽ ഒന്നും മിണ്ടുന്നില്ലെന്ന് ഹരീഷ് പേരടി കുറ്റപ്പെടുത്തുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: '' ഇത് ബിനീഷ് കോടിയേരി...എന്താണ് ഇയാൾക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ?.. അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത്?..കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാൾക്കത് കിട്ടാത്തതെന്താണ്?.. നിയമത്തിൻ്റെ കണ്ണിൽ അയാൾ കുറ്റവാളിയാണെങ്കിൽ, പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ?
ഒരു പാട് മനുഷ്യാവകാശ മർദ്ധനങ്ങൾക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിൻ്റെ മകനായി എന്നതാണോ അയാളുടെ കുറ്റം... പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല... ഒരു പാട് സാമ്പത്തിക ക്രിമനലുകൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയിൽ വിലസുമ്പോൾ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യൻ്റെ മനുഷ്യാവകാശത്തെ കാണുന്നില്ല... അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപെടണം... പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല ... ഇന്നലെ എന്നെ എതിർത്തവർ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവർ ഇന്ന് എന്നെ എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ്..''












Click it and Unblock the Notifications