Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കുതിച്ചുയരുന്ന കോഴി വിലയ്ക്ക് പിന്നില്‍ ആര്; രണ്ട് കാരണങ്ങള്‍, കളിക്കുന്നത് തമിഴ്‌നാട് ലോബി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറച്ചിക്കോഴിയുടെ വില കുത്തനെ ഉയരുകയാണ്. കഴിഞ്ഞ മാസം വരെ 100 താഴെ വിലയുണ്ടായിരുന്ന കോഴിക്ക് ഈ ദിവസങ്ങളില്‍ 160 രൂപയും കഴിഞ്ഞ് വര്‍ദ്ധിക്കുകയാണ്.

Recommended Video

cmsvideo
    Chicken price skyrocketing in Kerala; Here is the reason... | Oneindia Malayalam

    സംസ്ഥാനത്തെ ചെറുകിടഫാമുകളില്‍ ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതോടെയാണ് വില കുത്തനെ ഉയരാന്‍ കാരണമായത്. കൂടാതെ ഇറച്ചിക്കോഴി വില നിയന്ത്രിക്കുന്നതില്‍ തമിഴ്‌നാട് ലോബികളുടെ പങ്കും വളരെ വലുതാണ്. കേരളത്തില്‍ വില വര്‍ദ്ധിക്കാനിടയാക്കുന്ന ചില കാരണങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

    സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    1

    കേരളത്തിലെ ഫാമുകളില്‍ ഉത്പാദനം കുറച്ചാണ് വില്‍ വര്‍ദ്ധിക്കാനിടയായ ഏറ്റവും പ്രധാനപ്പെട്ട കാരണം, തീറ്റ വില അടിക്കടിക്ക് ഉയരുന്നതോടെ കര്‍ഷകര്‍ക്ക് അതിന് ആനൂപാതികമായ വില ലഭിക്കാതെ വന്നതോടെയാണ് ഉത്പാദനം 70 ശതമാനം വരെ കുറച്ചത്. സംസ്ഥാനത്ത് ചെറുതും വലുതുമായ ആയിരത്തിലേറെ ഫാമുകളാണുള്ളത്.

    2

    ഇതില്‍ പലതും സ്വയം തൊഴില്‍ പദ്ധതി പ്രകാരം ആരംഭിച്ചതാണ്,. കൊവിഡിനെ തുടര്‍ന്ന് വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പലരും ഇറച്ചിക്കോഴി മേഖലയിലേക്ക് കാലെടുത്തുവച്ചിരുന്നു. ഇങ്ങനെ തുടങ്ങിയ ഫാമുകള്‍ എല്ലാം തന്നെ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. ഉത്പാദന ചിലവിന് അനുസരിച്ച് വില കിട്ടാത്തതാണ് പലരും നേരിടുന്ന വലിയ പ്രതിസന്ധി.

    3

    കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴിയുടെ 80 ശതമാനവും കേരളത്തില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തമിഴ്‌നാട് ഇറച്ചിക്ക് പണ്ടുണ്ടായിരുന്ന ഡിമാന്‍ഡ് ഇപ്പോഴില്ല. എന്നാല്‍ കുഞ്ഞുങ്ങളുടെ ഉത്പാദനം ഇപ്പോഴും തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില തമഴ്‌നാട് ലോബി നിയന്ത്രിക്കുന്നത് കേരളത്തിലെ ഈ മേഖലകള്‍ക്ക് കനത്ത തിരിച്ചടിയാണ്.

    4

    ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞ 17 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അത് 25 രൂപയായി. ലോക്ക് ഡൗണിന് മുമ്പ് 50 കിലോ തീറ്റയ്ക്ക് 1430 രൂപയായിരുന്നു. 25 രൂപയ്ക്ക് വാങ്ങുന്ന കോഴിയെ മിനിമം 40 ദിവസമെങ്കിലും പരിപാലിക്കേണ്ടിവരും. ഇതോടെ നല്ലൊരു തുക ഇതിന് വേണ്ടി ചെലവാക്കും.

    5

    100 രൂപയ്ക്ക് താഴെ ഫാമില്‍ നിന്ന് എത്തിക്കുന്ന കോഴിക്കാണ് മാര്‍ക്കറ്റില്‍ 160 രൂപ ഈടാക്കുന്നത്. കൂടാതെ കേരളത്തില്‍ കോഴിയുടെ വില്‍പ്പന സീസണ്‍ ആവുമ്പോള്‍ കുറഞ്ഞ വിലയ്ക്ക് കോഴിയെ കേരളത്തിലെത്തിക്കും. സംസ്ഥാനത്തെ കോഴി ഫാമുകള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ്. തീറ്റ, കോഴിക്കുഞ്ഞുങ്ങളുടെ വില എന്നിവ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് സര്‍ക്കാരിനോട് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

    ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+