'അടിയന്തര പ്രമേയം കൊണ്ടുവന്നില്ലല്ലോ? പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഭയം';എകെ ബാലൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജണ്ടയാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രിയുടെ മറുപടി ഓര്‍ത്ത് ഭയന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത്. ഇത്തരം വ്യാജ ആരോപണങ്ങളെ കേരളീയ സമൂഹം പുച്ഛത്തോടെ എഴുത്തിത്തള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു..
'മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടണമായിരുന്നുവെങ്കില്‍ പ്രതിപക്ഷത്തിന് നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരാമായിരുന്നു. നാല്‍പ്പത്തിയൊന്ന് എംഎല്‍എമാര്‍ക്കും നിയമസഭയില്‍ ഹാജരാകാമായിരുന്നു. പ്രതിപക്ഷം ദിവസവും ഓരോ വിവാദം ഉണ്ടാക്കുകയാണ്. നേതാക്കന്മാരുടെ മക്കളായാല്‍ റാങ്ക് കിട്ടിയാല്‍ പോലും സര്‍ക്കാര്‍ ജോലി പാടില്ല എന്നാണ്. സ്വന്തം സംരംഭം തുടങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. വസ്തുതയുമായി ബന്ധപ്പെട്ട കാര്യമല്ല ഇപ്പോൾ പുറത്തുവന്നത്. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ വൈരുധ്യം മൂര്‍ച്ഛിക്കും',

'നിയമപരമായ രണ്ട് കമ്പനികള്‍ പരസ്പരം എഗ്രിമെന്റ് വച്ച് സേവനവുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പിട്ട് കഴിഞ്ഞാല്‍, അതില്‍ എന്തെങ്കിലും ലംഘനം ഉണ്ടെങ്കിൽ ബന്ധപ്പെട്ട കമ്പനിയാണല്ലോ പരാതിക്കാർ. ഇന്‍കം ടാക്സിന്റെ മുന്നില്‍ അങ്ങനെ ആരെങ്കിലും പരാതിക്കാര്‍ ഉണ്ടോ?, ഒരു പത്ത് രൂപ ടാക്സ് ഇവേഷൻ നടത്തിയെന്ന പരാതി ഇൻകം ടാക്സിനില്ല. എഗ്രിമെന്റിൽ പറഞ്ഞകാര്യങ്ങൾക്കപ്പുറം എന്തെങ്കിലും തെറ്റ് മുഖ്യമന്ത്രിയുടെ മകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ?
ഇത് ഓരോ ദിവസം കണ്ടുപിടിക്കുകാണ് എപ്പോ തുടങ്ങിയതാ, ഇതൊക്കെ ചില പത്രദൃശ്യമാധ്യമങ്ങളും എറ്റെടുക്കുകയാണ്. ഇത് അവസാനിപ്പിക്കുന്നില്ലെങ്കില്‍ ഈ പൊതുസമൂഹത്തില്‍ നിങ്ങള്‍ ഒറ്റപ്പെടും. പറയുന്നതിന് ക്രെഡിബിളിറ്റി ഉണ്ടാകില്ല. നേതാക്കന്മാരുടെ മക്കളായാല്‍ റിട്ടണ്‍ ടെസ്റ്റ് എഴുതി, ഇന്റര്‍വ്യൂ നടത്തി, ഏറ്റവും നല്ല മാര്‍ക്ക് വാങ്ങി റാങ്ക് ലിസ്റ്റില്‍ വന്നാല്‍ പോലും സര്‍ക്കാരില്‍ ജോലി വാങ്ങാന്‍ പാടില്ല, പൊതുമേഖലയില്‍ ജോലി വാങ്ങാന്‍ പാടില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ഓട്ടോണമസ് ബോഡിയില്‍ ജോലി വാങ്ങാനോ പാടില്ല. എന്നാല്‍ സ്വന്തം നിലയില്‍ ഒരു സംരംഭം തുടങ്ങിയാൽ അതിന് പോലും അനുവദിക്കില്ലെന്ന് പറഞ്ഞുകഴിഞ്ഞാല്‍ എന്താണിതിന്റെ പിന്നിലുളള ഏറ്റവും വിഷ ലിപ്തമായ ചേതോവികാരം.
അവരുടേത് സുതാര്യമായി നടത്തുന്ന കമ്പനിയാണ്.
ആ കമ്പനിയില്‍ 32 പേര് പണിയെടുക്കുന്നുണ്ടായിരുന്നു. അല്ലാണ്ട് 8 ലക്ഷം വീണയുടെ അക്കൗണ്ടിലേക്ക് പോയ കാശല്ല. ഒരു സംശയവും വേണ്ട, ഇനിയും സേവനങ്ങള്‍ കൊടുക്കും. അതിനനുസരിച്ചുള്ള വേതനവും വാങ്ങും. ആര് വിചാരിച്ച് കഴിഞ്ഞാലും ഇതിനെ തടുക്കാനും ആകൂല', എകെ ബാലൻ.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications