കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിന് നടന്‍ അനൂപ് മോനോനും ധാത്രിക്കുമെതിരെ കേസുകൊടുത്തു; തുറന്നു പറഞ്ഞ് ഫ്രാന്‍സിസ് വടക്കന്‍

Google Oneindia Malayalam News

തൃശൂര്‍: തെറ്റായ പരസ്യം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ ഹെയര്‍ ഒയില്‍ നിര്‍മ്മാതാക്കളായ ധാത്രിക്കും പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോനുമെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്‍കിയ പരാതിയിലായിരുന്നു ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരായ നടപടി. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതവും മെഡിക്കല്‍ ഷോപ്പ് ഉടമ മൂവായിരം രൂപയും അടക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

അനൂപ് മേനോനെതിരെ

അനൂപ് മേനോനെതിരെ

ഉത്പ്പന്നത്തിന്‍റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചു എന്ന കുറ്റമായിരുന്നു അനൂപ് മേനോനെതിരെ ചാര്‍ത്തിയത്. ഇത്തരം ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്പോട്സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണ വേണമെന്നാണ് വിധി പുറപ്പെടുവിച്ചു കൊണ്ട് കോടതി വ്യക്തമാക്കിയത്. ഉത്പന്നത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

പരസ്യം കണ്ട്

പരസ്യം കണ്ട്

ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന പരസ്യം കണ്ടതുകൊണ്ടാണ് ധാത്രിയുടെ ഹയര്‍ ഓയില്‍ ഉപയോഗിച്ച് തുടങ്ങിയതെന്നാണ് പരാതിക്കാരനായ ഫ്രാന്‍സിസ് വടക്കന്‍ പറയുന്നത്. എന്നാല്‍ ഹെയര്‍ ഓയില്‍ ഉപയോഗിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലം ഉണ്ടായില്ല. ഇതിനൊപ്പം നാട്ടുകാരുടെ പരിഹാസവും കൂടി ആയപ്പോഴാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ഫ്രാന്‍സിസ് പറയുന്നു.

പണത്തിന് വേണ്ടിയല്ല

പണത്തിന് വേണ്ടിയല്ല

ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോടാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയത്. പോരാടി വിജയിക്കലായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. 2013 മുതലാണ് ധാന്ത്രി ഉപയോഗിച്ച് തുടങ്ങിയത്. പരസ്യത്തില്‍ പറഞ്ഞത് ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരും എന്നായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. തുടര്‍ച്ചയായി ഒയില്‍ വാങ്ങുന്നത് കണ്ട് നാട്ടുകാരും പരിഹസിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കമ്പനിയുടെ മറുപടി

കമ്പനിയുടെ മറുപടി

ഇതോടെയാണ് സംഭവത്തില്‍ പ്രതികരിക്കണമെന്ന് തോന്നിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളത്തെ വെണ്ണലയിലെ ധാത്രിക്ക് നോട്ടീസ് അയക്കുകയാണ് ആദ്യം ചെയ്തത്. നോട്ടീസ് ലഭിച്ച ഉടന്‍ തന്നെ കമ്പനി പരസ്യം ഒഴിവാക്കി. ഇതിന് പിന്നാലെ നിങ്ങള്‍ക്ക് ധാത്രിക്കെതിരെ പരാതി കൊടുക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് കാണിച്ചു കൊണ്ട് കമ്പനിയുടെ മറുപടി നോട്ടീസ് ഫ്രാന്‍സിസിന് ലഭിച്ചു.

വിധി വന്നിരിക്കുന്നത്

വിധി വന്നിരിക്കുന്നത്

ഞങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ല. നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ നിങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നായിരുന്നു വക്കീല്‍ നോട്ടീസിന് കമ്പനി നല്‍കിയ മറുപടി. ഇതും കൂടെ ആയപ്പോഴാണ് പരാതിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. ബെന്നിയെന്ന അഭിഭാഷകന്‍ മുഖേനെ 2013 ല്‍ കോടതിയെ സമീപിച്ചു. ആ പരാതിയിലാണ് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം വിധി വന്നിരിക്കുന്നത്.

കോടതിയില്‍ വരാന്‍

കോടതിയില്‍ വരാന്‍

തിരക്കുള്ള നടനായതിനാല്‍ അനൂപ് മേനോന് കോടതിയില്‍ വരാന്‍ സമയം ഉണ്ടായിരുന്നില്ല. അങ്ങനെ കോടതി നേരിട്ട് അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി. കമ്പനിയുടെ ചിലവിലായിരുന്നു കോടതി അനൂപിന്‍റെ വീട്ടില്‍ പോയത്. ഞാനും എന്‍റെ വക്കീലും കമ്പനി വക്കീലും അദ്ദേഹത്തിന്‍റെ വീട്ടില്‍ ഉണ്ടായിയിരുന്നു. കേസ് കൊടുക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഉപയോഗിച്ച വസ്തു ശരിയല്ലെങ്കില്‍ കേസ് കൊടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഞാന്‍ തിരിച്ചു ചോദിച്ചെന്നും ഫ്രാന്‍സിസ് പറയുന്നു.

ക്രീം കണ്ടിട്ടില്ല

ക്രീം കണ്ടിട്ടില്ല

പരസ്യത്തില്‍ പറഞ്ഞ ക്രീം കണ്ടിട്ടില്ലെന്ന ഉപയോഗിച്ചിട്ടില്ലെന്നും അനൂപ് മേനോന്‍ കോടതിയോട് പറഞ്ഞു. അമ്മ കാച്ചി തരുന്ന എണ്ണയാണ് ഞാന്‍ ഉപയോഗിക്കുന്നതെന്നും നടന്‍ വ്യക്തമാക്കി. ഏഴ് വര്‍ഷത്തിന് ശേഷം 2020 ലാണ് വിധി വന്നത്. പണം നേടുക എന്ന ലക്ഷ്യത്തോടെയല്ല കോടതിയില്‍ പോയതി. നീതി ലഭിക്കുക, പോരാടി വിജയിക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്.

കോടതി വിധിയിലൂടെ

കോടതി വിധിയിലൂടെ

കോടതി വിധിയിലൂടെ തന്‍റെ ലക്ഷ്യം വിജയിച്ചു. ടിവിയിലും മറ്റും കാണുന്ന പരസ്യം കണ്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പലരും അതിന്‍റെ ഗുണനിലവാരത്തെ കുറിച്ച് ബോധവാന്‍മാരായിരിക്കില്ല. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ ആളുകള്‍ പ്രതികരിക്കണം. കോടതി വിധി വന്നപ്പോള്‍ ജനത്തെ ബോധിപ്പിക്കാന്‍ വേണ്ടി പല മലയാള മാധ്യമങ്ങളേയും സമീപിച്ചു. പക്ഷെ എല്ലാവരും പരസ്യത്തിന് വേണ്ടി വാര്‍ത്ത നിഷേധിച്ചു.

മാധ്യമങ്ങള്‍ അവഗണിച്ചു

മാധ്യമങ്ങള്‍ അവഗണിച്ചു

മുഖ്യധാര മാധ്യമങ്ങള്‍ അവഗണിച്ചതോടെയാണ് സാമൂഹ്യ മാധ്യമങ്ങളെ സമീപിച്ചത്. പ്രതികരണശേഷി നഷ്ടപ്പെട്ടവരാണ് കേരള ജനത. വാങ്ങുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരമുണ്ടെന്ന് ഉറപ്പുവരുത്തണം അതില്ലെങ്കില്‍ പ്രതികരിക്കണം. ഇങ്ങനെ ചെയ്തെങ്കില്‍ മാത്രമെ നല്ല ഉത്പന്നങ്ങള്‍ ലഭിക്കുകയുള്ളു. അഭിഭാഷകനാണ് ഇത്രയധികം പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Covid-19: Boris Johnson locks down UK again

English summary
why case filed against actor anoop menon and dhathri; Francis explains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X