Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാമൂഴത്തിൽ ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്ത് മുഖ്യമന്ത്രി; നിർണായക നീക്കത്തിന് പിന്നിൽ സഭകളുടെ സമ്മർദ്ദമോ?

മുഖ്യമന്ത്രി ഈ വകുപ്പ് ഏറ്റെടുത്ത് ഒരു രാഷ്ട്രീയ നീക്കമായി തന്നെയാണ് വിലയിരുത്തുന്നത്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷമായിരുന്നു മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. വകുപ്പുകൾ സംബന്ധിച്ച ഏകദേശ രൂപരേഖ നേരത്തെ തന്നെ വ്യക്തമായിരുന്നെങ്കിലും അവസാന നിമിഷം ചില മാറ്റങ്ങളുണ്ടായതാണ് വിജ്ഞാപനം വന്ന ശേഷം മനസിലാക്കുന്നത്. ഇതിൽ പ്രധാനമായും എടുത്ത് പറയേണ്ടത് ന്യൂനപക്ഷ ക്ഷേമ വകുപ്പാണ്. മുഖ്യമന്ത്രി ഈ വകുപ്പ് ഏറ്റെടുത്ത് ഒരു രാഷ്ട്രീയ നീക്കമായി തന്നെയാണ് വിലയിരുത്തുന്നത്.

Recommended Video

cmsvideo
    CM takes over minority welfare, Why? | Oneindia Malayalam

    ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം

    XM 1

    ഇടത് സ്വതന്ത്രനായി ജയിച്ച് നിയമസഭയിലെത്തിയ അബ്ദുറഹ്മനായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പെന്നായിരുന്നു വിവരം. കഴിഞ്ഞ മന്ത്രിസഭയിൽ കെ.ടി ജലീലായിരുന്നു ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. മന്ത്രിയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ നിന്നും ഉയർന്നു വന്നിരുന്നു. ക്ഷേമ പദ്ധതികളുടെ വലിയൊരു ഭാഗവും മുസ്ലിം വിഭാഗങ്ങളിലേക്ക് മാത്രം ഒതുങ്ങുന്നു എന്നതായിരുന്നു ഇതിലെ പ്രധാന ആരോപണം.

    XM 2

    ഫണ്ട് വിതരണത്തിലടക്കം വിവേചനമുണ്ടെന്ന് ആരോപിച്ച ക്രൈസ്തവ സഭകൾ ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർഭരണം ലഭിച്ചപ്പോൾ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഒരാളെ വകുപ്പ് ഏൽപ്പിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പുതിയ സർക്കാർ വരുമ്പോൾ ന്യൂനപക്ഷ വകുപ്പ്​ മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് ശിപാർശ വെക്കണമെന്ന് ക്രൈസ്തവ യുവജന സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

    XM 3

    2008ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ വന്നതു മുതൽ മുസ്​ലിം വിഭാഗത്തിന്‍റെ കുത്തകയായിരിക്കുകയാണെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതിയുടെ സിംഹഭാഗവും മുസ്​ലിം വിഭാഗത്തിലേക്ക് ഒതുങ്ങിക്കൂടി‍യെന്നും കെസിവൈഎം ആരോപണമുന്നയിച്ചിരുന്നു.ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതെന്നാണ് മനസിലാക്കുന്നത്. ഇതാദ്യമായാണ് ഈ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നതും. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതിന്റെ കൂടെ ഭാഗമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

    XM 4

    ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തതോടെ കായികം, വഖഫ്​, ഹജ്ജ്​ തീർഥാടനം, പോസ്റ്റ്​ ആൻഡ്​ ടെലഗ്രാഫ്​, റെയിൽവേ എന്നീ വകുപ്പുകളാണ്​ ഇപ്പോൾ അബ്ദുറഹ്മാനുള്ളത്​. ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തതിന് പകരമായാണ്​ റെയിൽവേയുടെ ചുമതല നൽകിയത്​. അബ്​ദുറഹ്​മാന്​ കായികം മാത്രമാണ് ഇപ്പോൾ പ്രധാന വകുപ്പായി ലഭിച്ചിട്ടുള്ളത്.

    XM 5

    പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, നോര്‍ക്ക എന്നിവായാണ് മുഖ്യമന്ത്രിയുടെ മറ്റ് വകുപ്പുകൾ.

    ഹോട്ട് ലൂക്കില്‍ മൃദുല ഭാസ്കര്‍, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+