കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളക്ടര്‍ ബ്രോയുടെ 'മാപ്പിന്' പിന്നില്‍ പിണറായിയുടെ ശാസനയോ? കോഴിക്കോട്ടുകാര്‍ പൊറുത്തോളും

Google Oneindia Malayalam News

കോഴിക്കോട്/തിരുവനന്തപുരം: 'കളക്ടര്‍ ബ്രോ' എന്തുകൊണ്ടാണ് എംപി എംകെ രാഘവനോട് ഫേസ്ബുക്കിലൂടെ പരസ്യമായി മാപ്പ് പറഞ്ഞത്? കഴിഞ്ഞ ദിവസങ്ങളില്‍ വീറും വാശിയും ചോരാതെ പോരാടി നിന്നിരുന്നതല്ലേ... പെട്ടെന്നെന്താ ഒരു മനം മാറ്റം? പലരും സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്ന ചോദ്യമാണിത്.

Read More: ഫേസ്ബുക്കില്‍ വീണ്ടും കളക്ടര്‍ ബ്രോയുടെ മാപ്പ്... ഇത്തവണ കുന്നംകുളമല്ല, 'ഒറിജിനല്‍'!!! പക്ഷേ....Read More: ഫേസ്ബുക്കില്‍ വീണ്ടും കളക്ടര്‍ ബ്രോയുടെ മാപ്പ്... ഇത്തവണ കുന്നംകുളമല്ല, 'ഒറിജിനല്‍'!!! പക്ഷേ....

മുഖ്യമന്ത്രി സാക്ഷാല്‍ പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് ഇപ്പോള്‍ എംപിയും കളക്ടറും തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയും എംപി പരാതി നല്‍കിയിരുന്നു.

Prasanth Nair

എംപിയുടെ പരാതി വളരെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രി പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണത്രെ കളക്ടര്‍ ഫേസ്ബുക്കിലൂടെ തന്നെ എംപിയോട് ക്ഷമ ചോദിച്ചത്.

സിപിഎം കളക്ടര്‍ എന്നൊരു ആക്ഷേപം നേരത്തെ തന്നെ പ്രശാന്ത് നായര്‍ക്കെതിരെ ഉണ്ടായിരുന്നു. ഡിസിസി അധ്യക്ഷന്‍ കെസി അബു ആണ് അന്ന് ഇത്തരം ഒരു പ്രയോഗം നടത്തിയത്. എംകെ രാഘവനുമായുള്ള വിവാദത്തില്‍ പ്രശാന്ത് നായരുടെ കോളേജ് കാലത്തെ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി ഇരുപക്ഷക്കാരും രംഗത്ത് വന്നിരുന്നു.

എംപിയ്‌ക്കെതിരെ കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. ജനപ്രതിനിധിയേക്കാള്‍ മുകളിലല്ല കളക്ടര്‍ എന്ന വാദമാണ് സോഷ്യല്‍ മീഡിയയിലെ ഇടത് സഹയാത്രികള്‍ അടക്കം ഉന്നയിച്ചത്. എന്നാല്‍ രാഷ്ട്രീയത്തിനതീതമായ പിന്തുണ കളക്ടര്‍ക്ക് ഈ വിഷയത്തില്‍ ലഭിയ്ക്കുകയും ചെയ്തു.

എന്തായാലും കളക്ടറുടെ നടപടിയെ 'പോസിറ്റീവ്' ആയിട്ടാണ് എംപി എടുത്തിട്ടുള്ളത്. എംപിയെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞാല്‍ കോഴിക്കോട്ടെ ജനങ്ങള്‍ കളക്ടറോട് പൊറുത്തോളും എന്നാണ് എംകെ രാഘവന്‍ പറയുന്നത്.

English summary
Why Collector Bro apologise to MK Raghavan MP? What is the involvement of Pinarayi Vijayan?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X