അരുവിക്കരയില്‍ തോറ്റതിന് ജനങ്ങളുടെ നെഞ്ചത്ത് കേറണോ സീപീയെമ്മേ?
എത്ര വേഗമാണ് കേരളത്തിലെ വോട്ടര്‍മാര്‍ വര്‍ഗീയവാദികളും പണമോഹികളും മദ്യപാനികളും ആയത്. അതും കേരളത്തിന്റെ മനസ് തങ്ങളോടൊപ്പമാണ് എന്ന് ഊറ്റംകൊണ്ടവരിലൂടെ തന്നെ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി ഇറക്കിയ പരിപ്പ് ഇവിടെ വേവില്ല എന്നും ഇത് കേരളമാണ് എന്നും വെല്ലുവിളിച്ചവര്‍ അരുവിക്കരയിലെ ഒരൊറ്റ തോല്‍വിയോടെ മലക്കം മറിഞ്ഞു.
ഒരൊറ്റവര്‍ഷം കൊണ്ട് വോട്ടര്‍മാര്‍ വര്‍ഗീയവാദികളും പണമോഹികളുമായി.സി പി എമ്മിന്റെ എക്‌സ് സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് അരുവിക്കരയിലെ വോട്ടര്‍മാരെ പണമോഹികളാക്കിയത്. തൊട്ടുപിന്നാലെ സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണനും പിണറായിക്ക് പിന്തുണയുമായി എത്തി. പണത്തിനൊപ്പം മദ്യവും വര്‍ഗീയവും കൂടി കൂട്ടിക്കെട്ടിയാണ് കോടിയേരി അരുവിക്കരയിലെ വോട്ടര്‍മാരെ അപമാനിച്ചത്. ഓണ്‍ലൈന്‍ സഖാക്കളും മോശമാക്കിയില്ല. കാണൂ...

എല്ലാവരും വിഡ്ഡികള്‍
നമ്മള്‍ക്ക് വോട്ടുചെയ്യാത്ത എല്ലാവരും വിഡ്ഡികളാണ്. കേരളത്തിലെ ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം കണ്ടുപിടിച്ചിരിക്കുന്നു. പേര് അരുവിക്കര. ട്രോളുകള്‍ ശേഖരിച്ച് പീപ്പിള്‍ ടി വി ഷെയര്‍ ചെയ്തതാണ് ഈ ഫോട്ടോ. പാര്‍ട്ടി തോറ്റതിന് ജനങ്ങളെ പരിഹസിക്കല്ലേ എന്നാണ് ആളുകള്‍ക്ക് ഈ ഫോട്ടോയോട് പ്രതികരിക്കാനുള്ളത്.

പരിഹാസം അരുവിക്കരക്കാര്‍ക്ക് തന്നെ
അരുവിക്കരയിലെ വോട്ടര്‍മാര്‍ എന്ന് കേള്‍ക്കുമ്പോള്‍ മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് ഇങ്ങനെയാണത്രെ തോന്നുക. ട്രോള്‍മേറ്റ്‌സിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് രസിക്കുന്നവരില്‍ ഭൂരിഭാഗവും ആരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ..

പിണറായി വിജയന്‍ പറഞ്ഞത്
അരുവിക്കരയില്‍ കണ്ടത് പണത്തിന്റെ വിജയമാണ് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ശബരീനാഥന്‍ വിജയം ഉറപ്പിച്ച ഉടനെയായിരുന്നു പിണറായിയുടെ ഈ പ്രതികരണം

പിണറായി പറഞ്ഞാല്‍ കോടിയേരി വെറുതെയിരിക്കുമോ
അധികാരവും പണവും മദ്യവും ഉപയോഗിച്ച് നേടിയ ജയമാണത്രെ അരുവിക്കരയിലേത്. പ്രലോഭനങ്ങളിലൂടെ നേടിയ വിജയമാണ് ഇതെന്നും കോടിയേരി ആരോപിക്കുന്നു.

അപ്പോള്‍ നിങ്ങളുടെ വോട്ടുകളോ
ഇടതുമുന്നണി പിടിച്ച നാല്‍പ്പത്തിയാറായിരത്തില്‍ പരം വോട്ടുകളോ എന്നാണ് നേതാക്കളോട് ചോദിക്കാനുള്ള ചോദ്യം. അതും പണവും മദ്യവും കൊടുത്ത് വാങ്ങിയതാണോ.

പണി ബി ജെ പിക്കും
വര്‍ഗീയ ധ്രുവീകരണം നടക്കുന്നുവെന്നതിന്റെ തെളിവാണ് ബിജെപിയുടെ വോട്ടില്‍ വന്ന വര്‍ധനവ് എന്നാണ് കോടിയേരി പറയുന്നത്. എന്നാലും എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന ലളിതമായ ചോദ്യം മാത്രം പാര്‍ട്ടി ചോദിക്കില്ല.

പാര്‍ട്ടിക്കാര്‍ക്ക് അങ്ങനെ തന്നെ വേണം
സി പി എമ്മിന് വോട്ട് ചെയ്ത അരുവിക്കരക്കാര്‍ക്ക് അങ്ങനെ തന്നെ വേണം എന്നാണ് ആളുകള്‍ ഫേസ്ബുക്കില്‍ കളിയാക്കുന്നത്. വോട്ടും ചെയ്തു നേതാക്കന്‍മാരുടെ വക കളിയാക്കലും കിട്ടി.

സിപിഎം ജാഗ്രത പുലര്‍ത്തും
ബി ജെ പിയുടെ വളര്‍ച്ച തടയാനും യു ഡി എഫിനെ ചെറുക്കാനും സി പി എം ജാഗ്രത പുലര്‍ത്തും. 60 ശതമാനത്തിലധികം ജനങ്ങള്‍ യുഡിഎഫിനെതിരായിട്ടാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.ഭൂരിപക്ഷം ജനങ്ങളും യുഡിഎഫിനെതിരായി ചിന്തിക്കുന്നുവെന്നും ഒക്കെ കോടിയേരി അടിച്ചുവിടുന്നുണ്ട്.












Click it and Unblock the Notifications