• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേ

തിരുവനന്തപുരം: മേയര്‍ പദവിയില്‍ 21കാരി ആര്യ രാജേന്ദ്രനെ സിപിഎം പരിഗണിച്ചത് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. രാജ്യത്ത് മേയര്‍ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ വ്യക്തി എന്നതാണ് ആര്യയുടെ തിരഞ്ഞെടുപ്പ് വ്യത്യസ്തമാക്കിത്. മേയര്‍ പദവിയിലേക്ക് സിപിഎം കരുതിവച്ച പട്ടികയില്‍ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് ആര്യയ്ക്കാണ്. വാഹനം വരാനുള്ള വഴി പോലുമില്ലാത്ത വാടക വീട്ടില്‍ താമസിക്കുന്ന ആര്യ ഇനി നഗരത്തിന്റെ ഭരണ ചക്രം കറക്കാന്‍ ഒരുങ്ങുമ്പോള്‍ അറിയേണ്ട ഒരു കാര്യമുണ്ട്. എന്തുകൊണ്ട് ഈ യുവതിയെ സിപിഎം പരിഗണിച്ചു എന്ന്. വിശദീകരിക്കാം...

ചെറുപ്പം മുതല്‍ ചെങ്കൊടിയേന്തി

ചെറുപ്പം മുതല്‍ ചെങ്കൊടിയേന്തി

വളരെ ചെറുപ്പം മുതലേ സിപിഎം പതാകയേന്തിയിരുന്നു ആര്യ. അതിന് കാരണം മറ്റൊന്നുമല്ല, അമ്മ ശ്രീലതയും അച്ഛന്‍ കെ രാജേന്ദ്രനും കറകളഞ്ഞ സിപിഎമ്മുകാരാണ്. മൂത്ത സഹോദരന്‍ അരവിന്ദും പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെ. പാര്‍ട്ടി കുടുംബത്തിലെ അംഗമാണ് ആര്യ എന്ന് ചുരുക്കം. സഹോദരന്‍ വിദേശത്താണ്.

പ്രായത്തിനപ്പുറമുള്ള പക്വത

പ്രായത്തിനപ്പുറമുള്ള പക്വത

പ്രായത്തിനപ്പുറമുള്ള പക്വതയാണ് ആര്യയ്ക്ക്. സംഘടനാ തലത്തില്‍ ഏല്‍പ്പിച്ച ചുമതലകളെല്ലാം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് ഇവര്‍. സംസാരവും ഇടപെടലും തീര്‍ത്തും പക്വതയോടെ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന് ആര്യയുടെ പേര് പരിഗണിക്കാന്‍ മറ്റൊന്നും ആലോചിക്കേണ്ടി വരാതിരുന്നതും അതുകൊണ്ടുതന്നെ.

ബാലസംഘം സംസ്ഥാന പ്രസിഡന്റ്

ബാലസംഘം സംസ്ഥാന പ്രസിഡന്റ്

ആര്യയുടെ കുടുംബം സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. പാര്‍ട്ടി രക്തത്തില്‍ അലിഞ്ഞവരാണ് ഇവരെല്ലാം. ബാലസംഘം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ആര്യ. പിന്നീട് മേല്‍ക്കമറ്റികളുടെ ചുമതല നല്‍കി. പടിപടിയായി ബാലസംഘം സംസ്ഥാന പ്രസിഡന്റായി.

മേയര്‍ വഴി തെളിഞ്ഞത് ഇങ്ങനെ

മേയര്‍ വഴി തെളിഞ്ഞത് ഇങ്ങനെ

ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് ആര്യയെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. മേയര്‍ പദവിയിലേക്ക് സിപിഎം കരുതിവച്ചവരില്‍ ചിലര്‍ തോറ്റു. പിന്നീട് സാധ്യാത പട്ടികയിലുണ്ടായിരുന്നവര്‍ക്ക് ജില്ലാ സെക്രട്ടേറിയറ്റില്‍ മുന്‍തൂക്കം ലഭിച്ചില്ല. പിന്നെ പട്ടികയില്‍ അവസാനമുണ്ടായിരുന്ന ആര്യ മാത്രമായി ചര്‍ച്ച.

പഠനം ഇവിടെ

പഠനം ഇവിടെ

കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹയല്‍ സെക്കന്‍ഡറി സ്‌കൂളിലും കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് വിദ്യാഭ്യാസം. ആള്‍ സെയിന്റ്‌സ് കോളജില്‍ ഡിഗ്രിക്കു പഠിക്കവെയാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും ജയിച്ചതും മേയറാകുന്നതും. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്.

കുടുംബ വിശേഷം

കുടുംബ വിശേഷം

രാജേന്ദ്രന്റെയും ശ്രീലതയുടെയും തുഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന ഈ കുടുംബത്തില്‍ നിന്നാണ് തിരുവനന്തപുരം നഗരത്തിന്റെ പുതിയ മേയര്‍ വരുന്നത്. 50 മീറ്റര്‍ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ചാലേ ഇവരുടെ വീട്ടിലേക്ക് എത്താന്‍ പറ്റൂ. നേരത്തെ നെയ്യാറ്റിന്‍കരയിലായിരുന്നു ഇവരുടെ കുടുംബം. പിന്നീട് മുടവന്‍മുകളിലേക്ക് സ്ഥലം വാങ്ങി താമസം മാറുകയായിരുന്നു.

പികെ ശശി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയേറ്റിലേക്ക്‌ ‌ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

English summary
Why CPM Selected Arya Rajendran as Thiruvananthapuram Mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X