ദാവൂദ് പത്രിക പിന്‍വലിച്ചത് ആരെ പേടിച്ച്?
മലപ്പുറം: മുസ്ലീം ലീഗിന് ഇത്തവണ മലപ്പുറത്ത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചത് മറ്റൊരു മുസ്ലീം ലീഗുകാരന്‍ തന്നെയായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇ അഹമ്മദ് ആണ് ഇതെന്ന് കരുതേണ്ട. ദാവൂദ് മിയ ഖാന്‍ എന്ന ലീഗുകാരനായിരുനു പ്രശ്‌നം.
ദാവൂദ് മിയ ഖാന്‍ വെറും ഒരു ലീഗുകാരനല്ല. മുസ്ലീം ലീഗ് ഉണ്ടാക്കിയ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ പൗത്രനായ ദാവൂദ് ഇത്തവണ ഇ അഹമ്മദിനെതിരെ മത്സരിക്കാന്‍ നാമ നിര്‍ദ്ദേശ പത്രികവരെ സമര്‍പ്പിച്ചതാണ്. പക്ഷേ അവസാന നിമിഷം ദാവൂദ് പത്രിക പിന്‍വലിച്ചു. എന്തായിരിക്കാം ഈ പിന്‍മാറ്റത്തിന് കാരണം.

മലപ്പുറത്തുകാര്‍ പറയുന്നത് പല കാരണങ്ങളാണ്. അതില്‍ പലതും അതിശയോക്തി നിറഞ്ഞതും ആണ്. എന്നാല്‍ ലീഗ് നേതൃത്വം ഇത് സംബന്ധിച്ച് ഒന്നും പറയുന്നുമില്ല.
മദ്രാസില്‍ നിന്നെത്തിയ ദാവൂദ് മിയാ ഖാന്‍ മത്സരിക്കാന്‍ ഇറങ്ങിയത് മുസ്ലീം ലീഗിന് എതിരെയായിരുന്നില്ലെന്നാണ് പറയുന്നത്. ഇ അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കിയതായിരുന്നു പ്രശ്‌നം. സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിക്കുമ്പോള്‍ ഇടതു പക്ഷം അടക്കമുള്ളവര്‍ പിന്തുണയുമായെത്തുമെന്ന ധാരണയിലായിരുന്നു ദാവൂദ്. പക്ഷേ അതുണ്ടായില്ല.
ഇടതുപിന്തുണ പ്രതീക്ഷിച്ച്, അത് കിട്ടാതെ വന്നപ്പോള്‍ ദാവൂദ് മിയ ഖാന്‍ പത്രിക പിന്‍വലിക്കുകയായിരുന്നു എന്നാണ് ഒരു പക്ഷത്തിന്‍റെ അഭിപ്രായം. എന്നാല്‍ മലപ്പുറത്തെ ലീഗ് നേതാക്കളുടെ ഭീഷണി കൊണ്ടാണ് ദാവൂദ് പിന്‍മാറിയതെന്നാണ് സിപിഎം അനുഭാവികള്‍ പറയുന്നത്.
എന്നാല്‍ കടുത്ത പഴയ തലമുറ ലീഗുകാര്‍ക്ക് ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. ലീഗിന്റെ സ്ഥാപക നേതാവിന്റെ പൗത്രന് ലീഗിനെതിരെ മത്സരിക്കാനാവില്ലെന്നാണ് പഴയ ലീഗുകാരുടെ ഉറച്ച വിശ്വാസം.












Click it and Unblock the Notifications