കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

139 പേരും അപ്പുറത്ത്, ഞാനൊരാള്‍ എതിര്‍ത്തിട്ട് എന്തുകാര്യം; 'പ്രമേയ' വിഷയത്തില്‍ രാജഗോപാല്‍ പറയുന്നു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയുടെ നടപടി രാജ്യത്ത് ആദ്യത്തേതായിരുന്നു. ദേശീയ മാധ്യമങ്ങള്‍ വളരെ പ്രധാന്യത്തോടെയാണ് വിഷയം റിപ്പോര്‍ട്ട് ചെയ്തത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് പ്രമേയം പാസാക്കിയ നടപടി മറ്റു സംസ്ഥാനങ്ങളും ഏറ്റുപിടിക്കുമോ എന്നാണ് ബിജെപിയുടെ ആശങ്ക. ഇങ്ങനെ സംഭവിച്ചാല്‍ ഭരണഘടനാ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും.

ഇതിനിടെയാണ് കേരള നിയമസഭയിലെ ഏക ബിജെപി അംഗം പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നത്. ബിജെപി അംഗം ഒ രാജഗോപാല്‍ എതിര്‍ക്കാത്തതുകൊണ്ടുതന്നെ നിയമസഭയുടെ പ്രമേയം ഏകകണ്ഠമായിട്ടാണ് പാസായത്. വിഷയത്തില്‍ ഒ രാജഗോപാല്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്....

താന്‍ മാത്രം എതിര്‍ത്തിട്ട് എന്തുകാര്യം

താന്‍ മാത്രം എതിര്‍ത്തിട്ട് എന്തുകാര്യം

ഒ രാജഗോപാല്‍ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നത് കാരണം നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം എന്ന നിലയിലാണ് വിഷയം രാഷ്ട്രപതിക്ക് മുമ്പില്‍ എത്തുക. ഇത് ബിജെപിക്ക് തിരിച്ചടിയാണ്. എന്നാല്‍ 139 പേരും പ്രമേയത്തെ അനുകൂലിക്കുമ്പോള്‍ താന്‍ മാത്രം എതിര്‍ത്തതു കൊണ്ട് എന്തുകാര്യമെന്നാണ് ഒ രാജഗോപാലിന്റെ മറുചോദ്യം.

എതിര്‍ത്തിരുന്നെങ്കില്‍...

എതിര്‍ത്തിരുന്നെങ്കില്‍...

ഒ രാജഗോപാല്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയോ എതിര്‍പ്പ് പ്രകടിപ്പിച്ച് കൈ പൊക്കുകയോ ചെയ്തിരുന്നെങ്കില്‍ സഭാ രേഖകളില്‍ എടുത്തുപറയുകയും അത് എക്കാലത്തും ബിജെപിയുടെ നിലപാടിന് തെളിവാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ ബിജെപി അംഗം ഉള്‍പ്പെടെയുള്ള സഭയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ ഐക്യത്തോടെ പ്രമേയം പാസാക്കിയത്.

രാജഗോപാലിന്റെ പ്രതികരണം

രാജഗോപാലിന്റെ പ്രതികരണം

പ്രമേയത്തില്‍ വോട്ടെടുപ്പ് ചോദിക്കുന്നത് സമയം കളയലല്ലേ എന്നാണ് ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ ഏഷ്യാനെറ്റ് ന്യൂസിനോട് രാജഗോപാല്‍ വിശദീകരിച്ചത്. രണ്ടു മുന്നണികളും ഒരുമിച്ച് പ്രമേയത്തെ പിന്തുണയ്ക്കുന്നു. മറുവശത്ത് ഞാന്‍ മാത്രമാണുള്ളത്. വോട്ടെടുപ്പ് ചോദിച്ച് എന്തിനു പരിഹാസ്യനാകണം. വോട്ടെടുപ്പ് ചോദിക്കാതിരുന്നത് മനഃപ്പൂര്‍വമാണെന്നും അബദ്ധം പറ്റിയതല്ലെന്നും രാജഗോപാല്‍ പറഞ്ഞു.

സഭയെ അമ്പരപ്പിച്ചു

സഭയെ അമ്പരപ്പിച്ചു

പ്രമേയം അവതരിപ്പിച്ച വേളയില്‍ എതിര്‍ത്ത് പ്രസംഗിച്ചിരുന്നു രാജഗോപാല്‍. എന്നാല്‍ വോട്ടെടുപ്പ് വേളയില്‍ അദ്ദേഹം മൗനം പാലിച്ചു. എതിര്‍ത്ത് കൈപൊക്കിയതുമില്ല. രാജഗോപാല്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കരുതിയിരുന്നത്. അദ്ദേഹത്തിന്റെ നടപടി സഭയിലെ മുഴുവന്‍ അംഗങ്ങളെയും അമ്പരപ്പിക്കുന്നതായിരുന്നു.

രാജഗോപാലിന് സ്വന്തം നിലപാട്

രാജഗോപാലിന് സ്വന്തം നിലപാട്

ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ സഭയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും നിയമസഭ ഐക്യകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഇതിനെയും രാജഗോപാല്‍ എതിര്‍ത്തില്ല. കേന്ദ്രത്തിന്റെ നടപടിയിലെ അനൗചിത്യം ചൂണ്ടിക്കാട്ടുന്ന പ്രമേയത്തെ എതിര്‍ക്കാത്തതിലും രാജഗോപാലിന് സ്വന്തമായ നിലപാടുണ്ട്.

ഒഴിവാക്കുന്നത് കഷ്ടമല്ലേ

ഒഴിവാക്കുന്നത് കഷ്ടമല്ലേ

ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ സഭയില്‍ നിന്ന് ഒഴിവാക്കുന്നതിനോട് യോജിപ്പില്ലെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ആഗ്ലോ ഇന്ത്യന്‍ സമൂഹത്തിനുള്ള ആനുകൂല്യമല്ലേ അത്. ഒഴിവാക്കുന്നത് കഷ്ടമല്ലേ എന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നുവെന്നാണ് രാജഗോപാല്‍ ഏഷ്യാനെറ്റിനോട് പറഞ്ഞത്.

അവകാശലംഘന നോട്ടീസ്

അവകാശലംഘന നോട്ടീസ്

പൗരത്വ നിയമം റദ്ദാക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്ന പ്രമേയമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത്. ഇത് ചട്ടലംഘനമാണെന്ന് കാണിച്ച് ബിജെപി അംഗം രാജ്യസഭയില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ നോട്ടീസ് നിലനില്‍ക്കുമെന്ന് രാജഗോപാല്‍ പറഞ്ഞു.

Recommended Video

cmsvideo
ചരിത്രം കുറിച്ച് കേരള നിയമസഭ | Oneindia Malayalam
നടപടിയുണ്ടാകില്ലെന്ന് നിരീക്ഷണം

നടപടിയുണ്ടാകില്ലെന്ന് നിരീക്ഷണം

എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസില്‍ കാര്യമായ നടപടികളുണ്ടാകില്ലെന്നാണ് നിരീക്ഷണം. കാരണം ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ രാജ്യസഭാ ചെയര്‍മാന്‍ കേരള നിയമസഭാ സ്പീക്കറോടാണ് ആവശ്യപ്പെടുക. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ തുടര്‍നടപടികളുണ്ടാകാന്‍ സാധ്യത കുറവാണ്.

English summary
Why Did not oppose Anti CAA Resolution: BJP Leader O Rajagopal Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X