കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയദര്‍ശന്‍ രാജിവച്ചതെന്തിനായിരിക്കും

  • By Aswathi
Google Oneindia Malayalam News

വരമിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത് ഒത്തിരി ചോദ്യങ്ങളുമായാണ്. സ്വപ്‌നങ്ങള്‍ ഒരുപാട് ബക്കിവച്ചാണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്.

എന്തായിരിക്കും പ്രിയദര്‍ശന്‍ രാജിവയ്ക്കാന്‍ കാരണം. ചലച്ചിത്ര അക്കാദമിയിലെ അഭിപ്രായവ്യത്യാസമാണ് രാജിയ്ക്ക് കാരണമെന്നാണ് സൂചന. അനാവശ്യ വിവാദങ്ങളിലുള്‍പ്പെടാനും മറ്റുള്ളവര്‍ വരുത്തുന്ന തെറ്റുകള്‍ക്ക് മാപ്പ് പറയാനും താത്പര്യമില്ലാത്തതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞതോടെ അത് സത്യവുമായി.

അക്കാദമിയിലെത്തിയത്

അക്കാദമിയിലെത്തിയത്

കെ ബി ഗണേഷ്‌കുമാര്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് 2011-ല്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയത്.

ഗണേഷന്‍ പോയതോടെ

ഗണേഷന്‍ പോയതോടെ

കെ ബി ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ച ശേഷം അക്കാദമിയില്‍ തൃപ്തികരമായ അന്തരീക്ഷം ഇല്ലാതായിയെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്

പ്രതീക്ഷിച്ചതൊന്നും നടന്നില്ല

പ്രതീക്ഷിച്ചതൊന്നും നടന്നില്ല

ഒത്തിരി പ്രതീക്ഷകളോടെയും നിരവധി കാര്യങ്ങള്‍ ചെയ്യണമെന്ന താല്‍പ്പര്യത്തോടെയും ആഗ്രഹത്തോടെയുമാണ് താന്‍ ഈ സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ അക്കാദമിയിലെ നിലവിലെ സ്ഥിതി വളരെ പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വരം നന്നായപ്പോള്‍ പാട്ട് നിര്‍ത്തി

സ്വരം നന്നായപ്പോള്‍ പാട്ട് നിര്‍ത്തി

സ്വരം മോശമാകുന്നതിന് മുന്‍പ് പാട്ട് നിര്‍ത്തുന്നത് നല്ലതാണ് അത് പോലെയുള്ള തീരുമാനമാണ് രാജിക്കാര്യത്തിലും കൈക്കൊണ്ടതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി

മുഖ്യനോട് പറഞ്ഞു

മുഖ്യനോട് പറഞ്ഞു

അക്കാദമിയിലെ വിഷയങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും വ്യക്തമാക്കിയിരുന്നു എന്നും പ്രിയദര്‍ശന്‍ പറഞ്ഞു

 സ്വപ്‌നങ്ങള്‍ ബാക്കി

സ്വപ്‌നങ്ങള്‍ ബാക്കി

ചലച്ചിത്ര മേള നടത്താന്‍ അക്കാദമിക്ക് സ്വന്തമായി ഒരു സ്ഥലം ഉണ്ടാക്കണമെന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും തന്റെ പിന്‍ഗാമികളായി വരുന്നവര്‍ അക്കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കട്ടെയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

English summary
Why did Priyadharshan resign from film academy chairman post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X