ചെന്നിത്തലയും സരിതയും ഒരേ ദിവസം മൂകാംബികയില്‍ എത്തിയത് എന്തിന്? ആരോപണവുമായി സിപിഎം നേതാവ്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍കോട്ടെ മഞ്ചേശ്വരത്ത് തുടക്കമാകുകയാണ്. യാത്രയ്ക്ക് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. ചെന്നിത്തല ദര്‍ശനം നടത്തിയ ദിവസം തന്നെ സോളാര്‍ കേസ് പ്രതി സരിത എസ് നായരും ദര്‍ശനം നടത്താന്‍ കൊല്ലൂരില്‍ എത്തിയിരുന്നു. പ്രതിപക്ഷ നേതാവും സരിത എസ് നായരും ഒരേ ദിവസം കൊല്ലൂരില്‍ എത്തിയതില്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് വിപി മുസ്തഫ.

കാസര്‍കോടിന് അപ്പുറത്ത് കര്‍ണാടകയിലെ കൊല്ലൂരില്‍ എങ്ങനെയാണ് ഒരേ ദിവസം രമേശ് ചെന്നിത്തലയും സരിത എസ് നായരും എത്തിയതെന്ന് വിപിപി മുസ്തഫ ചോദിക്കുന്നു. ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തിക്കാട്ടാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം വന്നതോടെ ചെന്നിത്തല ദുഖിതനാണെന്ന് മുസ്തഫ പറയുന്നത്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദില്ലിയിലെ ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നപ്പോള്‍ മ്ലാനവദനനായ രമേശ് ചെന്നിത്തല ഇറങ്ങിവരുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. അന്ന് മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്ന് മാറ്റി നേമത്തേക്ക് മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണെന്നും മുസ്തഫ പറയുന്നു.
ജാഥ ആരംഭിക്കുന്നതിന്റെ തലേദിവസം യാദൃശ്ചികമായിട്ടാണ് സരിതയും ചെന്നിത്തലയും അവിടെ എത്തിയതെന്ന് സാമന്യം നമുക്ക് പറയാന്‍ കഴിയുമോ എന്നും മുസ്തഫ ചോദിക്കുന്നു. നേതൃപോര് കോണ്‍ഗ്രസിനകത്ത് രൂക്ഷമായി തുടരുകയാണ്. അതിന്റെ ഭാഗമായാണ് സോളാറില്‍ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയതെന്നും മുസ്തഫ പറയുന്നു. കഴിഞ്ഞ ദിവസമാണ് സരിത് എസ് നായരും രമേശ് ചെന്നിത്തലയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഒരേ ദിവസാണ് ഇരുവരും കൊല്ലൂരില്‍ എത്തിയതെങ്കിലും രണ്ട് സമയത്താണ് ഇരുവരും ദര്‍ശനം നടത്തി മടങ്ങിയത്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications