എംടി തിരിച്ചുനല്‍കില്ല, പുരസ്കാര വിവാദത്തില്‍ എഴുത്തുകാര്‍ രണ്ട് തട്ടില്‍!
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ട് മലയാളം എഴുത്തുകാര്‍ക്കിടയില്‍ ഭിന്നത. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കിയാണ് എഴുത്തുകാരിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സാറ ജോസഫ് കേന്ദ്രസര്‍ക്കാരിനോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയത്. എന്നാല്‍ വാങ്ങിയ പുരസ്കാരം തിരിച്ചുനല്‍കി പ്രതിഷേധിക്കാന്‍ താനില്ല എന്ന് ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു.
അര്‍ഹതയില്ലെന്ന തോന്നല്‍ കൊണ്ടാകണം സാറ ജോസഫ് പുരസ്കാരം തിരിച്ചുനല്‍കുന്നത് എന്നാണ് എഴുത്തുകാരിയായ പി വത്സല ഇതിനോട് പ്രതികരിച്ചത്. പിന്നാലെ പി വത്സലയെ വിമര്‍ശിച്ച് പി കെ പാറക്കടവും രംഗത്തെത്തി. പുരസ്കാരം തിരിച്ചുനല്‍കുന്ന കാര്യത്തില്‍ എഴുത്തുകാരായ യു എ ഖാദര്‍, സുഗതകുമാരി, സുഭാഷ് ചന്ദ്രന് എന്നിവര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്.

സാറ ജോസഫിന് അര്‍ഹതയില്ല?
അര്‍ഹതയില്ലെന്ന തോന്നല്‍ കൊണ്ടാകണം സാറ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കുന്നത് എന്നാണ് പി വത്സല പറയുന്നത്. സാറ ജോസഫിന് പുരസ്കാരം കിട്ടിയല്ല അവര്‍ വാങ്ങിയതാണ് എന്ന അര്‍ഥത്തിലുള്ള പരാമര്‍ശവും വത്സലയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

എം ടി തിരിച്ചുനല്‍കില്ല
സ്വീകരിച്ച പുരസ്കാരം തിരിച്ചുനല്‍കാന്‍ താനില്ല എന്നാണ് സുപ്രസിദ്ധ എഴുത്തുകാരന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞത്. എന്നാല്‍ എഴുത്തുകാരുടെ പ്രതിഷേധത്തിന് തന്റെ പിന്തുണയുണ്ട്.

സുഗതകുമാരിയും ഇല്ല
കേന്ദ്രസര്‍ക്കാരിനോട് പ്രതിഷേധിച്ച് പുരസ്കാരം തിരിച്ചുനല്കുന്നതില് അര്‍ഥമില്ല എന്നാണ് കവയത്രി സുഗതകുമാരി ടീച്ചറും നോവലിസ്റ്റ് യു എ ഖാദറും പറഞ്ഞത്.

സുഭാഷ് ചന്ദ്രന് തിരിച്ചുനല്‍കിയേക്കും
പുരസ്കാരം തിരിച്ചുനല്കണോ എന്ന കാര്യത്തില്‍ സുഭാഷ് ചന്ദ്രന് ഇനിയും തീരുമാനം എടുത്തിട്ടില്ല. ഇത്തരം ഒരു കാര്യത്തെക്കുറിച്ച് കാര്യമായി ആലോചിക്കുകയാണ് എന്നാണ് സുഭാഷ് ചന്ദ്രന് പ്രതികരിച്ചത്.

പ്രതിഷേധമായി രാജിയും
പ്രമുഖ കവി കെ.സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് ബോര്‍ഡില്‍ നിന്നും രാജിവെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി.

പി കെ പാറക്കടവും
എഴുത്തുകാരന് പി കെ പാറക്കടവ് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു. ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ ഇത്തരമൊരു പ്രസ്ഥാനവുമായി യോജിച്ച് പോകുന്നതില്‍ അര്‍ഥമില്ലെന്ന കാരണം പറഞ്ഞാണ് രാജി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications