കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടി തിരിച്ചുനല്‍കില്ല, പുരസ്‌കാര വിവാദത്തില്‍ എഴുത്തുകാര്‍ രണ്ട് തട്ടില്‍!

  • By Muralidharan
Google Oneindia Malayalam News

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ട് മലയാളം എഴുത്തുകാര്‍ക്കിടയില്‍ ഭിന്നത. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കിയാണ് എഴുത്തുകാരിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സാറ ജോസഫ് കേന്ദ്രസര്‍ക്കാരിനോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയത്. എന്നാല്‍ വാങ്ങിയ പുരസ്‌കാരം തിരിച്ചുനല്‍കി പ്രതിഷേധിക്കാന്‍ താനില്ല എന്ന് ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു.

അര്‍ഹതയില്ലെന്ന തോന്നല്‍ കൊണ്ടാകണം സാറ ജോസഫ് പുരസ്‌കാരം തിരിച്ചുനല്‍കുന്നത് എന്നാണ് എഴുത്തുകാരിയായ പി വത്സല ഇതിനോട് പ്രതികരിച്ചത്. പിന്നാലെ പി വത്സലയെ വിമര്‍ശിച്ച് പി കെ പാറക്കടവും രംഗത്തെത്തി. പുരസ്‌കാരം തിരിച്ചുനല്‍കുന്ന കാര്യത്തില്‍ എഴുത്തുകാരായ യു എ ഖാദര്‍, സുഗതകുമാരി, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്.

സാറ ജോസഫിന് അര്‍ഹതയില്ല?

സാറ ജോസഫിന് അര്‍ഹതയില്ല?

അര്‍ഹതയില്ലെന്ന തോന്നല്‍ കൊണ്ടാകണം സാറ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുന്നത് എന്നാണ് പി വത്സല പറയുന്നത്. സാറ ജോസഫിന് പുരസ്‌കാരം കിട്ടിയല്ല അവര്‍ വാങ്ങിയതാണ് എന്ന അര്‍ഥത്തിലുള്ള പരാമര്‍ശവും വത്സലയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

എം ടി തിരിച്ചുനല്‍കില്ല

എം ടി തിരിച്ചുനല്‍കില്ല

സ്വീകരിച്ച പുരസ്‌കാരം തിരിച്ചുനല്‍കാന്‍ താനില്ല എന്നാണ് സുപ്രസിദ്ധ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ പറഞ്ഞത്. എന്നാല്‍ എഴുത്തുകാരുടെ പ്രതിഷേധത്തിന് തന്റെ പിന്തുണയുണ്ട്.

സുഗതകുമാരിയും ഇല്ല

സുഗതകുമാരിയും ഇല്ല

കേന്ദ്രസര്‍ക്കാരിനോട് പ്രതിഷേധിച്ച് പുരസ്‌കാരം തിരിച്ചുനല്‍കുന്നതില്‍ അര്‍ഥമില്ല എന്നാണ് കവയത്രി സുഗതകുമാരി ടീച്ചറും നോവലിസ്റ്റ് യു എ ഖാദറും പറഞ്ഞത്.

സുഭാഷ് ചന്ദ്രന്‍ തിരിച്ചുനല്‍കിയേക്കും

സുഭാഷ് ചന്ദ്രന്‍ തിരിച്ചുനല്‍കിയേക്കും

പുരസ്‌കാരം തിരിച്ചുനല്‍കണോ എന്ന കാര്യത്തില്‍ സുഭാഷ് ചന്ദ്രന്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല. ഇത്തരം ഒരു കാര്യത്തെക്കുറിച്ച് കാര്യമായി ആലോചിക്കുകയാണ് എന്നാണ് സുഭാഷ് ചന്ദ്രന്‍ പ്രതികരിച്ചത്.

പ്രതിഷേധമായി രാജിയും

പ്രതിഷേധമായി രാജിയും

പ്രമുഖ കവി കെ.സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ നിന്നും രാജിവെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി.

പി കെ പാറക്കടവും

പി കെ പാറക്കടവും

എഴുത്തുകാരന്‍ പി കെ പാറക്കടവ് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ ഇത്തരമൊരു പ്രസ്ഥാനവുമായി യോജിച്ച് പോകുന്നതില്‍ അര്‍ഥമില്ലെന്ന കാരണം പറഞ്ഞാണ് രാജി.

English summary
Why did Sara Jospeh give back Kendra Sahitya Academy Award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X