കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ല; മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതെന്തിനെന്ന് മുഖ്യമന്ത്രി
വിവാഹമോചനം എല്ലാ വിഭാഗത്തിലും നടക്കുന്നതാണ്. മുസ്ലീങ്ങള്‍ വിവാഹമോചനം നടത്തുമ്പോള്‍ മാത്രം ക്രിമിനല്‍ കുറ്റമാകുന്നതെന്താണെന്ന് പിണറായി ചോദിച്ചു

കാസര്‍കോട്: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് തെറ്റാണ് എന്നും വിവാഹമോചനം മുസ്‌ലിം നടത്തിയാല്‍ ജയിലില്‍ അടക്കണമെന്ന നയം അംഗീകരിക്കാനാകില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കാസര്‍കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ എല്ലാവര്‍ക്കും ഒരു നിയമ സംവിധാനമാണ് വേണ്ടത് എന്നും എന്നാല്‍ ഒരു മതവിശ്വാസിക്ക് ഒരു നിയമവും മറ്റൊരാള്‍ക്ക് വേറൊരു നിയമവും എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു. വിവാഹ മോചനം എന്നത് എല്ലാ മതവിഭാഗത്തിലും നടക്കുന്നതാണ് എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. അതെല്ലാം സിവില്‍ കേസാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതെന്തിന്
എന്നാല്‍ മുസ്ലീം മതവിഭാഗക്കാര്‍ക്ക് മാത്രം വിവാഹ മോചനം എന്നത് ക്രിമിനല്‍ കേസ് ആകുന്നത് എങ്ങനെയാണ് എന്നും പിണറായി വിജയന്‍ ചോദിച്ചു. വിവാഹമോചനം മുസ്‌ലിം നടത്തിയാല്‍ ജയിലില്‍ അടക്കണമെന്നാണ് ഇതില്‍ പറയുന്നത് എന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമത്തിന് എതിരെയും പിണറായി വിജയന്‍ രംഗത്തെത്തി. പ്രത്യേക മതത്തില്‍ ജനിച്ചത് കൊണ്ടാണ് ഒരാള്‍ക്ക് പൗരത്വം ലഭിച്ചത് എന്ന് പറയാനാകില്ല.

പൗരത്വം നിയമം കേരളത്തില്‍ നടപ്പാക്കില്ല
നമ്മള്‍ എല്ലാവരും ഈ മണ്ണിന്റെ സന്തതിയും രാജ്യത്തെ പൗരനുമാണ് എന്നും പൗരത്വത്തിന് ഏതെങ്കിലും ഘട്ടത്തില്‍ മതം ഒരു അടിസ്ഥാനമായി വന്നിട്ടുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു. പൗരത്വ നിയമത്തിലൂടെ മതം പൗരത്വത്തിന് അടിസ്ഥാനമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

വര്‍ഗീയതയെ സൂക്ഷിക്കണം
ഭരണഘടനാ അനുസൃതമായിരിക്കണം നിയമം എന്നും അത്തരം കാര്യങ്ങള്‍ നടപ്പാക്കാനാണ് നിലനില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ അനുസൃതമായ നിയമങ്ങളെ ഭാവിയിലും നടപ്പാക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്ത് വര്‍ഗീയതയുടെ ആപത്ത് വളര്‍ന്ന് വരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാവരും ജാഗരൂകരാകണം. വര്‍ഗീയതയ്‌ക്കെതിരെ സി പി എമ്മിനും ഇടതുപക്ഷത്തിനും ഉറച്ച നിലപാടാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എന്താണ് ഇത്ര സംസാരിക്കാന്‍
ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് കേന്ദ്ര സര്‍ക്കാരും ബി ജെ പിയും ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി - ആര്‍ എസ് എസ് ചര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍ എസ് എസിനും ജമാഅത്തെ ഇസ്ലാമിക്കും എന്താണ് ഇത്ര സംസാരിക്കാനുള്ളത് എന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications