'ഗ്യാനുവിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ മോദി ഇടയിൽ കയറുന്നത് എന്തിന്'? ആഞ്ഞടിച്ച് പ്രകാശ് രാജ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്കും എതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. മോദിയും അമിത് ഷായും പേടിച്ച് വിറച്ചിരിക്കുകയാണെന്ന് പ്രകശ് രാജ് പരിഹസിച്ചു. തിരുവനന്തപുരം മാനവീയം വീഥിയില്‍ ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
''ഇന്ന് അവര്‍ ദിപ്‌കെയേയും നേഹാ ബോറയേയും കസ്റ്റഡിയിലെടുത്തു. പക്ഷേ ഇവിടെ പകരം ആയിരക്കണക്കിന് ദിപ്‌കെമാരും നേഹമാരും ഉണ്ട്. ഹര്‍ ഗര്‍ തിരംഗ ( എല്ലാ വീട്ടിലും ത്രിവര്‍ണപതാക) എന്നുളള മോദിയുടെ മുദ്രാവാക്യം ഇപ്പോള്‍ എവിടെപ്പോയി. എന്നിട്ട് യുവാക്കള്‍ പതാകയുമായി വരുമ്പോള്‍ അവരെ കസ്റ്റഡിയിലെടുക്കുന്നു. നിങ്ങള്‍ പേടിച്ചു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്'' പ്രകാശ് രാജ് പറഞ്ഞു.

''ഞങ്ങള്‍ പ്രതിഷേധിക്കുന്നതും ശബ്ദം ഉയര്‍ത്തുന്നതും തുടരും. ഏകാധിപത്യമൊന്നും ഇവിടെ നടക്കില്ല. ഈ പോരാട്ടം നയിക്കുന്നത് യുവാക്കളാണ്. ഇതൊരു പുതിയ ഭാഷയും പോരാട്ടവുമാണ്. ഞങ്ങള്‍ നിങ്ങളെ ഭയക്കുന്നില്ല. മോദിയും മോദി ഭക്തരും പറയുന്നത് കുട്ടിക്കാലത്ത് മോദി മുതലയെ പിടിച്ചിരുന്നു എന്നാണ്. പക്ഷേ ആ ഭീരുവിനെ പാറ്റകളെ പേടിയാണ്, നാണക്കേട്.
എസ്‌ഐആറിനെ കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങള്‍ ഭയക്കുന്നത് എന്തിനാണ്. കാരണം നിങ്ങള്‍ കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഗൂഢാലോചനയെ കുറിച്ച് ഞങ്ങള്‍ക്ക് അറിയാം. ഗ്യാനേഷ് കുമാറിനെ ജനങ്ങളുടെ കോടതിയിലേക്ക് വിടൂ. ഞങ്ങള്‍ ഗ്യാനുവിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മോദി എന്തിനാണ് ഇടയിലേക്ക് വരുന്നത്. ഞങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന പോലീസിനേയും സൈന്യത്തേയും ഞങ്ങള്‍ക്ക് എതിരെ തന്നെ ഉപയോഗിക്കുകയാണ്'' പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
'തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുളള സമിതിയില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, നിങ്ങളുടെ മറ്റൊരു മന്ത്രി എന്ന് തീരുമാനിച്ചത് എന്തിനാണ്. കാരണം നിങ്ങള്‍ക്ക് ആ സ്ഥാനത്തേക്ക് നിങ്ങളുടെ ആളെ കൊണ്ട് വരണമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് ജുഡീഷ്യല്‍ ഇമ്യൂണിറ്റി നല്‍കി. ആര്‍ക്കും കേസ് കൊടുക്കാനാകില്ല. നിങ്ങള്‍ ജനാധിപത്യത്തെയും ഭരണഘടനയേയും കൊല്ലാന്‍ ശ്രമിക്കുകയാണ്', പ്രകാശ് രാജ് തുറന്നടിച്ചു.


Click it and Unblock the Notifications
