ലൈംഗികാതിക്രമം; ചോദ്യശരങ്ങളെയ്യും മുന്‍പ് ഇതും കൂടി കേള്‍ക്കണം
തങ്ങള്‍ ജീവിതത്തില്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള 'മീ ടൂ' തുറന്നെഴുത്തുകള്‍ ഇരയുടെ ശബ്ദങ്ങളായല്ല, സംഭവിച്ചത് ഒരു മടിയും കൂടാതെ വിളിച്ചു പറയാനുള്ള പെണ്‍കുട്ടികളുടെ ചങ്കൂറ്റമായിരുന്നു വെളിപ്പെടുത്തിയത്. അതിക്രമം ചെയ്തവന്റെ പേരും വിവരങ്ങളും വെളിപ്പെടുത്തി അതിക്രമ അനുഭവം തുറന്ന് പറഞ്ഞ മീ ടൂ പോസ്റ്റുകള്‍ ഒരു പൊളിച്ചെഴുത്തു കൂടിയായിരുന്നു. ഇപ്പോള്‍ കേരളത്തിലും ഇത്തരം തുറന്നു പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റിങ്ങ് ടോപ്പിക്ക് ആയി മാറുകയാണ്.
പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങള്‍. ഈ അനുഭവങ്ങള്‍ പങ്കുവെയ്ക്കപ്പെടുമ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു ചോദ്യമുണ്ട്, എന്തുകൊണ്ട് ഇത്രയും നാള് അവള് അതിനെ കുറിച്ച് മിണ്ടിയില്ലെന്ന്. എന്തുകൊണ്ടാകും ഓരോ പെണ്ണും അത് പറയാന്‍ മടിക്കുന്നത്. ഭയമെന്നതിനപ്പുറം അതിന് പിന്നില്‍ സൈക്കോളജിക്കല്‍ ആയ ചില കാരണങ്ങ കൂടിയുണ്ട്. സൈക്കോളജി ടുഡെയില്‍ ബെവേര്‍ലി എന്ഗല് എഴുതിയ ലേഖനത്തില്‍ അതിനെ കുറിച്ച് എഴുതുന്നത് ഇങ്ങനെ

നാണക്കേടും കുറ്റബോധവും
ലൈംഗികാതിക്രമത്തിന് ഇരയാകുമ്പോള്‍ ആദ്യം തോന്നുന്ന വികാരം ഒരു പക്ഷേ 'നാണക്കേട്' ആയിരിക്കുമെന്ന് അവര്‍ ലേഖനത്തില്‍ പറയുന്നു. ഇത്തരം നാണക്കേടുകള്‍ സ്വയം കുറ്റപെടുത്തലുകളിലേക്കാണ് പലപ്പോഴും ചെന്നെത്തുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുകൊണ്ടാണ് താന്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് എന്ന ചോദ്യത്തിന് അവള് തന്നെ കണ്ടെത്തുന്ന ഉത്തരം ഒരു പക്ഷേ തന്റെ പെരുമാറ്റം മോശമായത് കൊണ്ടാകാം എന്നാണ്. തന്റെ പെരുമാറ്റങ്ങള്‍ താന്‍ ഇടപെടുന്ന ആണിന് അല്ലേങ്കില് പുരുഷന് ഒരു തെറ്റായ സന്ദേശം നല്‍കുന്നതെന്ന തോന്നലില്‍ അവള് ഇക്കാര്യങ്ങള്‍ മറച്ചുവെക്കുമെന്നും അവര്‍ ലേഖനത്തില്‍ പറയുന്നു.

ഒറ്റപെടല്‍
മനസില്‍ നുരഞ്ഞ് പൊങ്ങുന്ന ഇത്തരം നാണക്കേടുകള്‍ സ്വയം ഉള്‍വലിഞ്ഞ് നില്‍ക്കാനും മറ്റുള്ളവരോട് ഇടപെടാന്‍ നമ്മളെ സ്വയം വിലക്കുന്നതിലേക്കും വരെ കൊണ്ടെത്തിച്ചേക്കാം. പൊതു ഇടങ്ങളില്‍ പോകുന്നതിനും ഇടപെടുന്നതിനും വരെ ഇത്തരം നാണക്കേടുകള്‍ തടസ്സമായേക്കാം. നമ്മുക്ക് സംഭവിക്കുന്നതിനൊക്കെ ഉത്തരവാദി നമ്മള് ആണെന്ന തോന്നലാണ് പലരേയും നയിക്കുന്നത്. അതുകൊണ്ട് തന്നെ ഒരിക്കല്‍ ആക്രമത്തിന് ഇരയായാല്‍ , അതിനെ എതിര്‍ക്കാനോ തടയാനോ സാധിച്ചില്ലേങ്കില്‍ അത് തന്റെ മാത്രം തെറ്റാണെന്ന തോന്നില്‍ പെണ്മിനെ ആവോളം മൂടും.

സ്വയം വിലക്ക്
ഈ ചിന്ത സ്വയം ഒരു നാണക്കേടിലേക്ക് എത്തിക്കുകയും പുറത്ത് പറയുന്നതില്‍ നവിന്ന് തങ്ങളെ വിലക്കുകയും ചെയ്യും. ഒപ്പം പെണ്ണിനെ സംഭവിക്കുന്നതിനൊക്കേയും കാരണം അവള് തന്നെയെന്ന് പഠിപ്പിച്ചിരുന്നക്കുന്ന, അല്ലേങ്കില് ആവര്‍ത്തിക്കുന്ന സമൂഹത്തിന് മുന്നില്‍ ഒന്നും നടന്നിട്ടില്ലെന്ന് സ്വയം സമാധിനിക്കുന്നതിലേക്ക് അവളെ കൊണ്ടെത്തിക്കും.

പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഭയം
തുറന്നു പറച്ചിലുകള്‍ മൂലമുണ്ടാകിനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് അവര്‍ ഏറെ ഭയപ്പെടും. അനുഭവം വെളിപ്പെടുത്തിയാല്‍ ഒരുപക്ഷേ ജീവിതം തന്നെ ഇല്ലാതായേക്കുമോയെന്ന ഭയം അവരെ കീഴ്പ്പെടുത്തും. അതുമല്ലേങ്കില് താന്‍ പറയുന്നത് ആളുകള്‍ വിശ്വസിക്കുമോ, അല്ലേങ്കില് തനിക്കൊപ്പം ആളുകള്‍ നില്‍ക്കുമോ തുടങ്ങിയ ഭയങ്ങള്‍ പിന്നീട് ഉണ്ടായേക്കാവുന്ന വരുംവരായ്കകള്‍ അവരെ കീഴ്പ്പെടുത്തും. ഫലത്തില്‍ എല്ലാ പീഡനവും സഹിച്ച് ജീവിക്കാന്‍ അവര്‍ ബാധ്യസ്ഥരാകും.

ആത്മാഭിമാനം വ്രണപ്പെടുന്നു
പലപ്പോഴും ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ ബൗധികമായും ശാരീരികമായും കീഴ്പ്പെട്ട് പോകും. അവരുടെ ആത്മാഭിമാനത്തിനേറ്റ മുറിവിനെ ഉണക്കാന്‍ അവര്‍ ഏറെ പാടുപെടേണ്ടി വരും. എത്രയൊക്കെ ആത്മധൈര്യം പ്രകടിപ്പിക്കാന്‍ നോക്കുമ്പോഴും ഇരയായെന്ന തോന്നല്‍ അവരെ കീഴ്പ്പെടുത്തും. അത്രയും കാലം ആര്‍ജ്ജിച്ചെടുത്ത എല്ലാം ഇല്ലാതായെന്ന തോന്നല്‍ ഒരു പക്ഷേ കടുത്ത ഡിപ്രഷനിലേക്കും മാനസിക സംഘര്‍ഷത്തിലേക്കും വരെ ഇരയെ നയിച്ചേക്കും.

നിസ്സഹായവസ്ഥ
തനിക്ക് സംഭവിച്ച ദുരനുഭവത്തിന്റെ ഉത്തരവാദി താന്‍ ആണെന്ന സ്വയം വിശ്വസിക്കുകയും അത് താന്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥയാണെന്ന് ചിന്തിക്കുന്നിടത്തും പെണ്ണിന്റെ നിസഹായവസ്ഥ ആരംഭിക്കും. പിന്നീട് ഇനി അഥവാ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞാലും സ്വീകരിക്കപ്പെടുന്നില്ലെന്ന ഭയം മറ്റൊരു നിസഹായവസ്ഥയിലേക്കാവും സ്ചത്രീകളെ കൊണ്ടെത്തിക്കു. ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്നവര്‍ക്ക് പുരുഷാദിപത്യ സമൂഹം നല്കിയ മുന്‍ മറുപടികളും അനുഭവങ്ങളും മുന്നില്‍ മായാതെ നില്ക്കുന്നതും സ്ത്രീകളെ തുറന്ന് പറയുന്നതില്‍ നിന്നും പിന്തിരിപ്പിക്കും.

നീതി ഉറപ്പാക്കാന്‍
അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകളനുഭവിക്കുന്ന മാനസിക, ശാരീരിക സംഘർഷങ്ങൾ വാക്കുകൾക്കതീതമാണ്. തുറന്നു പറച്ചിലേകിയ കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും നേരിടാത്തവർ നന്നേ വിരളവും. ഇത്രയും കാലം എന്തുകൊണ്ട് മറച്ചുവെച്ചെന്ന ചോദ്യമുയർത്തുന്നവർ ചിന്തിക്കേണ്ടതും ഇതുതന്നെ. കുറ്റപ്പെടുത്തലല്ല, പൊള്ളുന്ന വഴികൾ താണ്ടുന്നവർക്ക് കൈത്താങ്ങേകുകയാണ് സമൂഹം വേണ്ടത്. തുറന്നുപറച്ചിൽ നടത്തുന്ന ഓരോ സ്ത്രീയും ആഗ്രഹിക്കുന്നതുമതാണ്. ചോദ്യശരങ്ങളെയ്യും മുൻപ് ഇരകൾക്കും നീതി ഉറപ്പാക്കാനും അതിക്രമങ്ങൾ ഇല്ലാതാക്കാനും സമൂഹം ജാഗ്രത കാണിക്കുകയാണ് വേണ്ടതെന്ന് വിളിച്ചോതുക കൂടിയാണ് ഓരോ തുറന്നുപറച്ചിലുകളും.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications