ആർഎസ്എസിൻ്റെ പേര് വലിച്ചിഴക്കുന്നത് എന്തിനാണ്? എഐഎസ്എഫിനോട് സന്ദീപ് വാര്യർ
തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് ആരോപണം ഉന്നയിച്ച സംഭവത്തില്‍ ആര്‍എസ്എസിനെ വലിച്ചിഴച്ചത് എന്തിനെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. എസ്എഫ്‌ഐ നേതാക്കള്‍ എംജി സര്‍വ്വകലാശാല ക്യാമ്പസില്‍ നടന്ന സംഘര്‍ഷത്തിനിടെ ജാതിപ്പേര് വിളിച്ചെന്നും ബലാത്സംഗ ഭീഷണി നടത്തിയെന്നുമടക്കമാണ് എഐഎസ്എഫ് വനിതാ നേതാവ് ആരോപിച്ചത്. എസ്എഫ്‌ഐയും ആര്‍എസ്എസും തമ്മില്‍ എന്താണ് വ്യത്യാസമെന്നും പരാതിക്കാരി ചോദ്യം ഉന്നയിച്ചിരുന്നു.
ഒരു രക്ഷയുമില്ലല്ലോ.. പച്ച സാരിയിൽ അതിസുന്ദരിയായി പൂർണിമ, ചിത്രങ്ങൾ വൈറൽ
സന്ദീപ് വാര്യരുടെ പ്രതികരണം വായിക്കാം: '' എസ്എഫ്ഐ അക്രമ രാഷ്ട്രീയത്തിന് വിധേയയായ AISF നേതാവായ സഹോദരിയോട് സഹതാപം തോന്നുന്നുണ്ട്. പക്ഷേ അതിനിടക്ക് എസ്എഫ്ഐക്കാരെ ജനാധിപത്യം പഠിപ്പിക്കാൻ സഹോദരി ആർഎസ്എസിൻ്റെ പേര് വലിച്ചിഴക്കുന്നത് എന്തിനാണ് ? ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം AISF നേതാവ് പഠിക്കുന്നത് നല്ലതാണ്.

ഇന്ത്യയിലെ ജനാധിപത്യത്തെ ഇന്ദിരാഗാന്ധി കശാപ്പ് ചെയ്ത അടിയന്തരാവസ്ഥക്കാലത്ത് ഒരു ലജ്ജയുമില്ലാതെ അടിയന്തരാവസ്ഥക്കും ഇന്ദിരക്കും ജയ ജയ പാടിയവരാണ് സിപിഐയും എഐഎസ്എഫും . അന്ന് ജനാധിപത്യത്തിൻ്റെ പുന:സ്ഥാപനത്തിനായി സമരം ചെയ്തവരും മർദ്ദനമേറ്റവരും ജയിലറ പുൽകിയതും ആർഎസ്എസുകാരാണ് . മറക്കരുത് . ആർഎസ്എസിനെ ജനാധിപത്യം പഠിപ്പിക്കാൻ ഫാസിസ്റ്റ് ഇന്ദിരയുടെ അടുക്കള വേല ചെയ്ത സിപിഐ ക്കാർ വളർന്നിട്ടില്ല . എസ്എഫ്ഐക്കാരുടെ മർദ്ദനത്തിലുള്ള പ്രതിഷേധത്തിന് ഐക്യദാർഢ്യം .
ബിജെപി നേതാവ് സന്ദീപ് വചസ്പതിയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്:
'തീവ്രത കുറഞ്ഞ പീഡനം' 'അമ്മയുള്ള കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകൽ' എന്നീ സൂപ്പർ ഹിറ്റ് ഐറ്റങ്ങൾക്ക് ശേഷം അന്തം കമ്മി തീയേറ്റേഴ്സിന്റെ ഏറ്റവും പുതിയ ഐറ്റം. 'തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കൽ'. ഇതിനൊക്കെ ഉള്ള പരിശീലനം എവിടെയാണാവോ നൽകുന്നത്? ജാതിയില്ലാ പാർട്ടിയിൽ പെലച്ചികൾക്കേ ഈ ഓഫർ ഉള്ളോ അതോ എല്ലാ ജാതിക്കും ഉണ്ടോ?''












Click it and Unblock the Notifications