കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മുഖ്യമന്ത്രിയെ മാത്രം എന്താണ് ഇ.ഡി ചോദ്യം ചെയ്യാത്തതെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

വണ്ടൂര്‍: ഇത്ര അധികം പ്രശ്‌നങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാത്തത് എന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കോണ്‍ഗ്രസ് മഹാസംഗമ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കേരളത്തില്‍ സി പി ഐ എം ബിജെപിയുമായി ധാരണയില്‍ ആണ് എന്നും ഇത് ബി ജെ പിയെ വളരെ സന്തോഷിപ്പിക്കുന്നുണ്ട് എന്നും രാഹുല്‍ ഗാന്ധി എം പി പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് ഒപ്പമാണ് താനും കോണ്‍ഗ്രസ് പാര്‍ട്ടിയും നില്‍ക്കുക എന്നും രാഹുല്‍ ഗാന്ധി എം പി പറഞ്ഞു.

ആദ്യം സുബൈര്‍ പിന്നെ നൂപുര്‍...പാളിയത് ഉദയ്പൂര്‍ കൊലപാതകത്തില്‍; പ്ലാന്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍ആദ്യം സുബൈര്‍ പിന്നെ നൂപുര്‍...പാളിയത് ഉദയ്പൂര്‍ കൊലപാതകത്തില്‍; പ്ലാന്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍

1

ബി ജെ പിയെ ആരെങ്കിലും എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും എന്നതാണ് രാജ്യത്തിന്റെ അവസ്ഥ. ഇത്ര ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഇ ഡി കേരളത്തിലെ മുഖ്യമന്ത്രിയെ മാത്രം ചോദ്യം ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. താന്‍ എതിര്‍ക്കുന്നത് കുറഞ്ഞ് പോയത് കൊണ്ടാണോ ഇ ഡി തന്റെ ചോദ്യം ചെയ്യല്‍ അഞ്ച് ദിവസം മാത്രമാക്കിയത് എന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

2

രാജ്യത്തെ രക്ഷപ്പെടുത്താന്‍ അവസാനം കോണ്‍ഗ്രസ് തന്നെ വരേണ്ടി വരും എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബി ജെ പി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഭരണകക്ഷികള്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതികളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്നും ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലും നിലവിലുള്ളത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

3

ബി ജെ പിക്കും ആര്‍ എസ് എസിനും എതിരെ ശബ്ദിച്ചാല്‍ അവരെ ഇല്ലായ്മ ചെയ്യാനും ജനങ്ങളെ പീഡിപ്പിച്ച് നിശ്ശബ്ദരാക്കാനും ഉള്ള ഗൂഢ ശ്രമമാണ് നടന്ന് കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ നടക്കുന്ന യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍ വേണ്ടിയാണ് വയനാട്ടില്‍ എം പി ഓഫിസ് തകര്‍ത്തത് എന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

4

മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി, കെ സി വേണുഗോപാല്‍ എം.പി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എല്‍ എ, പി സി വിഷ്ണുനാഥ് എം എല്‍ എ, ജെബി മേത്തര്‍ എം പി, എ പി അനില്‍ കുമാര്‍ എം എല്‍ എ, ആര്യാടന്‍ ഷൗക്കത്ത്, അഡ്വ. മോഹനക്കുറുപ്പ്, ടി പി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

5

പ്രതികൂല കാലാവസ്ഥയിലും സ്ത്രീകളടക്കം ആയിരങ്ങളാണ് ചടങ്ങിനെത്തിയത്. ജൂലൈ ഒന്നിനാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രാഹുല്‍ കഴിഞ്ഞ ദിവസം വയനാട്ടില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച തന്റെ എം പി ഓഫീസിലെത്തിയിരുന്നു. ഓഫീസ് ആക്രമിച്ചവരോട് ദേഷ്യമില്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത് രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ പരിപാടിയാണ് മണ്ഡലത്തില്‍ നിശ്ചയിച്ചിട്ടുള്ളത്.

കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക

English summary
Why ED did not question Pinarayi Vijayan asks Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X