വിവാദ നിയമനമുണ്ടായിട്ടും മന്ത്രി സ്ഥാനത്തു നിന്നും നീക്കിയില്ല;ജയരാജന്റെ കയ്യിലെ തുറുപ്പ് ചീട്ടെന്ത്
തിരുവനന്തപുരം: വിവാദ നിയമനമുണ്ടായിട്ടും പിണറായി സര്‍ക്കാരില്‍ നിന്നും ഇപി ജയരാജന്‍ പുറത്തു പോകാത്തതെന്തേ എന്ന് തന്നെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്. എന്നാല്‍ തനിക്കെതിരെ നടപടിയുണ്ടായാല്‍ അത് മറ്റുള്ളവര്‍ക്കും ബാധകമാണെന്നാണ് ഇപി ജയരാജന്റെ അഭിപ്രായം. മന്ത്രിസഭയിലെ മറ്റ് ചില അംഗങ്ങള്‍ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്ന ആക്ഷേപം ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ ഈ വിഷയത്തിനെ പ്രതിരോധിക്കുന്നതെന്നാണ് സൂചന.
തന്നെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യാനും പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കാനുമുള്ള നീക്കങ്ങളാണ് ജയരാജനെ ചൊടിപ്പിച്ചിരിക്കുന്നത്. വ്യവസായ വകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടെയും വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്‍പ് കൈമാറണമെന്ന് കോടിയേരി ജയരാജനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വിവാദങ്ങളെ പ്രതിരോധിക്കാന്‍ പുറത്തു വന്നതും പുറത്ത് വരാനിരിക്കുന്നതുമായ ചില കാര്യങ്ങള്‍ കൂടി കോടിയേരിക്ക് മുന്നില്‍ ജയരാജന്‍ അതരിപ്പിച്ചെന്നും സൂചനയുണ്ട്.

പുറത്തു പോകും
വിവാദ നിയമനത്തില്‍ തിരുത്തല്‍ നടപടി വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം പോലും ആവശ്യപ്പെട്ട സ്ഥിതിക്ക് ജയരാജനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കുമെന്ന പ്രചരണം ശക്തമാണ്.

വിജിലന്‍സ് അന്വേഷണം
വിജിലന്‍സ് അന്വേഷണം അനിവാര്യമായതിനാലും പ്രതിച്ഛായക്ക് കോട്ടം തട്ടിയതിനാലും മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് ഭൂരിപക്ഷ നേതാക്കള്‍ക്കും അണികള്‍ക്കുമുള്ളത്.

പ്രതിപക്ഷം
സ്വാശ്രയ സമരത്തില്‍ വെട്ടിലായ പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി അടിക്കാന്‍ കൊടുത്ത വടിയായി മാറി വിവാദമെന്ന കാര്യത്തില്‍ നേതാക്കള്‍ക്കാര്‍ക്കും മറിച്ചൊരു അഭിപ്രായമില്ല.

ധാരണ
14ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്‍പ് പിണറായി കോടിയേരിയുമായി ആശയവിനിമയം നടത്തി ഒരു ധാരണയിലെത്തുമെന്നാണ് സൂചന. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തുടര്‍നടപടികള്‍.

രഹസ്യങ്ങള്‍
സിപിഎം വിഭാഗിയത സമയത്ത് പിണറായി വിഭാഗത്തിന്റെ മുന്നണി പോരാളിയായിരുന്ന ജയരാജനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയാല്‍ അത് വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നും കഴിഞ്ഞ കാലങ്ങളിലെ പല 'രഹസ്യങ്ങളും' പുറത്താകാന്‍ സാധ്യതയുണ്ടെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications