വിഎസിനെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് പിണറായി
കൊച്ചി: വിഎസ് അച്യുതാനന്ദന് നേര്‍ക്ക് ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം സംസഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് പഴയ വൈരങ്ങള്‍ മറന്ന് വിഎസിന് വേണ്ടി പിണറായി രംഗത്ത് വന്നത്.
വിഎസിനെ എന്തിനാണ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നാണ് പിണറായി വിജയന്റെ ചോദ്യം. വിഎസിന്റെ നിലപാട് മാറ്റം സംബന്ധിച്ചാണ് ഇപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

വിഎസിനെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ വിഎസ് നിലപാട് മാറ്റിയത് പാര്‍ട്ടി നല്‍കിയ ഓഫറുകൊണ്ടാണെന്നത് അപവാദ പ്രചാരണമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
അടുത്തിടെ സിപിഎമ്മില്‍ വിഎസ്-പിണറായി തര്‍ക്കം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര നേതൃത്വം ഇടപെട്ട് വിഎസിനെ പാര്‍ട്ടിയുടെ വരുതിയില്‍ ആക്കിയെന്നും തിരഞ്ഞെടുപ്പിന് ശേഷം വിഎസിന് പാര്‍ട്ടി ഓഫര്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും ഒക്കെയാണ് വാര്‍ത്തകള്‍.
എന്തായാലും കഴിഞ്ഞ കുറച്ച് ദിസങ്ങളായി പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദനേയും അച്യുതാനന്ദന്‍ പിണറായി വിജയനേയും പരസ്പരം പുകഴ്ത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്നാല്‍ അതിനിടയിലും വിഎസ് തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡനെതിരേയും എന്‍കെ പ്രേമചന്ദ്രനെതിരേയും പിണറായി വിജയന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.












Click it and Unblock the Notifications