മാണിയെ ആര്‍ക്കും വേണ്ടാത്തവനാക്കുക; പതുങ്ങിയിരുന്ന പുലികള്‍ പുറത്ത് ചാടിയതിന് പിന്നില്‍...
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ പ്രബലനായ നേതാവിന്റെ തലയ്ക്ക് മുകളില്‍ ബാര്‍കോഴ എന്ന വാള് വീണ്ടും ഉയര്‍ന്ന് വന്നിരിക്കുകയാണ്. കെഎം മാണി കുടുങ്ങിയില്ലൈങ്കിലും ഒരു കയറില്‍ കുരുക്കി അനങ്ങാനെ നിര്‍ത്താനെന്നവണ്ണം ബാര്‍കോഴ മാണിയെ ചുറ്റി വരിഞ്ഞിരിക്കുന്നു. ഗൂഢാലോചനാ സിദ്ധാന്തം പറഞ്ഞ് ബാര്‍കോഴയില്‍ നിന്ന് രക്ഷപ്പെടാനൊരുങ്ങിയ മാണിക്ക് എവിടെയാണ് പിഴച്ചത്. ആരാണ് മാണിയെ കുരുക്കിയത് ?
യുഡിഎഫ് മുന്നണി വിട്ട് പുറത്ത് വന്ന മാണിയോട് അടുപ്പം കൂടാന്‍ സിപിഎമ്മും ബിജെപിയും വരെ രംഗത്ത് വന്നതാണ്. സിപിഎം പലതവണ മാണിയെ ക്ഷണിച്ചു. എന്നാല്‍ ബാര്‍ കോഴ കേസിലെ പുതി വെളളിപ്പെടുത്തലുകള് മാണിക്ക് മുന്നില്‍ എല്ലാ വാതിലുകളും കൊട്ടിയടച്ചിരിക്കുകയാണ്.
മാണിക്കെതിരെ ശക്തമായ നിലപാടെടുത്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെയും എസ്പി സുകേശനെയുമെല്ലാം കോണ്‍ഗ്രസ് പരമാവധി ദ്രോഹിച്ചതാണ്. ഒരുവസരം ലഭിച്ചപ്പോള്‍ പതുങ്ങിയിരുന്ന പുലികള്‍ പുറത്ത് ചാടിയിരിക്കുന്നു. സുകേശന് ആരുടെ പിന്തുണയിലാണ് മാണിക്കെതിരെ രംഗത്ത് വന്നത് ? സിപിഎമ്മിന്റെ ലക്ഷ്യമെന്താണ് ?

രാഷ്ട്രീയം
ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ശ്രമിച്ചു എന്നാണ് സുകേശന്റെ ആരോപണം. വകുപ്പ് മേധാവിയായിരുന്ന ഒരാള്‍ക്കെതിരെ ഇത്ര ഗുരുതരമായ ആരോപണം ഉന്നയിക്കാന്‍ സുകേശന് കരുത്ത് നല്കിയതാരാണ്. ആരാണ് രാഷ്ട്രീയ പിന്‍ബലം നല്‍കിയത്.

അനുമതി
സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഒരു ഉദ്യോഗസ്ഥന് കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കാനാവില്ല. അപ്പോള്‍ മാണിക്കെതിരെയുള്ള നീക്കം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്.

കെഎം മാണി
കേരള കോണ്‍ഗ്രസിനെ മുച്ചൂട് നശിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ നീക്കം. മാണിക്കെതിരെ നേരത്തെ തന്നെ സുകേശന് ശക്തമായ തെളിവുകള്‍ ശേഖരിച്ചിരുന്നു. പുനരന്വേഷണത്തില്‍ അവ സ്ഥിരീകരിച്ചാല്‍ മാണിയും കേരളാകോണ്‍ഗ്രസും തകരും.

ചതിച്ചതാര്
കെഎം മാണിയെ ഇടതുപക്ഷം ചതിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. യുഡിഎഫ് വിട്ട് സിപിഎമ്മില്‍ ചേക്കാറാമെന്ന് മോഹിച്ച മാണിക്ക് മോഹനവാഗ്ദാനം നല്‍കിയവര്‍തന്നെ തിരിച്ചടിച്ചതാണോ

കറിവേപ്പില
മാണിയെ ഒരു മുന്നണിയലേക്കും എടുക്കരുതെന്ന് കരുതി സിപിഎം കേസ് കുത്തിപ്പൊക്കിയതാണെന്നും ആരോപണമുണ്ട്. മാണി ബിജെപിയില്‍ പോകുമെന്ന് സിപിഎം ഭയക്കുന്നു. അഴിമതിക്കാരനാക്കിയാല് മാണി വെറും കറിവേപ്പിലയാകും.

അകത്താകുമോ
വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ലെന്നും അഴിമതിക്കാരെ അകത്താക്കുകയാണ് ജോലിയെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞത്. മാണിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സിപിഎം പിന്തുണയുണ്ടത്രേ.

ഗൂഢാലോചന
ബാര്‍കോഴ കേസില്‍ ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. മാണിയെയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെയും നേതാക്കളെയുമെല്ലാം വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് കോടിയേരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രതികാരം
ബാര്‍കോഴ കേസിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ ജേക്കബ് തോമസിനെയും ആര് സുകേശനെയും ദ്രോഹിച്ചത് ക്രൂരമായാണ്. പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ സുകേശന്റെ വിശ്വാസ്യത വരെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇനി മാണിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാവുകളാകുമെന്നുറപ്പാണ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications