കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ ആര്‍ക്കും വേണ്ടാത്തവനാക്കുക; പതുങ്ങിയിരുന്ന പുലികള്‍ പുറത്ത് ചാടിയതിന് പിന്നില്‍...

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ പ്രബലനായ നേതാവിന്റെ തലയ്ക്ക് മുകളില്‍ ബാര്‍കോഴ എന്ന വാള്‍ വീണ്ടും ഉയര്‍ന്ന് വന്നിരിക്കുകയാണ്. കെഎം മാണി കുടുങ്ങിയില്ലൈങ്കിലും ഒരു കയറില്‍ കുരുക്കി അനങ്ങാനെ നിര്‍ത്താനെന്നവണ്ണം ബാര്‍കോഴ മാണിയെ ചുറ്റി വരിഞ്ഞിരിക്കുന്നു. ഗൂഢാലോചനാ സിദ്ധാന്തം പറഞ്ഞ് ബാര്‍കോഴയില്‍ നിന്ന് രക്ഷപ്പെടാനൊരുങ്ങിയ മാണിക്ക് എവിടെയാണ് പിഴച്ചത്. ആരാണ് മാണിയെ കുരുക്കിയത് ?

ബാര്‍കോഴ കേസ് അട്ടിമറിച്ചവര്‍ കുടുങ്ങും; കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്....ബാര്‍കോഴ കേസ് അട്ടിമറിച്ചവര്‍ കുടുങ്ങും; കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്....

യുഡിഎഫ് മുന്നണി വിട്ട് പുറത്ത് വന്ന മാണിയോട് അടുപ്പം കൂടാന്‍ സിപിഎമ്മും ബിജെപിയും വരെ രംഗത്ത് വന്നതാണ്. സിപിഎം പലതവണ മാണിയെ ക്ഷണിച്ചു. എന്നാല്‍ ബാര്‍ കോഴ കേസിലെ പുതി വെളളിപ്പെടുത്തലുകള്‍ മാണിക്ക് മുന്നില്‍ എല്ലാ വാതിലുകളും കൊട്ടിയടച്ചിരിക്കുകയാണ്.

മാണിക്കെതിരെ ശക്തമായ നിലപാടെടുത്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെയും എസ്പി സുകേശനെയുമെല്ലാം കോണ്‍ഗ്രസ് പരമാവധി ദ്രോഹിച്ചതാണ്. ഒരുവസരം ലഭിച്ചപ്പോള്‍ പതുങ്ങിയിരുന്ന പുലികള്‍ പുറത്ത് ചാടിയിരിക്കുന്നു. സുകേശന്‍ ആരുടെ പിന്തുണയിലാണ് മാണിക്കെതിരെ രംഗത്ത് വന്നത് ? സിപിഎമ്മിന്റെ ലക്ഷ്യമെന്താണ് ?

 രാഷ്ട്രീയം

രാഷ്ട്രീയം

ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ശ്രമിച്ചു എന്നാണ് സുകേശന്റെ ആരോപണം. വകുപ്പ് മേധാവിയായിരുന്ന ഒരാള്‍ക്കെതിരെ ഇത്ര ഗുരുതരമായ ആരോപണം ഉന്നയിക്കാന്‍ സുകേശന് കരുത്ത് നല്‍കിയതാരാണ്. ആരാണ് രാഷ്ട്രീയ പിന്‍ബലം നല്‍കിയത്.

അനുമതി

അനുമതി

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഒരു ഉദ്യോഗസ്ഥന് കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കാനാവില്ല. അപ്പോള്‍ മാണിക്കെതിരെയുള്ള നീക്കം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്.

കെഎം മാണി

കെഎം മാണി

കേരള കോണ്‍ഗ്രസിനെ മുച്ചൂട് നശിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ നീക്കം. മാണിക്കെതിരെ നേരത്തെ തന്നെ സുകേശന്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ചിരുന്നു. പുനരന്വേഷണത്തില്‍ അവ സ്ഥിരീകരിച്ചാല്‍ മാണിയും കേരളാകോണ്‍ഗ്രസും തകരും.

ചതിച്ചതാര്

ചതിച്ചതാര്

കെഎം മാണിയെ ഇടതുപക്ഷം ചതിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. യുഡിഎഫ് വിട്ട് സിപിഎമ്മില്‍ ചേക്കാറാമെന്ന് മോഹിച്ച മാണിക്ക് മോഹനവാഗ്ദാനം നല്‍കിയവര്‍തന്നെ തിരിച്ചടിച്ചതാണോ

കറിവേപ്പില

കറിവേപ്പില

മാണിയെ ഒരു മുന്നണിയലേക്കും എടുക്കരുതെന്ന് കരുതി സിപിഎം കേസ് കുത്തിപ്പൊക്കിയതാണെന്നും ആരോപണമുണ്ട്. മാണി ബിജെപിയില്‍ പോകുമെന്ന് സിപിഎം ഭയക്കുന്നു. അഴിമതിക്കാരനാക്കിയാല്‍ മാണി വെറും കറിവേപ്പിലയാകും.

അകത്താകുമോ

അകത്താകുമോ

വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ലെന്നും അഴിമതിക്കാരെ അകത്താക്കുകയാണ് ജോലിയെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞത്. മാണിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സിപിഎം പിന്തുണയുണ്ടത്രേ.

ഗൂഢാലോചന

ഗൂഢാലോചന

ബാര്‍കോഴ കേസില്‍ ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. മാണിയെയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെയും നേതാക്കളെയുമെല്ലാം വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് കോടിയേരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

 പ്രതികാരം

പ്രതികാരം

ബാര്‍കോഴ കേസിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ ജേക്കബ് തോമസിനെയും ആര്‍ സുകേശനെയും ദ്രോഹിച്ചത് ക്രൂരമായാണ്. പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ സുകേശന്റെ വിശ്വാസ്യത വരെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇനി മാണിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാവുകളാകുമെന്നുറപ്പാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Why LDF government reopen Bra bribe case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X