പണം നല്‍കി വരനെ തനിക്ക് വേണ്ട, മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
തൃശൂര്‍: പണം കൊടുത്ത് വരനെയും ഒരു കുടുംബത്തെയും വാങ്ങേണ്ട കാര്യമില്ലെന്ന് ഒരു മലയാളി പെണ്‍കുട്ടി. തൃശൂര്‍ സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. സ്ത്രീധനം വാങ്ങിക്കുന്നത് കുറ്റകരമാണെന്ന നിയമം നിലനില്‍ക്കുമ്പോള്‍ ഇപ്പോഴും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അവസാനിച്ചിട്ടില്ലെന്നു തന്നെ പറയാം.
എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ പലരും രംഗത്തു വരാറില്ലെന്നു മാത്രം. എന്നാല്‍, സ്ത്രീ സമൂഹത്തിന് മാതൃകയായിരിക്കുകയാണ് തൃശൂര്‍ കാരിയായ രമ്യ രാമചന്ദ്രന്‍. വരന്‍ സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നു ഈ പെണ്‍കുട്ടി പിന്മാറുകയായിരുന്നു.

സ്ത്രീധനം കൊടുക്കുന്നതിനോടും വാങ്ങുന്നതിനോടും താല്‍പര്യമില്ലാത്ത ഒരു വ്യക്തിയാണ് താനെന്ന് രമ്യ പറയുന്നു. വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ച് വീട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്നതായും രമ്യ പറയുന്നു. തുടര്‍ന്നാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നും രമ്യ ഫേസ്ബുക്കില്‍ കുറിക്കുന്നു.
കൂട്ടുകാരെ, വിവാഹദിനം എന്നാണെന്ന് ചോദിക്കുന്നവര്ക്ക് ഒരറിയിപ്പ് . നിശ്ചയത്തിനു മുന്പ് വരെ എന്നെ മാത്രം മതിയെന്നു പ...
Posted by Remya Ramachandran onWednesday, December 2, 2015
കല്യാണ ആലോചന വന്നപ്പോള്‍ പെണ്‍കുട്ടിയെ മാത്രം മതിയെന്നാണ് വരനും കൂട്ടരും പറഞ്ഞത്. എന്നാല്‍, വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ എല്ലാം തകിടം മറിയുകയായിരുന്നു. അഞ്ച് ലക്ഷം രൂപയും 50 പവനുമാണ് സ്ത്രീധനമായി ചോദിച്ചത്. സ്ത്രീധനം കൊടുക്കാന്‍ തന്റെ അച്ഛനു കഴിയുമായിരുന്നു. എന്നാല്‍, താന്‍ സ്ത്രീധന സംവിധാനത്തില്‍ എതിരായതു കൊണ്ട് വിവാഹം വേണ്ടെന്നുവെക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു.












Click it and Unblock the Notifications