Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടിക്ക് എന്തുകൊണ്ട് പദ്മ പുരസ്കാരം നൽകുന്നില്ല?'; മന്ത്രി വി മുരളീധരന്റെ മറുപടി ഇങ്ങനെ

വിഡി സതീശന്‍ പദ്മ അവാര്‍ഡ് അന്വേഷിച്ച് നടക്കാതെ മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കാനാണ് ശ്രമിക്കേണ്ടതെന്ന് മന്ത്രി വി മുരളീധരൻ. . പത്മ പുരസ്‌കാരം നല്‍കുന്നതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വന്നു. ഇപ്പോള്‍ പത്മ ലഭിക്കുന്നത് സാധാരണക്കാര്‍ക്കാണ്. കേരളത്തില്‍ അര്‍ഹരായ നിരവധിപേര്‍ ഇനിയുമുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. മമ്മൂട്ടിക്ക് പദ്മ പുരസ്കാരം നൽകാത്തത് സംബന്ധിച്ച് വിഡി സതീശൻ നടത്തിയ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുരളീധരൻ.

'വിഡി സതീശൻ പദ്മ അന്വേഷിച്ച് നടക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിഷയത്തിൽ എന്തെങ്കിലും മറുപടി നിയമസഭയിൽ പറയിക്കാൻ കഴിയുമോയെന്നാണ് ആദ്യം നോക്കേണ്ടത്. നിയമസഭ തുടങ്ങിയിരിക്കുന്ന ഈ സമയത്ത് പദ്മയല്ലല്ലോ, മാസപ്പടിയല്ലേ വിഷയം. 2014 ന് മുൻപുള്ള പദ്മയുടെ രീതികളും അതിന് ശേഷമുള്ള പദ്മ പുരസ്കാര വിതരണ രീതികളും എല്ലാവർക്കും അറിയാം. വളരെ പ്രമുഖരായിട്ടുള്ള നിരവധി പേർ ഉണ്ട്. അങ്ങനെയുള്ളവർക്ക് സമൂഹത്തിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. അംഗീകാരം കിട്ടിയിട്ടില്ലാത്ത, രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്കാണ് പുരസ്കാരം കൊടുക്കുന്നത്. ഇനിയും പുരസ്കാരത്തിന് അർഹരായിട്ടുള്ള നിരവധി പേർ കേരളത്തിൽ ഉണ്ടാകും. ഇനിയുള്ള വർഷങ്ങളിലും അതിനുള്ള അവസരം ഉണ്ടാകും, മുരളീധരൻ പറഞ്ഞു.

mammoottymuraleedharan-1

ബിഹാറിൽ നിതീഷ് കുമാർ രാജിവെച്ച് എൻഡിഎയ്ക്കൊപ്പം ചേർന്ന നടപടിയിലും മുരളീധരൻ പ്രതികരിച്ചു.അവിയല്‍ മുന്നണിക്കൊപ്പം പോകേണ്ടെന്ന് നിതീഷ് കുമാറിന് തോന്നിയെങ്കില്‍ കുറ്റം പറയാന്‍ പറ്റുമോയെന്നായിരുന്നു മുരളീധരന്റെ ചോദ്യം. 'നിതീഷ് കുമാറിന് അവിയൽ മുന്നണിയുടെ കൂടെ പോകേണ്ടേന്നും സ്ഥിരതയുള്ള ഭരണം ഉണ്ടാകാൻ ഉതകുന്ന തരത്തിലുള്ളവരുമായി പോകണമെന്ന സമീപനമാണ് തോന്നിയതെങ്കിൽ ആർക്കാണ് കുറ്റം പറയാൻ പറ്റുക. അദ്ദേഹത്തെ പോലുള്ളൊരാളെ ആർക്കാണ് മാറ്റാൻ പറ്റുക. ബാഹ്യമായിട്ടുള്ളൊരു ഇടപെടലും ഇല്ല. അവിടുത്തെ എംഎൽഎമാരാണ് തീരുമാനിക്കേണ്ടത്. അതിൽ ബിജെപിക്കൊരു റോളും ഇല്ല. ഞാനിട്ടാൽ വള്ളിക്കളസും നിങ്ങളിട്ടാൽ ബർമുഡ എന്നതിനൊക്കെ എന്താണ് പറയാനാകുക', മുരളീധരൻ പറഞ്ഞു.

കേന്ദ്ര സുരക്ഷയുള്ള ആര്‍എസ്എസുകാരുടെ പട്ടികയിലേക്കാണ് ഗവര്‍ണര്‍ പോകുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തേയും മുരളീധരൻ വിമർശിച്ചു. 'പിണറായി വിജയന്റെ പത്രസമ്മേളനം കേട്ടപ്പോൾ മലയാളിയെന്ന നിലയിൽ ലജ്ജ തോന്നി. കേന്ദ്ര സേനയെ അടക്കം അധിക്ഷേപിക്കുന്ന പരാമർശമാണ് മുഖ്യമന്ത്രി നടത്തിയത്. സിആർപിഎഫ് എന്നത് ആർഎസ്എസിന് സംരക്ഷണം കൊടുക്കാൻ ഉള്ള സേനയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആർക്കൊക്കെ സിആർപിഎഫ് സുരക്ഷ ഒരുക്കുന്നുവെന്ന കാര്യം ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നയാൾക്ക് അറിയില്ലേ. വെള്ളാപ്പള്ളി നടേശനും അമൃതാനന്ദമയിക്കും ഇന്ത്യ സഖ്യത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിക്കും സംരക്ഷണം നൽകുന്നത് സിആർപിഎഫ് ആണ്. ഇവരൊക്കെ ആർഎസ്എസ് ആയത് എപ്പോഴാണെന്ന് പിണറായി വിജയൻ പറയണം. സിആർപിഎഫിനെ കേവലം രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്ന സേനയെന്ന് പരാമർശിച്ച പിണറായിയുടെ പ്രതികരണം കേരളത്തിന് അപമാനമാണ്. ഇങ്ങനെയൊരാളെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി ചുമക്കാന്‍ മലയാളിക്ക് അപമാനമാണ്.

ഗവർണറോടും മോദിയോടുള്ള വിരോധം സേനയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നിലയിലേക്ക് അധപതിക്കരുത്. പ്രതിഷേധക്കാർ ഗവർണറുടെ വഴി തടയാനും അദ്ദേഹത്തെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ അവിടെ നിന്ന് മാറ്റാൻ സംസ്ഥാന പോലീസിന് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ഗവർണർ കേന്ദ്രസർക്കാരിനെ ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് സിആർപിഎഫിനെ ചുമതലപ്പെടുത്തിയത്.
ഗവർണറുടെ റൂട്ട് പിണറായിയുടെ ഗുണ്ടകൾക്ക് ചോർത്തിക്കൊടുത്തത് ആരെന്നത് സംബന്ധിച്ച് എന്തുകൊണ്ട് ചോദ്യം ഉയരുന്നില്ല', മുരളീധരൻ ചോദിച്ചു .സേനയുടെ മനോവീര്യം കെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+