കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്

Google Oneindia Malayalam News

കാസര്‍കോഡ്: വരാനിരിക്കുന്ന മഞ്ചശ്വരം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വ്യക്തമാക്കികഴിഞ്ഞു. കഴിഞ്ഞ തവണ 89 വോട്ടിനായിരുന്നു കെ സുരേന്ദ്രനെ തോല്‍പ്പിച്ച് പിബി അബ്ദുള്‍ റസാഖിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയത്. അബ്ദുള്‍ റാസാഖ് മരിച്ചതോടെയാണ് മ‍ഞ്ച്വേശരത്ത് ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

<strong> എക്‌സൈസ് സംഘം കഞ്ചാവ് ആവശ്യക്കാരെന്ന് വ്യാജനെയെത്തി പണം നല്‍കി; ചില്ലറ വിൽപ്പനക്കാർക്ക് ആന്ധ്രൽ നിന്ന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൂന്ഡ പേർ കുടുങ്ങി!!</strong> എക്‌സൈസ് സംഘം കഞ്ചാവ് ആവശ്യക്കാരെന്ന് വ്യാജനെയെത്തി പണം നല്‍കി; ചില്ലറ വിൽപ്പനക്കാർക്ക് ആന്ധ്രൽ നിന്ന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൂന്ഡ പേർ കുടുങ്ങി!!

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ക്രമക്കേട് ആരോപിച്ച് സുരേന്ദ്രന്‍ നല്‍കിയ പരാതി പിന്‍വലിച്ചതും മഞ്ചേശ്വരത്തെ ഉപതിരഞ്ഞെടുപ്പ് വേഗത്തിലാക്കു. കേസ് പിന്‍വലിച്ചതോടെ സുരേന്ദ്രന്‍ തന്നെ ഉപതിരഞ്ഞെടുപ്പിലും ജനവിധി തേടിയേക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. സുരേന്ദ്രന്‍റെ പിന്മാറ്റത്തിന് പിന്നില്‍ പലകാരണങ്ങളാണ് ആരോപിക്കപ്പെടുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

6 ഇടത്ത്

6 ഇടത്ത്

സംസ്ഥാനത്തെ 6 നിയോജക മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കെഎം മാണിയുടെ വിയോഗത്തോടെ ഒഴിവുന്ന പാലായാണ് മ‍ഞ്ചേശ്വരത്തിന് പുറമെ പ്രതിനിധികള്‍ മരണപ്പെട്ടതിനാല്‍ ഉപതിഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം.

മറ്റ് നാല് മണ്ഡലങ്ങള്‍

മറ്റ് നാല് മണ്ഡലങ്ങള്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച കയറിയ എംഎല്‍എമാരുടേതാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് മണ്ഡലങ്ങള്‍. ആറ്റിങ്ങലില്‍ നിന്നും ജയിച്ച് അടൂര്‍ പ്രകാശിന്‍റെ കോന്നി, വടകരയില്‍ നിന്നും ജയിച്ച കെ മുരളീധരന്‍റെ വട്ടിയൂര്‍ക്കാവ്, ആലപ്പൂഴയില്‍ നിന്നും ജയിച്ച് എഎം ആരിഫിന്‍റെ അരൂര്‍, ഹൈബി ഈഡന്‍റെ എറണാകുളം എന്നിങ്ങനെയാണ് നാല് മണ്ഡലങ്ങള്‍

2016 ല്‍

2016 ല്‍

ഇതില്‍ ബിജെപി സംബന്ധിച്ച് എറെ നിര്‍ണ്ണായകമായ മണ്ഡലങ്ങളാണ് വട്ടിയൂര്‍ക്കാവും മ‍ഞ്ചേശ്വവും. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡ‍ലങ്ങളാണ് ഇവരണ്ടും. കഴിഞ്ഞ തവണ വിജയമുറപ്പിച്ചെങ്കിലും ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവില്‍ അവസാന നിമിഷത്തിലാണ് മഞ്ചേശ്വരം വഴുതിപോയത്.

89 വോട്ടുകള്‍ക്ക്

89 വോട്ടുകള്‍ക്ക്

89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന് മണ്ഡലത്തില് പരാജയപ്പെട്ടത്. സിപിഎം യുഡിഎഫിന് വോട്ട് മറിച്ചിട്ടും തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നതിലാണ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതെന്നായിരുന്നു ബിജെപിയുടെ വിലിയുത്തല്‍. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ പരാതി നല്‍കുകയും ചെയ്തു.

സുരേന്ദ്രന്റെ വാദം

സുരേന്ദ്രന്റെ വാദം

മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ വാദം. സുരേന്ദ്രന്റെ പരാതി കോടതിയുടെ പരിഗണനയില്‍ ഇരിക്കയാണ് അബ്ദുള്‍ റസാഖ് മരിക്കുന്നത്. ആദ്യം പരാതി പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും പിന്നീട് പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

സാധ്യതയേറി.

സാധ്യതയേറി.

ഇതോടെ മണ്ഡലത്തില്‍ ഉപതിഞ്ഞെടുപ്പിന് വഴിയൊരുങ്ങി. സുരേന്ദ്രന്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാവുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഇതിനിടയിലാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാവുന്നത്. പരാജയപ്പെട്ടതോടെ മഞ്ചേശ്വരത്ത് വീണ്ടും സുരേന്ദ്രന്‍റെ പേരിന് സാധ്യതയേറി.

ഒരിടത്തും സ്ഥാനാര്‍ത്ഥിയാവാനില്ല

ഒരിടത്തും സ്ഥാനാര്‍ത്ഥിയാവാനില്ല

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഉള്‍പ്പടെ ഒരിടത്തും സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉണ്ണിത്താന്‍ നേടിയ ലീഡ്

ഉണ്ണിത്താന്‍ നേടിയ ലീഡ്

ഉപതെരഞ്ഞെടുപ്പില്‍ മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കുമെന്നും സുരേന്ദ്രന്‍ പറയുമ്പോഴും ലോക്സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയ ലീഡ് കണ്ട് അമ്പരന്നാണ് സുരേന്ദ്രന്‍ പിന്‍മാറിയതെന്നാണ് മുസ്ലിം ലീഗും യുഡിഎഫും ആരോപിക്കുന്നത്.

വലിയ ക്ഷീണ

വലിയ ക്ഷീണ

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം കേവലം 89 വോട്ടിന് യുഡിഎഫ് ജയിച്ച മ‍ഞ്ചേശ്വരം മണ്ഡലത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ണിത്താന്‍ നേടയത് 11113 വോട്ടിന്റെ ലീഡാണ്. ശക്തി കേന്ദ്രത്തില്‍ ഇത്രയും വോട്ടിന്‍ പിന്നില്‍ പോയത് ബിജെപിക്ക് വലിയ ക്ഷീണമാണ് സമ്മാനിച്ചത്.

പ്രേരിപ്പിക്കുന്നതല്ല

പ്രേരിപ്പിക്കുന്നതല്ല

കെ സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം വീണ്ടും പൊരുതി നോക്കാന്‍ പ്രേരിപ്പിക്കുന്നതല്ല ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍. സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയതോടെ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് വരും ദിവസങ്ങളില്‍ തന്നെ ബിജെപി തുടക്കും കുറിച്ചു.

ലീഗില്‍ ആര്

ലീഗില്‍ ആര്

ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ ലീഡിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനും യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷറഫുമാണ് നിലവില്‍ സാധ്യതാ പട്ടികയിലുള്ളത്.

English summary
why k surendran is not contesting from manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X