കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ പൊന്നാനിയില്‍ എന്തുകൊണ്ട് മത്സരിച്ചില്ല?

  • By Aswathi
Google Oneindia Malayalam News

മലപ്പുറം: ഒരു പക്ഷെ ഈ പ്രാവശ്യത്തെ ലോക സഭാ തിരഞ്ഞെടുപ്പിനായിരിക്കും സിനിമാ മേഖലയില്‍ നിന്ന് ഇത്രയധികം പേര്‍ സ്ഥാനാര്‍ത്ഥികളായി പ്രത്യക്ഷപ്പെടുന്നത്. എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട് ഓരോ സെലിബ്രേറ്റി സ്ഥാനാര്‍ത്ഥികള്‍. കേരളത്തില്‍ ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ചര്‍ച്ചയാകുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതുപോലെ സംവിധായകന്‍ കമലിന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കപ്പെട്ടതായി കേട്ടിരുന്നു.

എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കമലിനോട് മത്സരിക്കാന്‍ സി പി ഐ ആവശ്യപ്പെട്ടന്നും എന്നാല്‍ സി പി എമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കമല്‍ സ്ഥാനാര്‍ത്ഥിയാകാതെ പോയെന്നുമാണ് കേട്ടത്. എന്താണ് സത്യം. അന്ന് എന്താണ് അണിയറില്‍ സംഭവിച്ചത്. പരിഗണിക്കപ്പട്ടിരുന്നു എന്നത് സത്യമാണ്. പക്ഷെ ബാക്കിയൊക്കെ മാധ്യമ സൃഷ്ടിമാത്രമാണെന്നാണ് കമല്‍ ഇപ്പോള്‍ പറയുന്നത്.

kamal

കെ പി രാജേന്ദ്രനും കാനം രാജേന്ദ്രനും ബിനോയി വിശ്വവും കമലിനെ സി പി ഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുവെന്ന് ഫോണില്‍ വിളിച്ച് അറിയിരക്കുകയായിരുന്നു. രാജേന്ദ്രന്‍ കമലിന്റെ അടുത്ത സുഹൃത്താണ്. ഫോണില്‍ വിളിച്ച് നേരിട്ട് കാണണം എന്ന് പറഞ്ഞപ്പോല്‍ ഒരു പന്തികേടു തോന്നിയ കമല്‍ ഫെഫ്ക ഭാരവാഹികളായ ബി ഉണ്ണികൃഷ്ണനോടും സിബി മലയിലിനോടും കാര്യം പറഞ്ഞ്, അവര്‍ക്കൊപ്പം എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ച് രാജേന്ദ്രനെ കണ്ടത്രെ.

അന്തിമ തീരുമാനം പറയാന്‍ ഒരു ദിവസം കൂടെ കഴിയട്ടെ എന്നവര്‍ പറഞ്ഞു. സത്യത്തില്‍ മത്സരിക്കാന്‍ കമലിന് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ ഒരു ദിവസം കമല്‍ ഒന്നും പറഞ്ഞില്ല. അതോടെ ചാനലുകളില്‍ കമല്‍ മത്സരിക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്ത വരികയായിരുന്നു. വാര്‍ത്ത പടര്‍ന്നു പിടിക്കുന്നതിനുള്ളില്‍ തന്നെ മത്സരിക്കുന്നില്ലെന്നകാര്യം കമല്‍ തന്നെ പരസ്യമാക്കി. അതോടെ അത് അവസാനിച്ചു.

English summary
Why Kamal refused to contest from Ponnani in last lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X